KARANAM (കരണം)




സുര്യ ചന്ദ്രൻ മാർ തമ്മിലുള്ള അകലത്തെയാണ് തിഥി എന്ന് പറയുന്നത് എന്ന് പറഞ്ഞുവല്ലോ ആ തിഥിയുടെ പകുതി ഭാഗത്തിനെ കരണം എന്ന് പറയുന്നു.  കരണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

പുഴു, പുലി, കുഴുത, സുരഭി (പശു) , സിംഹം' പന്നി, ആന, വിഷ്ഠി, പുള്ള്, പാമ്പ്, നാൽക്കാലി.

കരണങ്ങൾ രണ്ട് വിധമുണ്ട് സ്ഥിര കരണ ങ്ങളും ചര കരണങ്ങളും

ചര കരണങ്ങൾ
സിംഹം, പുലി, പന്നി, കഴുത, ആന, പശു, വിഷ്ടി

സ്ഥിര കരണങ്ങൾ
പുള്ള്, നാൽക്കാലി, പാമ്പ്, പുഴു

മേൽ പറഞ്ഞവയിൽ സ്ഥിര കരണങ്ങളും ചര കരണ മായ വിഷ്ടിയും ശുഭകാര്യങ്ങൾക്ക് വർജ്യമാണ്.