ഗ്രഹങ്ങൾ (PLANETS)

ഭാരതീയ ജ്യോതിഷത്തിൽ ഏഴ് താരാ ഗ്രഹങ്ങളും  രണ്ട് ഛായാ ഗ്രഹങ്ങളും കൂടി അകെ ഒമ്പത് ഗ്രഹങ്ങൾ ആണുള്ളത് അതുപോലെ തന്നെ ശനിയുടെ ഉപഗ്രഹമായ ഗുളികനെയും (മാന്ദി) ജ്യോതിഷത്തിൽ പരിഗണിക്കുന്നുണ്ട്  ഇവ ഏതൊക്കെ എന്ന് നോക്കാം 

സുര്യൻ, ചന്ദ്രൻ , ചൊവ്വ , ബുധൻ, വ്യാഴം ,ശുക്രൻ ശനി എന്നിങ്ങനെ ഏഴ് താരാഗ്രഹങ്ങളും  രാഹു , കേതു എന്നി രണ്ട്‌ ഛായ ഗ്രഹങ്ങളും  ശനിയുടെ ഉപഗ്രഹമായ ഗുളികനെയും (മാന്ദി) ജ്യോതിഷത്തിൽ പരിഗണിക്കുന്നുണ്ട് 

ഗ്രഹങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട് ഒന്ന് ശുഭഗ്രഹങ്ങൾ എന്നും പാപഗ്രഹങ്ങൾ എന്നും ഇവ ഏതൊക്കെ എന്ന് നോക്കാം 

ശുഭഗ്രഹങ്ങൾ

ചന്ദ്രൻ , ബുധൻ, വ്യാഴം , ശുക്രൻ

പാപഗ്രഹങ്ങൾ

 സുര്യൻ, ചൊവ്വ, ശനി , രാഹു, കേതു

ഗ്രഹങ്ങളെ വീണ്ടും മൂന്നായി തരം തിരിച്ചിട്ടുണ്ട് പുരുഷ ഗ്രഹങ്ങൾ , സ്ത്രീ ഗ്രഹങ്ങൾ, നപുംസകഗ്രഹങ്ങൾ

പുരുഷ ഗ്രഹങ്ങൾ

സുര്യൻ, ചൊവ്വ, വ്യാഴം

സ്ത്രീ ഗ്രഹങ്ങൾ

ചന്ദ്രൻ , ശുക്രൻ

നപുംസകഗ്രഹങ്ങൾ

ബുധൻ, ശനി

ഗ്രഹങ്ങളുടെ സഞ്ചാരകാലം 

യുഗാരംഭത്തിൽ എല്ലാ ഗ്രഹങ്ങളും ഒരു കൂട്ടമായിയാണ് നിന്നിരുന്നത് എന്നാൽ അവരുടെ സഞ്ചാര സമയത്തിന്റെ (ചില ഗ്രഹങ്ങൾ വേഗത്തിലും ചിലവ് ഗ്രഹങ്ങൾ പതുക്കെയും സഞ്ചരിക്കുമായുള്ളു ) വിത്യാസം മൂലം കാലാന്തരത്തിൽ അവ സ്ഥിതിചെയ്യുന്ന സ്ഥാനങ്ങളും വ്യത്യാസമായി.

സൂര്യന് - മുപ്പത് ദിവസം
ചന്ദ്രൻ - രണ്ടേകാൽ ദിവസം
ചൊവ്വ - നാൽപത്തി ആറ് ദിവസം
ബുധൻ - മുപ്പത് ദിവസം
വ്യാഴം - ഒരു വർഷം
ശുക്രൻ - മുപ്പത് ദിവസം
ശനി - രണ്ടര വർഷം
രാഹു - ഒന്നര വർഷം
കേതു - ഒന്നര വർഷം 



Popular posts from this blog

NAKSHATRAM (നക്ഷത്രം)

UCHA NEEJA RASI - ഉച്ചരാശികൾ - നീചരാശികൾ

RASI PRAMANAM - രാശി പ്രമാണം എന്നാൽ എന്ത്