RASI PRAMANAM - രാശി പ്രമാണം എന്നാൽ എന്ത്




ഒരു ദിവസം എന്ന് പറയുന്നത് 60 നാഴികയാണ് . ഈ ഒരു ദിവസത്തെ മേടം മുതൽ മിനം വരെയുള്ള 12 രാശികളായി തിരിച്ചിരിക്കുന്നു.

ഓരോ ദിവസവും അതാത് മാസത്തിന്റെ പേരിലുള്ള രാശിയിൽ ആയിരിക്കും സുര്യൻ ഉദിക്കുന്നത്. സുര്യൻ ഉദിച്ച് 60 നാഴിക കൊണ്ട് 12 രാശിയിലും ഒരു ദിവസം സഞ്ചരിക്കുന്നു.


ഒരു രാശിയും കടന്നു പോകുവാൻ സുര്യന് സമയം എത്രയാണ് വരുന്നത് ആ സമയ ദൈർഖ്യത്തെയാണ് രാശി പ്രാണം എന്ന പേരിൽ അറിയപെടുന്നത്.
ഈ രാശി പ്രമാണങ്ങൾ അക്ഷാംശ രേഖാംശ വിത്യാസമനുസരിച്ച് ഒരോ സ്ഥലത്തിലെയും രാശിമാനങ്ങൾ മാറി കൊണ്ടിരിക്കും

ഉദാഹരണത്തിന് തൃശൂരിലെ രാശി പ്രമാണങ്ങൾ നാഴിക വിനാഴികയിൽ മനസിലാക്കാം

മേടം - 4 നാ 35 വി
എടവം - 5 നാ 8 വി
മിഥുമം - 5 നാ 28 വി
കർക്കിടകം - 5 നാ 21 വി
ചിങ്ങം - 5 നാ 3 വി
കന്നി - 4 നാ 59 വി
തുലാം - 5 നാ 12 വി
വ്യശ്ചികം - 5 നാ 28 വി
ധനു - 5 നാ 20 വി
മകരം - 4 നാ 49 വി
കുംഭം - 4 നാ 22 വി
മീനം - 4 നാ 15 വി


തൃശൂർ അക്ഷാംശം = | 0° - 25
തൃശുർ രേഖാംശം = 76° - 15

Popular posts from this blog

NAKSHATRAM (നക്ഷത്രം)

UCHA NEEJA RASI - ഉച്ചരാശികൾ - നീചരാശികൾ