ഗ്രഹ കാരകത്യം എന്നാൽ എന്ത്? (GRIHA KARAKATHOM)



ഓരോ ഗ്രഹങ്ങൾക്കും ഓരോ കാരകത്വമുണ്ട്. ഒരു ഗ്രഹം എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനാണ് എന്ന് യാണ് ഗ്രഹ കാരകത്വം എന്ന് പറയുന്നത്. പൊതുവേ ഓരോ ഗ്രഹങ്ങൾക്കും നിശ്ചയിച്ചിരിക്കുന്ന കാരകത്വം ഇപ്രകാരമാണ്.

സുര്യൻ - പൃത്യ കാരകൻ
ചന്ദ്രൻ - മാതൃകാരകൻ
കുജൻ - സഹോദര കാരകൻ
ബുധൻ - മാതുല കാരകൻ
വ്യാഴം - സന്താന കാരകൻ
ശുക്രൻ - കളത്ര കാരകൻ
ശനി - ആയൂർ കാരകൻ

ലശ്നം മുതൽ പന്ത്രണ്ട് ഭാവങ്ങളാണ് ഒരു രാശി ചക്രത്തിൽ ഉള്ളത്. ഈ ഓരോ ഭാവത്തിനും കാരകൻമാരായി ഗ്രഹങ്ങളെ തീരുമാനിച്ചിട്ടുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം

ഒന്നാം ഭാവം - സുര്യൻ
രണ്ടാം ഭാവം - ഗുരു
മൂന്നാം ഭാവം  - കുജൻ
നാലാം ഭാവം - ചന്ദ്രൻ ,ബുധൻ
അഞ്ചാം ഭാവം - ഗുരു
ആറാം ഭാവം - ശനി, കുജൻ
ഏഴാം ഭാവം - ശുക്രൻ
എട്ടാം ഭാവം - ശനി
ഒമ്പതാം ഭാവം - സുര്യൻ, ഗുരു
പത്താം ഭാവം - സുര്യൻ, ബുധൻ, ഗുരു, ശനി
പതിനൊന്നാം ഭാവം - ഗുരു
പന്ത്രണ്ടാം ഭാവം -  ശനി

എന്നിവയാണ് ഓരോ ഭാവങ്ങൾക്കും ലഗ്നം മുതൽ പന്ത്രണ്ട് ഭാവങ്ങൾക്ക് യഥാക്രമം ഗ്രഹകാരകൻമാർ .

PLANET SIGHTS - ഗ്രഹ ദൃഷ്ടി



എല്ലാ ഗ്രഹങ്ങൾക്കും അവ നിൽക്കുന്ന രാശിയിൽ നിന്നും 7-മത് രാശിയിലേക്ക് പൂർണ്ണമായും ദൃഷ്ടി ചെയ്യുന്നു.

ശനി, വ്യാഴം, കുജൻ എന്നി ഗ്രഹങ്ങൾക്ക് പൂർണ്ണ ദൃഷ്ടി കുടാതെ വിശേഷാൽ ദൃഷ്ടി കൂടി ഉണ്ട്.

ശനി നിൽക്കുന്ന രാശിയിൽ നിന്ന് മുന്നിലേക്കും പത്തിലേക്കും വിശേഷാൽ ദൃഷ്ടിയുണ്ട്.

വ്യാഴത്തിന് നിൽക്കുന്ന രാശിയിൽ നിന്ന് അഞ്ചിലേക്കും ഒമ്പതിലേക്കും വിശേഷാൽ ദൃഷ്ടിയുണ്ട്.

കുജന് നിൽക്കുന്ന രാശിയിൽ നിന്ന് നാലിലേക്കും എട്ടിലേക്കും വിശേഷാൽ ദൃഷ്ടിയുണ്ട്.