Total Pageviews

Blog Archive

Search This Blog

അഗ്നിഹോത്രം എന്നാൽ എന്ത് ? എന്തിന് ?


 എന്തുകൊണ്ട് അഗ്നിഹോത്രം രോഗത്തെ ഇല്ലാതാക്കുന്നു ?

ഹോമത്തിന് ഉപയോഗിക്കേണ്ട ആയുര്‍വ്വേദ ഔഷധികള്‍ ഏതൊക്കെയെന്നു കാണൂ. പച്ചക്കര്‍പ്പൂരം, താലീസപത്രം, നെല്ലിക്ക, ഗുല്‍ഗുലു (ചര്‍മ്മരോഗങ്ങള്‍ക്ക്) ജടാമാഞ്ചി, നാഗകേസരം, ബ്രഹ്മി, ശതാവരി, ജാതിപത്രി, ചന്ദനം തുടങ്ങിയവയാണ്. ഈ ആയുര്‍വ്വേദമരുന്നുകള്‍ ഹോമത്തില്‍ അര്‍പ്പിക്കുമ്പോള്‍ സൂക്ഷ്മമായ രൂപത്തില്‍ നമ്മുടെ ശരീരത്തിലേക്ക് കടന്നുചെല്ലുന്നു. അവ മൂലം രോഗസാധ്യതകള്‍ ഇല്ലാതാകുന്നു. ഉള്ള രോഗങ്ങള്‍ ക്രമേണ കുറയുകയും ചെയ്യും.

*നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടോ ?*

അപസ്മാരം, മാനസികമായ അസ്വാസ്ഥ്യങ്ങള്‍, സ്ഥിരമായ മൈഗ്രേന്‍, ക്ഷയം, ഗര്‍ഭസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കുഷ്ഠം, പൊണ്ണത്തടി, ത്വക്ക് രോഗങ്ങള്‍, കടുത്ത ആസ്ത്മ, സോറിയാസിസ് എങ്കില്‍ അഗ്നിഹോത്രഹോമം ദിവസവും രണ്ടുനേരം ചെയ്യൂ…

യയാ പ്രയുക്തയാ ചേഷ്ഠയാ രാജയക്ഷ്മാ പുരാജിതഃ. 
താം വേദവിഹിതാമിഷ്ടിമാരോഗ്യാര്‍ത്ഥീ പ്രയോജയേത്.
(ആയുര്‍വ്വേദാചാര്യനായ ചരകന്‍ ചികിത്സാസ്ഥാനത്തില്‍ 8.189)

അര്‍ത്ഥം: പ്രാചീനകാലത്ത് രാജയക്ഷ്മം തുടങ്ങിയ മഹാരോഗങ്ങള്‍ യജ്ഞം കൊണ്ടാണ് നിവാരണം ചെയ്തത്. ആരോഗ്യപൂര്‍ണ്ണമായ ജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വേദത്തില്‍ പറഞ്ഞ ഹോമത്തെ അനുഷ്ഠിക്കൂ.

പ്രാചീനകാലത്ത് ഭാരതത്തില്‍ രോഗങ്ങള്‍ നന്നെ കുറവായിരുന്നു. കാരണം അന്ന് ഹോമങ്ങള്‍ യഥാവിധി നടന്നിരുന്നു. എന്നാല്‍ ഈ ഹോമസംവിധാനങ്ങള്‍ കളങ്കപ്പെട്ടതോടെയാണ് രോഗങ്ങള്‍ കടന്നുവന്നതെന്ന് ആയുര്‍വ്വേദാചാര്യനായ ചരകമഹര്‍ഷി പറയുന്നു. ഇന്ന് നാം പലരും പിശാച്, രാക്ഷസന്‍, രക്ഷസ് എന്നൊക്കെ പറയുന്നത് ഏതോ പ്രേതജീവികളെകുറിച്ചാണ്. നമ്മളെ കൊന്ന് രക്തം ഊറ്റിക്കുടിക്കുന്ന പ്രേതജീവികളായാണ് ഇവയെയൊക്കെ നാം ചിത്രീകരിച്ചിട്ടുള്ളത്. രാക്ഷസന്‍മാരെ ഇല്ലാതാക്കാനാണ് ഹോമങ്ങള്‍ നടത്തുന്നതെന്ന് പല പുസ്തകങ്ങളിലും കാണാം.

*എന്താണ് പിശാച് ? എന്താണ് രാക്ഷസന്‍ ?*

ശരീരത്തിലെ മാംസത്തെ ഭക്ഷിക്കുന്നതാണ് പിശാച്, യാതൊന്നില്‍ നിന്നാണോ മനുഷ്യന്‍ രക്ഷനേടേണ്ടത് അത് രാക്ഷസനാണ്. അഥര്‍വ്വവേദത്തില്‍ രോഗങ്ങളുണ്ടാക്കുന്ന അണുക്കളാണ് ഈ പിശാചും രക്ഷസ്സും. അവ നമ്മുടെ ശരീരത്തിലെ കോശങ്ങളെയും മാംസത്തെയും കാര്‍ന്നു തിന്നുന്നു. ഈ രോഗാണുക്കളെ നശിപ്പിക്കാന്‍ ഹോമാഗ്നിക്കേ കഴിയൂവെന്ന് അഥര്‍വ്വവേദത്തില്‍ പറയുന്നു.

ഇദം ഹവിര്‍യാതുധാനാന്‍ നദീ ഫേനമിവാവഹത്
യ ഇദം സ്ത്രീ പുമാനകരിഹ സ സ്തുവതാം ജനഃ.
യത്രൈഷാമഗ്നേ ജനിമാനി വേത്ഥ ഗുഹാ സതാമത്രിണാം ജാതവേദഃ
താംസ്ത്വം ബ്രഹ്മണാ വാവൃധാനോജഹ്യേളഷാം ശതതര്‍ഹമഗ്നേ        (അഥര്‍വ്വ വേദം 1.8.1,4)

അര്‍ത്ഥം: നദി പതയെ (കുമിളകളെ) തള്ളിത്തള്ളി നീക്കുന്നതുപോലെ രോഗാണുക്കളെ ഹോമത്തില്‍ അര്‍പ്പിക്കുന്ന ഹവിസ്സ് ഇല്ലാതാക്കുന്നു. ഹോമം ചെയ്യുന്ന സ്ത്രീപുരുഷന്മാര്‍ ഹവിസ്സിനോടൊപ്പം മന്ത്രോച്ചാരണം ചെയ്ത് അഗ്നിയെ സ്തുതിക്കുകയും വേണം.
പ്രകാശരൂപത്തിലുള്ള ഹോമാഗ്നി രഹസ്യാതിരഹസ്യസ്ഥാനങ്ങളില്‍ ഒളിച്ചിരിക്കുന്ന, ശരീരത്തെ കാര്‍ന്നുതിന്നുന്ന രോഗാണുക്കളെ തിരിച്ചറിഞ്ഞ് ഉന്മൂലനം ചെയ്യുന്നു. അതിലൂടെ ആയിരക്കണക്കിന് രോഗസാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.