Total Pageviews

Blog Archive

Search This Blog

Friday, 4 August 2017

ജാതകം - പ്രശനം - മുഹൂർത്തം നോക്കുന്നത് എന്തിന് ?

മായാ മോഹത്തിൽ പെട്ട മനുഷ്യർ സുഖ ദുഃഖകളുടെ ഫലങ്ങൾ അനുഭവിച് ശേഷിച്ച പൂർവ ജന്മ ഫലങ്ങൾ അനുഭവിക്കാൻ വീണ്ടും ഈ ഭൂമിയിൽ ജനിക്കുന്നു. ജന്ധുക്കൾ മിക്കവാറും അവനവൻ ചെയ്തിട്ടുള്ള കർമ്മ ഫലം അനുഭവിക്കാൻ വേണ്ടി തന്നെ വീണ്ടും വീണ്ടും ജനിക്കുന്നു. കര്മാനുഭവം കൊണ്ട് ഷീണിച്ചാൽ അതായത് മരിച്ചാൽ വീണ്ടും മറ്റൊരിടത്തു് വീണ്ടും ജനിക്കുന്നു. പൂർവ ജന്മത്തിൽ ചെയ്തിട്ടുള്ള ശുഭാശുഭകർമ്മം യാതൊന്നാണോ ആ കർമത്തിന്റെ ഫലം ഇരുട്ടിൽ ദീപം വസ്തുക്കളെ കാണിക്കുന്ന പോലെ ജ്യോതിശാസ്ത്രം ജാതക രൂപത്തിൽ കാണിക്കുന്നു 


"പൂർവ്വജൻമാർജിതം കർമ്മ സഭാ വാ യദിവാശുഭം 
തസ്യ പാക്തീം ഗ്രഹാ:സർവ്വേ സുചയദീഹ ജന്മനി "
ശുഭമോ അശുഭമോ ആയ യാതൊരു കർമ്മം പൂർവ്വ ജന്മത്തിൽ നേടിയോ അതിന്റെ എല്ലാ ഫലങ്ങളും  ഈ ജന്മത്തിൽ ജാതകത്തിൽ ഗ്രഹങ്ങളെ കൊണ്ട് സൂചിപ്പിക്കുന്നു. പൂർവ ജന്മ ഫലം എന്തെന്ന് സൂര്യാദിഗ്രഹങ്ങൾ  തങ്ങളുടെ സ്ഥിതികൊണ്ട്‌ കാണിച് തരുന്നു .
"സുഖദുഃഖകരം  കർമ്മ ശുഭാശുഭ മുഹൂർത്തജം 

ജന്മാന്തരേ പി തൽ കുര്യാൽ ഫലം തസ്യാന്യേയെ ആപിവാ "
ശുഭ സമയത്തോ അശുഭ സമയത്തോ ചെയ്യുന്ന കർമ്മം സുഖകരമോ ദുഃഖകരമോ ആകുന്നു അത് ജന്മാദരത്തിലും അവന്റെ വംശത്തിലും അനുഭവിക്കുന്നു. നല്ല സമയത്തു് ചെയ്യുന്ന കർമ്മം സുഖമുണ്ടാകുന്നു. എന്നാൽ ചീത്ത സമയത്തു ചെയ്യുന്ന കർമ്മം ദുഃഖം ഉണ്ടാക്കുന്നു. സൽകർമ്മം കൊണ്ട് സൽഫലവും ദുഷ്കർമ്മങ്ങൾ കൊണ്ട് ദുഷ്ഫലവും ഉണ്ടാകുന്നു. അത് മാത്രമല്ല ഈ ഫലങ്ങൾ തന്റെ വംശത്തിലും അനുഭവിപ്പിക്കുന്നു സൽകർമ്മം ശുഭ മുഹൂർത്തത്തിൽ ചെയ്താൽ മാത്രമേ ഗുണഫലാനുഭവം ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് ഏതൊരു കർമ്മം ചെയ്യുമ്പോളും ശുഭ മുഹൂർത്തം നോക്കണം എന്ന് പറയുന്നത്  
പൂർവ്വ ജന്മത്തിൽ നേടിയിട്ടുള്ള പുണ്ണ്യപാപങ്ങളുടെ ബലാധിക്ക്യം ജാതകം പരിശോധിക്കുന്നതിലൂടെ മനസിലാക്കാൻ സാധിക്കുന്നു. ഈ സുകൃത ദുഷ്‌കൃതങ്ങൾ ഈ ജന്മത്തിലെ സുഖ ദുഖങ്ങൾക്ക് കാരണമാകുന്നു. അപ്പോൾ ജാതക ചിന്തനം കൊണ്ട് സുഖ ദുഖങ്ങൾ അറിയാൻ സാധിക്കും. അതിലൂടെ അതിന്റെ പരിഹാരവും ജ്യോതിഷിക്ക് നിശ്ചയിക്കാൻ സാധിക്കും.

ഇവിടെ ജാതകം കൊണ്ട് പൂർവ്വ ജന്മ പുണ്യങ്ങൾ  അറിയാമെന്നിരിക്കെ പ്രശനം എന്തിനാണ് എന്ന ആവശ്യം ഉയരുന്നു. അതായത് പ്രശനം കൊണ്ട് മുൻ ജന്മ കർമ്മങ്ങളുടെ ഏതു ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് എന്ന് മനസിലാക്കാൻ സാധിക്കുന്നു.  അതുപോലെ തന്നെ ഈ ജന്മത്തിൽ നേടിയ  കർമ്മ ഫലം കൂടി അറിയാൻ സാധിക്കുന്നു.


ഗുണദോഷങ്ങൾ കൊണ്ട് ജാതകത്തിൽ നിന്ന് എപ്പോൾ പ്രശനം വെത്യസ്തപ്പെടുന്നുവോ അപ്പോൾ ഈ ജന്മത്തിൽ നേടിയ കർമ്മഭെദംകൊണ്ട് ശുഭാശുഭഫലങ്ങൾ ഉണ്ടായി എന്ന് മനസിലാക്കാം. എന്നാൽ ജാതകവശാൽ ഗുണകരമായും പ്രശ്നവശാൽ ദോഷകരമായും വന്നാൽ ഈ ജന്മത്തിൽ ചെയ്തു കൂട്ടുന്ന അശുഭ കർമ്മങ്ങളുടെ ഫലമാണ് അനുഭവിക്കുന്നത് എന്നും മനസിലാക്കാം. ജാതകവശാൽ ദോഷമായും പ്രശ്നവശാൽ ഗുണമായും കണ്ടാൽ ഈ ജന്മത്തിൽ ചെയ്യുന്ന ശുഭ കർമ്മ ഫലങ്ങൾ കൊണ്ട് ഗുണം അനുഭവിക്കുന്നത് എന്നും മനസിലാക്കാം 


ആരൂഢം കൊണ്ടോ ഉദയലഗ്നം കൊണ്ടോ ചന്ദ്രലഗ്നം കൊണ്ടോ ഗ്രഹസ്ഥിതി കൊണ്ടോ പ്രശനത്തിനു ജാതകവുമായി യോചിപ്പ്‌ കണ്ടാൽ പൂർവ്വ ജന്മ ഫലമാണ് അനുഭവിക്കുന്നത് എന്ന് അനുമാനിക്കാം