Total Pageviews

Blog Archive

Search This Blog

Thursday, 17 August 2017

RASI ADHIPATHYAM - രാശികളുടെ ആധിപത്യം



രാശികളുടെ ആധിപത്യവും രാശികളെയും നാലായി തിരിച്ചിട്ടുണ്ട് അവ സ്വക്ഷേത്രം, മൂല ക്ഷേത്രം, ഉച്ചക്ഷേത്രം' നീച ക്ഷേത്രം എന്നിവയാണ്

സ്വ ക്ഷേത്രം
ഗ്രഹങ്ങൾക്ക് ആധിപത്യമുള്ള രാശികളെ അതാത് ഗ്രഹങ്ങളുടെ സ്വ ക്ഷേത്രങ്ങൾ എന്ന് പറയുന്നു.
പഞ്ചഗ്രഹങ്ങളായ കുജൻ, ബുധൻ, വ്യാഴം, ശുക്രൻ , ശനി എന്നിവക്ക് ഒരു ഓജ രാശിയുടെയും ഒരു യുഗ്മ രാശിയുടെയും ആധിപത്യമുണ്ട്. സുര്യന് ഒരു ഓജ രാശിയുടെ മാത്രം ആധിപത്യമുണ്ട് ചന്ദ്രന് ഒരു യുഗ്മ രാശിയുടെയും എന്നി രാശികളിലും ആധിപത്യമുണ്ട്.

സ്വക്ഷേത്രങ്ങൾ ഏതൊക്കെ?

സുര്യൻ - ചിങ്ങം
ചന്ദ്രൻ - കർക്കിടകം
കുജൻ - മേടം, വൃശ്ചികം
ബുധൻ - മിഥുനം.കന്നി
വ്യാഴം - മീനം, ധനു,
ശുക്രൻ - ഇടവം, തുലാം
ശനി - മകരം 'കുംഭം

സ്വക്ഷേത്രത്തിൽ നിൽക്കുന്ന ഗ്രഹത്തിന് അതിന്റെ ആകെ ഉള്ള ബലത്തിന്റെ പകുതി ബലം സിദ്ധിക്കുന്നു.

മൂല ക്ഷേത്രം


ചന്ദ്രൻ ഒഴികെയുള്ള ഗ്രഹങ്ങൾക്ക് സ്വ ക്ഷേത്രം തന്നെയാണ് മൂല ക്ഷേത്രം. ഗ്രഹങ്ങളുടെ മൂല ക്ഷേത്രങ്ങൾ ഏതൊക്കെ എന്ന് നോക്കാം

സുര്യൻ - ചിങ്ങം
ചന്ദ്രൻ - ഇടവം
കുജൻ - മേടം
ബുധൻ - കന്നി
വ്യാഴം - ധനു
ശുക്രൻ - തുലാം
ശനി - കുംഭം

മൂല ക്ഷേത്രത്തിൽ നിൽക്കുന്ന ഗ്രഹത്തിന് ആകെയുള്ള ബലത്തിന്റെ മുക്കാൽ ബലം സിദ്ധിക്കുന്നു.

ഉച്ച ക്ഷേത്രം

ഒരു ഗ്രഹത്തിന് ഏത് രാശിയിൽ ആണോ പൂർണ്ണ ബലം സിദ്ധിക്കുന്നത് ആ രാശിയെ ഉച്ചക്ഷേത്രം എന്ന് പറയുന്നു.  ഗ്രഹങ്ങളുടെ  ഉച്ചക്ഷേത്രം ഏതൊക്കെ എന്ന് നോക്കാം

സുര്യൻ - മേടം
ചന്ദ്രൻ - എടവം
കുജൻ - മകരം
ബുധൻ - കന്നി
വ്യാഴം - കർക്കിടകം
ശുക്രൻ - മീനം
ശനി - തുലാം

നീചക്ഷേത്രം

ഒരു ഗ്രഹത്തിന് ഏത് രാശിയിൽ ആണോ കുറഞ്ഞ ബലം സിദ്ധിക്കുന്നത് ആ രാശിയെ നീച ക്ഷേത്രം എന്ന് പറയുന്നു. ഗ്രഹങ്ങളുടെ നീചക്ഷേത്രം ഏതൊക്കെ എന്ന് നോക്കാം

സുര്യൻ - തുലാം
ചന്ദ്രൻ - വൃശ്ചികം
കുജൻ - കർക്കിടകം
ബുധൻ - മീനം
വ്യാഴം - കർക്കിടകം
ശുക്രൻ - കന്നി
ശനി - മേടം