Total Pageviews

Blog Archive

Search This Blog

Wednesday, 9 August 2017

ജ്യോതിശാസ്ത്രത്തിൽ രാശി എന്നാൽ എന്താണ് ?

ജ്യോതിശാസ്ത്രത്തിൽ രാശി എന്നാൽ ഒരു വസ്തുവിന് സ്ഥിതി ചെയ്യുന്നതിനോ ചലിക്കുന്നതിനോ ആധാരമായ സ്ഥാനത്തേയും സമയത്തെയുമാണ് രാശി എന്ന് പറയുന്നത്.

രാശിചക്രം

സൗരയൂഥത്തിനു ചുറ്റും മുകളിയായി രാശിചക്രം സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും സൂര്യൻ സഞ്ചരിക്കുന്നതായി നമുക്ക് തോന്നുന്ന സഞ്ചാരപദത്തിന്റെ (കാന്തിവൃത്തം) ഇരുവശങ്ങളിലുമായിപരിവാഹം എന്ന വായുവിനാൽ വഹിക്കപെട്ടു നിൽക്കുന്ന ആകാശപഥമാണ് രാശിചക്രം

അശ്യതി നക്ഷത്രത്തിൽ നിന്ന് ഭൂമിയിലേക്ക്‌ വരയ്ക്കുന്ന രേഖ രാശി ചക്രത്തെ ഖണ്ഡിക്കുന്ന ബിന്ദുവിനെ രാശി ചക്രത്തിന്റെ ആരംഭ ബിന്ദു എന്ന് പറയുന്നു .

ഇനി രാശി ചക്രത്തിൽ എത്ര രാശികൾ ഉണ്ട് എന്ന് നോക്കാം.

മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു , മകരം, കുംഭം, മീനം എന്നിങ്ങനെ 12 രാശികൾ അകെ ഉണ്ട്.

രാശി ചക്രത്തിൽ രാശികളുടെ ആകൃതി 

മേടം-ആട്
ഇടവം-കാള
മിഥുനം-ഗദയേന്തിയ പുരുഷൻ വീണയേന്തിയ സ്ത്രീയും
കർക്കിടകം-ഞണ്ട്
ചിങ്ങ൦-സിംഹം
കന്നി-നെൽക്കതിരും അഗ്നിയും കയ്യിൽ ഏന്തിയ കന്യക
തുലാം-ത്രാസ് ഏന്തിയ പുരുഷൻ
വൃശ്ചികം-തേൾ
ധനു-അരക്ക് കിഴ്‌ഭാഗം കുതിരയുടെ ആകൃതിയുള്ള വില്ലേന്തിയ പുരുഷൻ
മകരം-മുഖ൦ മാനിന്റെ ആകൃതിയിലുള്ള മുതല
കുംഭം-ഒഴിഞ്ഞ കുടം ചുമലിലേറ്റിയ പുരുഷൻ
മീനം-അംനോന്യം പൃച്ഛഭിമുഖമായിരിക്കുന്ന രണ്ടു മത്സങ്ങൾ

രാശിയുടെ സ്വാഭാവത്തിനനുസരിച് രാശി പല വിഭാഗങ്ങൾ ഉണ്ട് അവ ഏതെല്ലാം എന്ന് നോക്കാം .

ഓജരാശി, യുഗ്മരാശി, ചരരാശി, സ്ഥിരരാശി, ഉഭയരാശി, അഗ്നിരാശി, ഭൂമിരാശി, വായുരാശി, ജലരാശി, പൃഷ്ടോദയരാശി, ശീർഷോദയരാശി, ഉഭയോദയരാശി, രാത്രിരാശി, പകൽരാശി, ത്രികോണരാശി, കേന്ദ്രരാശി.

ഓജ രാശികൾ  (പുരുഷ രാശികൾ )

മേടം,  മിഥുനം,  ചിങ്ങം,  തുലാം, ധനു, കുംഭം

 യുഗ്മരാശി (സ്ത്രീ രാശികൾ )

ഇടവം, കർക്കിടകം, കന്നി,  വൃശ്ചികം, മകരം, മീനം

ചരരാശി

മേടം, കർക്കിടകം, തുലാം, മകരം

സ്ഥിരരാശി

 ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം

ഉഭയരാശി

 മിഥുനം, കന്നി, ധനു, മീനം

അഗ്നിരാശി

മേടം,  ചിങ്ങം,  ധനു

ഭൂമിരാശി

ഇടവം, കന്നി,  മകരം

വായുരാശി

മിഥുനം, തുലാം, കുംഭം

ജലരാശി

കർക്കിടകം, വൃശ്ചികം,  മീനം

പൃഷ്ടോദയരാശി

മേടം, ഇടവം, കർക്കിടകം, ധനു , മകരം

ശീർഷോദയരാശി

മിഥുനം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം

ഉഭയോദയരാശി

മീനം
രാത്രിരാശി

മേടം, ഇടവം, മിഥുനം, കർക്കിടകം,  ധനു , മകരം,

പകൽരാശി

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം

ത്രികോണരാശി

 ലഗ്നം, അഞ്ച് , ഒമ്പത് എന്നി രാശികളെയാണ് ത്രികോണ രാശി എന്ന് പറുന്നത്

കേന്ദ്രരാശി

ലഗ്നം, നാല്, ഏഴ്, പത്ത്‌ എന്നി രാശികളെയാണ് കേന്ദ്ര രാശി എന്ന് പറുന്നത്