Total Pageviews

Blog Archive

Search This Blog

Thursday, 17 August 2017

THIDHI (തിഥി)



സൂര്യ ചന്ദ്രന്മാർ തമ്മിലുള്ള അകാലത്തെയാണ് തിഥി എന്ന് പറയുന്നത്. തിഥികൾ രണ്ട് വിധം ഉണ്ട്  ശുക്ലപക്ഷവും കൃഷ്ണപക്ഷവും 

ശുക്ലപക്ഷത്തിനെ പൂർവ പക്ഷം എന്നും വെളുത്ത പക്ഷം എന്നും, കൃഷ്ണപക്ഷത്തിനെ അപരപക്ഷം എന്നും കറുത്തപക്ഷം എന്നും കൂടി വിളിക്കാറുണ്ട് .

ഒരു മാസത്തിൽ രണ്ട്‌ പക്ഷം എന്ന് പറഞ്ഞുവല്ലോ , ഓരോ പക്ഷത്തിലും 15 തിഥികൾ ആണ് ഉള്ളത്  

അവ ,പ്രഥമ ,ദ്വതീയ ,തൃതീയ, ചതുർത്ഥി , പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർത്ഥി , വാവ് എന്നിങ്ങനെയാണ് 15 തിഥികൾ ഉള്ളത്.

ഒരു ദിവസം കൊണ്ട് സുര്യൻ ഒരു ഢിഗ്രിയും ചന്ദ്രൻ പതിമൂന്ന് ഢിഗ്രിയും
സഞ്ചരിക്കും അപ്പോൾ സുര്യനും ചന്ദ്രനും തമ്മിലുള്ള വിത്യാസം പന്ത്രണ്ട്
ഢിഗ്രിയാകും ഇതാണ് പ്രഥമ എന്ന് പറയുന്നത്

ഇതുപോലെ പതിനഞ്ച് ദിവസം കൊണ്ട് ചന്ദ്രൻ സുര്യനിൽ നിന്നും 180 ഢിഗ്രി അകലത്തിൽ എത്തുന്നു' ഇതാണ് പൗർണ്ണമി അഥവാ വെളുത്ത വാവ് എന്ന് പറയുന്നത്

ചന്ദനും സുര്യനും ഒരേ രാശിയിൽ ഒരേ ഢിഗ്രിയിൽ വരുന്ന സമയമാണ് അമാവാസി അഥവാ കറുത്തവാവ് എന്ന് പറയുന്നത് .

കറുത്തവാവ് കഴിഞ്ഞ് വെളുത്ത വാവ് വരെയുള്ള ചന്ദ്രന്റെ സഞ്ചാര കാലമായ പതിനഞ്ച് ദിവസ കാലത്തെ ശുക്ള പക്ഷം എന്നും വെളുത്ത വാവ് കഴിഞ്ഞ് കറുത്ത വാവ് വരെയുള്ള ചന്ദ്രന്റെ സഞ്ചാര കാലമായ പതിനഞ്ച് ദിവസ കാലത്തെ കൃ ഷണ പക്ഷം എന്നും പറയുന്നു.

രണ്ട് പക്ഷത്തിലുമുള്ള 30 തിഥികളെ അഞ്ച് ഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്.
അവ നന്ദ, ഭദ്ര, ജയ, രിക്ത, പൂർണ്ണ എന്നിവയാണ് .

നന്ദാതിഥികൾ

പ്രഥമ , ഷഷ്ഠി, ഏകാദശി

ഭദ്രാതിഥികൾ

സ്വതീയ, സപ്തമി, ദ്വാദശി

ജയാതിഥികൾ

തൃതീയ, അഷ്ടമി, തൃയോദശി

രിക്താതിഥികൾ

ചതുർത്ഥി, നവമി , ചതുർദശി

പൂർണ്ണാതിഥികൾ

പഞ്ചമി, ദശമി, വാവ്