Total Pageviews

Blog Archive

Search This Blog

ABHISHEKAM - അഭിഷേക ഫലങ്ങള്‍


1. പാലഭിഷേകത്തിന്റെ ഫലം ?


    കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും, ദീര്‍ഘജീവിതം.

2. നെയ്യഭിഷേകത്തിന്റെ ഫലം ?


    സുരക്ഷിത ജീവിതം, മുക്തി, ഗൃഹസന്താനഭാഗ്യം.

3. പനിനീരഭിഷേകത്തിന്റെ ഫലം ?


    പേരുംപ്രശസ്തിയും, സരസ്വതീകടാക്ഷം.

4. എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?


    ദൈവീകഭക്തി വര്‍ദ്ധന

5. ചന്ദനാഭിഷേകത്തിന്റെ ഫലം ?


    പുനര്‍ജ്ജന്മം ഇല്ലാതാകും, ധനവര്‍ദ്ധനവ് , സ്ഥാനകയറ്റം.

6. പഞ്ചാമൃതം അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?


    ദീര്‍ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി.

7. ഇളനീര്‍ അഭിഷേകത്തിന്റെ ഫലം ?


    നല്ല സന്തതികള്‍ ഉണ്ടാകും, രാജകീയപദവി.

8. ഭാസ്മാഭിഷേകത്തിന്റെ ഫലം ?


    ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും.

9. പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം ?


    പാപങ്ങളില്‍നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി.

10. തീര്‍ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം ?


      മനശുദ്ധി, ദുര്‍വിചാരങ്ങള്‍ മാറും.

11. തേന്‍ അഭിഷേകത്തിന്റെ ഫലം ?


      മധുരമായ ശബ്ദമുണ്ടാകും.

12. വാകചാര്‍ത്ത്  അഭിഷേകത്തിന്റെ ഫലം ?


      മാലിന്യങ്ങള്‍ നീങ്ങി പരിശുദ്ധി ലഭിക്കുന്നു.

13. നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം ?


      അസുഖ നിവാരണം.

14. മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം ?


      ഗൃഹത്തില്‍ സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലും.

15. കരിമ്പ്, ശര്‍ക്കര അഭിഷേകത്തിന്റെ ഫലം ?


      ഭാവിയെ കുറിച്ച് അറിയുവാന്‍ കഴിയും, ശത്രുവിജയം.

16. പച്ചകല്‍പ്പുരാഭിഷേകത്തിന്റെ ഫലം ?


      ഭയനാശപരിഹാരത്തിന് .

17. ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം ?


      യമഭയം അകലുന്നു.

18. പഴച്ചാര്‍ അഭിഷേകത്തിന്റെ ഫലം ?


      ജനങ്ങള്‍ സ്നേഹിക്കും, കാർഷികാഭിവൃദ്ധി.

19. തൈരാഭിഷേകത്തിന്റെ ഫലം ?


      മാതൃഗുണം, സന്താനലബ്ധി.

20. വലംപിരി ശംഖാഭിഷേകത്തിന്റെ ഫലം ?


      ഐശ്വര്യസിദ്ധി

21. സ്വര്‍ണ്ണാഭിഷേകത്തിന്റെ ഫലം ?


      ധനലാഭം

22. സഹസ്രധാരാഭിഷേകത്തിന്റെ ഫലം ?


      ആയുര്‍ലാഭം

23. കലശാഭിഷേകത്തിന്റെ ഫലം ?


      ഉദ്ധിഷ്ടകാര്യസിദ്ധി

24. നവാഭിഷേകത്തിന്റെ ഫലം ?


      രോഗശാന്തി, സമ്പല്‍ സമൃതി

25. മാമ്പഴാഭിഷേകത്തിന്റെ ഫലം ?


      സര്‍വ്വവിജയം

26. ഗോരോചനാഭിഷേകത്തിന്റെ ഫലം ?


      ദീര്‍ഘായുസ്സ്

27. കസ്തുരി അഭിഷേകത്തിന്റെ ഫലം ?


      വിജയം

28. അന്നാഭിഷേകത്തിന്റെ ഫലം ?


      ആരോഗ്യം, ആയുര്‍വര്‍ദ്ധന.