ASWATHI - അശ്വതി നക്ഷത്രം - സാമാന്യ ഫലങ്ങൾ

ഒമ്പത് നോട്ടിക്കൽ നക്ഷത്രങ്ങളിൽ ഒന്നാണ് അശ്വതി നക്ഷത്രം 

(പണ്ട് കപ്പൽ നാവികന്മാർ ദിക്ക് അറിയാൻ ഉപയോഗിച്ച നക്ഷത്രങ്ങളിൽ ഒന്ന് )

നക്ഷത്രആധിപൻ  - കേതു 

നക്ഷത്രം നിൽക്കുന്നത്  - മേടം രാശിയിൽ 

രാശി അധിപൻ  - ചൊവ്വ 

പുരുഷ യോനി 

നക്ഷത്ര ചിഹ്നം - കുതിര 

ഭൂതം - ഭൂമി 

പക്ഷി - പുള്ള് 

വൃക്ഷം - കാഞ്ഞിരം 

ദേവത - അശ്വനി ദേവതകൾ 

ആയം  - 4 വ്യയം - 4

(സൂര്യഭഗവാന് വിശ്വകർമ്മാവിന്റെ പത്രിയിൽ ഉണ്ടായ ഇരട്ട കുട്ടികൾ ആണ് അശ്വനി ദേവതകൾ, ഇവർ ദേവലോകത്തെ വൈദ്യന്മാർ ആണ്, മഹാഭാരതത്തിൽ പഞ്ച പാണ്ഡവരിൽ ഇരട്ടകളായി ജനിച് നകുലനും സഹദേവനും അശ്വനി ദേവതകളാണ്)

അശ്വതി നക്ഷത്രം നിൽക്കുന്ന രാശിയായ മേടം രാശിയിൽ ആണ് രവി ഉച്ചനാകുന്നത് 

രാശിയുടെ അധിപൻ ആയ ചൊവ്വ നീചനാകുന്നത് അഞ്ചാം രാശിയിൽ ആണ് 

പത്തും, പതിനൊന്നും ഭാവാധിപൻ ആയ ശനി നീചത്തിൽ ആകുന്നതും ഈ മേടം രാശിയിൽ ആണ് 

ഏഴാം ഭാവാധിപൻ ആയ ശുക്രൻ ഉച്ചസ്ഥൻ ആകുന്നത് സൗ ക്ഷേത്രത്തിന്റെ പന്ത്രണ്ടാം ഭാവത്തിൽ ആണ്. 

എന്നാൽ ഏഴാം ഭാവാധിപൻ ആയ ശുക്രൻ നീചത്തിൽ വരുന്നത് ആറിൽ ആണ് 

ഈ നക്ഷത്രക്കാർ കുടുംബത്തിലെ മുതിർന്നവരാകാൻ സാധ്യത കൂടുതൽ ആണ് . ഇളയവർ ആയാൽ ഇവർ മുതിർന്നവരെപോലെ കാര്യങ്ങൾ ഏറ്റെടുത്തു നടത്തും , എന്നാൽ മറ്റു സഹോദരമാരെ കൊണ്ട് ഇവർക്ക് സാദാരണ ഗുണം ഉണ്ടാകാറില്ല.  

ഇവർ സെൽഫ് മെയ്‌ഡ്‌ ആയിരിക്കും 

നക്ഷത്രആധിപൻ  - കേതു ആയതിനാൽ ഇവർ ഭക്തി ഉള്ളവരായിരിക്കും 

ഇവർക്ക് നല്ലൊരു വിവാഹ ജീവിതം ഉണ്ടാകും  എന്നാൽ സംതൃപ്തി കുറവായിരിക്കും 

ഇവർ ഒരു റൊമാന്റിക് നേച്ചർ ഉള്ളവരിയിരിക്കും 

ഇവർ കുടുംബ കാര്യങ്ങൾ നോക്കാൻ മിടുക്കുള്ളവരായിരിക്കും 

ഇവർ പിശുക്ക് ഉള്ളവർ ആയിരിക്കും എന്നാൽ ഇവരുടെ അടുത്തുള്ളവർക്ക് , ഇവർക്ക് വേണ്ടപ്പെട്ടവർക്ക് 

എന്തു ചെയ്യാനും മടി ഉണ്ടാകില്ല 

ഇവർക്ക് ഇടക്ക് ദേഷ്യം ഉണ്ടാകും , പിന്നീട് ആ ദേഷ്യത്തെ ചൊല്ലി പാശ്ചാത്യപിക്കുകയും'ചെയ്യും 

അശ്വതിക്ക് വിതച്ചാൽ പകുതിയേ ഉണ്ടാകു എന്ന് ഒരു ചൊല്ലുണ്ട് അതുപോലെ സാമ്പത്തികം ഇവർക്ക് പകുതിയേ സൂക്ഷിക്കാൻ സാധിക്കു 

ഇവരുടെ ഒരു കുഴപ്പം കാണുന്നത് പ്രദന പെട്ട കാര്യങ്ങൾ വരുമ്പോൾ ഇവർ ഒഴിഞ്ഞു നിൽക്കും അത് പിന്നീട് ദോഷം ചെയ്യാൻ സാധ്യത ഉണ്ടാകും 

ഈ നക്ഷത്രക്കാർ ഗണപതി , ചാമുണ്ഡി , ഭദ്രകാളി , സുബ്രമണ്യൻ എന്നീ ദേവതകളെ പ്രീതി പെടുത്തുന്നത് നല്ലതായിരിക്കും