ചന്ദ്രന്- വെള്ളത്താമര
ചൊവ്വ - ചുവന്ന പുഷ്പങ്ങള്,
ബുധന് - തുളസി
വ്യാഴം - ചെമ്പകം,
ശുക്രന്-മുല്ല,
ശനി- കരിങ്കൂവളം
ഗ്രഹങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അനിഷ്ടത്തെ പ്രദാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. ആ അനിഷ്ടത്തേയും അനുഗ്രഹമാക്കി യഥാവിധിയുള്ള പൂക്കളുടെ സമർപ്പണം മൂലം മാറ്റാൻ കഴിയുമെന്നതാണ് യാഥാർഥ്യം .
പൂജാ പുഷ്പങ്ങൾ ദേവന് സമർപ്പിക്കുമ്പോൾ
ശങ്കരനാരായണ മൂർത്തിക്ക് വൈഷ്ണവവും ശൈവവുമായ പുഷ്പങ്ങളും ശാസ്താവ്, സുബ്രഹ്മണ്യന്, ഗണപതി തുടങ്ങിയവർക്ക് ശൈവവും ശാക്തേയവുമായ പുഷ്പങ്ങളും ദുർഗക്ക് ശാക്തേയമായ പുഷ്പങ്ങളും സമർപ്പിക്കാവുന്നതാണ്.
ക്ഷേത്ര ദർശനത്തിന് പോകുന്ന വേളകളിൽ കൈയ്യിൽ പൂജാപുഷ്പങ്ങൾ കരുതുന്നത് നന്നായിരിക്കും. അത് സ്വഗൃഹത്തിലെ പൂന്തോട്ടത്തിലെ ചെടികളിൽ നിന്നായാൽ ഉത്തമം. പൂജാപുഷ്പങ്ങളുടെ സമർപ്പണം ശുഭകരമായ ഫലങ്ങൾക്ക് കാരണമാകുകയും ചെയ്യും.
സമ്പന്നനെന്നോ ദരിദ്രനെന്നോ ഉള്ള വ്യത്യാസമില്ലാതെ ക്ഷേത്രങ്ങളിൽ ആർക്കും പൂജാപുഷ്പങ്ങൾ സമർപ്പിക്കാവുന്നതാണ് നിർമ്മലമായ പുഷ്പങ്ങളും നിർമ്മലമായ മനസ്സും ഈശ്വരസന്നിധിയിലെന്നും വിലപ്പെട്ടതാണ്.
വൈഷ്ണവം, ശൈവം, ശാക്തേയം എന്നിങ്ങനെയുള്ള ആധാധനാ സമ്പ്രദായത്തിൽ അനുഗൃഹീതമാണ് ക്ഷേത്രങ്ങളും ക്ഷേത്ര നഗരികളും. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം ദർശനം നടത്തുകയും യഥാവിധി വഴിപാടുകൾ നടത്തുകയും ചെയ്യുക എന്നത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിപ്പോയി. അതിനൊപ്പം ഇഷ്ട ദൈവങ്ങൾക്ക് ഇഷ്ടപുഷ്പങ്ങൾ കൂടി സമർപ്പിച്ചാലോ?
വൈഷ്ണവ ക്ഷേത്രങ്ങളിൽ പോകുമ്പോൾ കൃഷ്ണതുളസി, രാമതുളസി, നീലത്താമര, വെള്ളത്താമര, ചെന്താമര, ചെമ്പകം, കാട്ടുചെമ്പകം, നന്ത്യാര്വട്ടം, പിച്ചകം, ജമന്തി, പുതുമുല്ല, ചുവന്നമുല്ല, മുല്ല, കുരുക്കുത്തിമുല്ല, മല്ലിക മുതലായ പുഷ്പങ്ങൾ കരുതുക . കാരണം വൈഷ്ണവ പ്രീതികരമായ കാര്യങ്ങൾക്കും വിഷ്ണുപൂജയ്ക്കും അത്യുത്തമങ്ങളായ പുഷ്പങ്ങളാണിവ.
വിഷ്ണുവിന് തുളസിയും ശിവന് കൂവളത്തിന്റെ ഇലയും ഭദ്രകാളിക്ക് കുങ്കുമപ്പൂവും പ്രധാനമാകുന്നു. ഇഷ്ട ദൈവങ്ങളെ അറിയുക. ഇഷ്ടപുഷ്പങ്ങൾ ഏതാണെന്ന് വ്യക്തമായും മനസ്സിലാക്കുക. പൂജാപുഷ്പങ്ങൾ സമർപ്പിക്കുന്ന സമയത്ത് ഒരുകാര്യം ഓർക്കുക നിലത്തു വീണ പുഷ്പങ്ങൾ ഒരു തവണ ഉപയോഗിച്ച പുഷ്പങ്ങൾ , ഇതള് നഷ്ടപ്പെട്ട പുഷ്പങ്ങൾ , ദ്വാരമുള്ള പുഷ്പങ്ങൾ , വിരിയാത്ത പുഷ്പങ്ങൾ , തലമുടി വീണ
എരിക്കിന് പൂവ്, ചുവന്ന മന്ദാരം, വെള്ളത്താമര, അശോകം, വലിയ കർപ്പുര തുളസി, നന്ത്യാർവട്ടം, മന്ദാരം, നീർ മാതളം, കരിങ്കൂവളം, കൂവളം മുതലായ പുഷ്പങ്ങൾ ശൈവ പ്രധാനമായതും ശിവപൂജയ്ക്ക് ഉത്തമവുമാകുന്നു.
പുഷ്പങ്ങൾ മുതലായവ യാതൊരു കാരണവശാലും സമർപ്പിക്കാതിരിക്കുക. കാരണം അവ തിക്ത ഫലങ്ങളെ ക്ഷണിച്ചുവരുത്തും.
ഇനി ക്ഷേത്രത്തിലേക്ക് പോകുമ്പോൾ എന്ത് സമർപ്പിക്കും എന്നതിനെക്കുറിച്ചോർത്ത് വ്യാകുലചിത്തരാകേണ്ടതില്ല. സ്വന്തം വീട്ടുമുറ്റത്തു നിന്നുമിറുത്തെടുത്ത ഒരു പിടി പുഷ്പങ്ങളാകട്ടെ, ഇഷ്ട ദൈവത്തിനുവേണ്ടിയുള്ള കാണിക്ക സമര്പ്പണം.
ആ പുഷ്പങ്ങളാൽ ചെയ്യപ്പെടുന്ന അർച്ചന. അതിന്റെ ഫലപ്രാപ്തി വളരെ വലുതാണ്. ശങ്കരനാരായണ മൂർത്തി ക്ക് വൈഷ്ണവവും ശൈവവുമായ പുഷ്പങ്ങളും ശാസ്താവ്, സുബ്രഹ്മണ്യന്, ഗണപതി തുടങ്ങിയവർക്ക് ശൈവവും ശാക്തേയവുമായ പുഷ്പങ്ങളും ദുര്ഗ്ഗയ്ക്ക് ശാക്തേയമായ പുഷ്പങ്ങളും സമര്പ്പിക്കാവുന്നതാണ്.
ചെടികളില്ലാത്ത വീടുകളുമില്ല. ഫലങ്ങൾ തരാത്ത ദൈവങ്ങളുമില്ല. ഓടി നടന്ന് പണച്ചെലവുകളുള്ള വഴിപാടുകൾ നടത്തുന്നതിലും എത്രയും മഹത്തരമാണ് ഒരു പിടി പൂജാപുഷ്പങ്ങളുടെ സമർപ്പണം. മനസ്സറിഞ്ഞുള്ള പ്രാർത്ഥന.