Total Pageviews

Blog Archive

Search This Blog

ബലി തര്‍പ്പണം എന്നാൽ എന്ത് ? എന്തിന് ?

ബലിതര്‍പ്പണം

നിങ്ങള്‍ ഒരു ഹിന്ദുവോ, ക്രിസ്ത്യനോ, മുസ്ലീമോ, ഒരു നിരീശ്വരവാദിയോ ആരുമായിക്കൊള്ളട്ടെ, നാളെ ഒരു അഞ്ചു മിനിറ്റ് നിങ്ങളുടെ പൂര്‍വികര്‍ക്ക് വേണ്ടി (ബന്ധുക്കള്‍ ആയവര്‍ക്കും, അല്ലാത്തവര്‍ക്കും) ഒരു സ്വല്പം പുഷ്പം, ഒരു മന്ത്രം, കുറച്ചു ജലം ആത്മാര്‍ഥമായി അര്‍പ്പിക്കുക. ലോകത്തിന്റെ ഏത് ഭാഗത്തും ആയിക്കൊള്ളട്ടെ, നിശബ്ദമായി ഈ പ്രാര്‍ത്ഥന ചൊല്ലി, കുറച്ചു ജലവും, പുഷ്പവും അര്‍പ്പിക്കുക. നിങ്ങളെ നിങ്ങള്‍ ആക്കിയവര്‍ക്ക് വേണ്ടി, ഈ ലോകത്ത് ജീവിക്കുവാന്‍ അവകാശം തന്നവര്‍ക്ക് വേണ്ടി

പിതൃബലി പ്രാര്‍ത്ഥന

ആ ബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ 
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര 
ജന്മാന്തരേ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായേശ്ച പിതൃവംശെ തഥൈവ ച 
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത 
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ 
വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ 
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം 
അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം 
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു:



അര്‍ത്ഥം

ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും എന്നെ സഹായിച്ചവര്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും ഞാനുമായി സഹകരിച്ചവര്‍ക്കും ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും ജന്തുക്കള്‍ക്കും നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്ക്കും കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു. എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്ക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവര്ക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡ സമര്‍പ്പണം  സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്ക്കും,  മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്ക്കും, പട്ടിണിയില്‍ ജനിക്കുകയും, ജീവിക്കുകയും, മരിക്കുകയും, ചെയ്ത എല്ലാവര്ക്കും  വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും, ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു. ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിര്ത്തുന്നതിനായി സമര്‍പ്പിക്കുന്നു



ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്ക്കും വേണ്ടിയും ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു. അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിച്ചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും. സമര്‍പ്പിക്കുന്നു!



അതിനാല്‍ ഓര്‍ക്കുക, നാമൊരു കര്‍ക്കിടക ബലി സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ പിതൃക്കള്‍ക്ക് മാത്രമല്ല, സമസ്ത ജീവജാലങ്ങള്‍ക്കുമായി അത് സമര്‍പ്പിക്കപ്പെടുന്നു. അത്ര ഉദാത്തമാണ് പിതൃബലി സങ്കല്‍പം

ബലി തര്‍പ്പണം  എന്തിനു എന്ത് ആര് എപ്പോള്‍ എന്ത് കൊണ്ട് ||
എന്തിനാണ് ബലി ഇടുന്നത് ? 


നമ്മുടെ ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യം ഉണ്ട് ,
ആധുനിക വൈദ്യ ശാസ്ത്രം ഇത് ഇപ്പൊ അംഗീകരിക്കുന്നു , 
തന്ത്ര ശാസ്ത്രം ഇത് തന്നെ പറയുന്നു .

സത്യത്തില്‍  ആ മരിക്കാത്ത ചൈതന്യത്തിനു വേണ്ടി ആണ് ബലി ഇടുന്നത് 
മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല , പകരം തനിക്കു വേണ്ടി 
തന്‍റെ ഉള്ളിലെ ചൈതന്യത്തിനു വേണ്ടി ആണ് ബലി ...

നമുടെ ഈ ശരീരം ലഭിച്ചത് അച്ഛന്‍റെ യും അമ്മയുടെയും ഓരോ cell ഇല്‍ നിന്നാണല്ലോ 
അവയ്ക്ക് പുറകില്‍ സങ്കീര്‍ണമായ genetic ഘടകങ്ങളും ...
ആധുനിക ശാസ്ത്രം പറയുന്നു , ഒരാളുടെ ശരീരത്തില്‍ തന്‍റെ 32 തലമുറ  വരെ ഉള്ള 
ജീനുകള്‍ ഉണ്ട് എന്ന്  , ഇതില്‍ തന്നെ 7 തലമുറ വരെ സജീവം ആയും 
നമ്മള്‍ ബലി ഇടുന്നത് 7 തലമുറക്കും ...

മാത്രം അല്ല അടുത്ത തലമുറയ്ക്ക് ഈ അറിവ് പകര്‍ന്നു കൊടുക്കണം 
തന്‍റെ പൂര്‍വികര്‍ തന്‍റെ ഉള്ളില്‍ ഉണ്ട് എന്ന അറിവ് ഉറപ്പിക്കാന്‍ കൂടി ആണ് ബലി ഇടുന്നത് 

എന്താണ് ബലി തര്‍പ്പണ ക്രിയ ?

ബലി  കര്‍മം ചെയുമ്പോള്‍ അവാഹിക്കുനത് , സ്വന്തം നെഞ്ചോടു ചേര്‍ത്ത് പിടിച്ചാണ്  
അപ്പോള്‍ ആവാഹനം നടക്കുന്നത് സ്വന്തം ഉള്ളില്‍ നിന്നും അല്ലെ , അങ്ങനെ അവാഹിക്കുനത് 
സ്വന്തം ബോധത്തെ അല്ലെ ....
ഇനി ആവാഹിച്ചു പൂജ ചെയ്തു എന്ത് ചെയുന്നു , ???
ഈശ്വരനില്‍ ലയിപ്പിക്കുന്നു ...അപ്പൊ നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും 
പ്രപഞ്ചം ത്തോളം എത്തിക്കുന്ന ഒരു പൂജ ആണ് ഈ കര്‍മം ....

ഇത് തന്നെ അല്ലെ എല്ലാ ആത്മീയ വഴികളുടെ ലക്ഷ്യവും 

ആരാണ് ബലി ഇടേണ്ടത് ? 

എല്ലാവരും ബലി ഇടണം , മാതാ പിതാക്കള്‍ മരിച്ചവര്‍ മാത്രം അല്ല . 
കാരണം ബലി ഇടുന്നത് മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തു കൊണ്ടാണ് 

എന്ത് കൊണ്ട് കര്‍ക്കിടക വാവ് നു പ്രാധാന്യം ? 


  ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും , 
  ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക 
  ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് , കര്‍ക്കിടക വാവ് 

എന്ത് കൊണ്ട് വാവിന് ബലി ഇടണം .? 

ഗ്രഹണ സമയത്ത് പോലെ അലെങ്കിലും , ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയം ആണല്ലോ വാവ് ,
ഭൂമി യുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണല്ലോ കറുത്ത വാവ് ..
ഇത് നമ്മുടെ ശരീരത്തില്‍ ഉള്ള , അഗ്നി ,സോമ , സൂര്യ മണ്ഡലങ്ങള്‍ ആയി  ബന്ധ പെട്ട് കിടക്കുന്നു 
ഇട pingala സുഷുമ്ന നാഡികള്‍ ശരീരത്തില്‍ ഈ മണ്ഡലങ്ങള്‍ ആയി ബന്ധ പെട്ട് കിടക്കുന്നു 
പ്രപഞ്ചത്തില്‍ ഉണ്ടാക്കുന്ന മാറ്റം , സ്വ ശരീരത്തിലും ഉണ്ടാകുന്നു , Macrocosm പോലെ തന്നെ ആണല്ലോ microcosm ...
ഈ സമയത്ത് സുഷുമ്ന യിലൂടെ ഊര്‍ജ പ്രവാഹം ഉണ്ടാകുന്നു , ഇത് മനുഷ്യരുടെ ബോധ മണ്ഡലത്തെ തന്നെ 
സ്വാധീനിക്കുന്നു . 

മാത്രം അല്ല ചന്ദ്രന് മനസ്സുമായ് ബന്ധം ഉണ്ട് 
ചന്ദ്രമോ മനസ്സോ ജാത എന്നാണല്ലോ , 
ചന്ദ്രനില്‍ ഉണ്ടാകുന്ന ഈ മാറ്റം മനുഷ്യ മനസ്സില്‍ , 
ബോധ  തലത്തില്‍ സ്വാധീനം ചെലുത്തുന്നു .

ഗ്രഹണ സമയങ്ങളില്‍ സാധന ചെയ്യണം എന്ന് പറയുന്നതും ഇത് കൊണ്ടാണ്