Total Pageviews

Blog Archive

Search This Blog

പൂജാമുറിയില്‍ വിഗ്രഹങ്ങൾ - എന്തൊക്കെ ശ്രദ്ധിക്കണം ?


പൂജാമുറിയില്‍ ഫോട്ടോകള്‍ മാത്രമല്ല, വിഗ്രഹങ്ങളും വയ്ക്കാം. പൂജയും ചെയ്യാം. എന്നാല്‍ ഇവയൊക്കെ ചെയ്യുന്നതിനു മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.പൂജാമുറിയില്‍ ദൈവങ്ങളുടെ എല്ലാ വിഗ്രഹങ്ങളും വയ്ക്കാനും സാധിയ്ക്കില്ല. ചില വിഗ്രഹങ്ങള്‍ ഒഴിവാക്കണം. ദൈവങ്ങളുടെ വിഗ്രഹം ഒരിക്കലും പുറംതിരിച്ചു വയ്ക്കരുത്. അല്ലെങ്കില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന രീതിയിലുള്ള വിഗ്രഹങ്ങളോ ഫോട്ടോകളോ ഒന്നുംതന്നെ പൂജാമുറിയില്‍ വയ്ക്കരുത്.

ഏതു ഭാഗത്തും നിന്നു നോക്കിയാലും ദൈവങ്ങള്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന വിധത്തിലെ ഫോട്ടോകള്‍ വേണ്ട.അതുപോലെ താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠിച്ച വിഗ്രഹം പൂജാമുറിയില്‍ വയ്ക്കരുത്. പൂജയും താന്ത്രികവും പഠിച്ച ബ്രാഹ്മണരില്‍ ചിലര്‍ വീട്ടില്‍ പ്രതിഷ്ഠ ചെയ്തു പൂജിക്കാറുണ്ട്. എന്നാല്‍ പൂജയും താന്ത്രികവും പഠിക്കാത്ത സാധാരണക്കാര്‍ക്ക് പൂജമുറിയില്‍ വച്ചിരിക്കുന്ന വിഗ്രഹങ്ങള്‍ക്കു മുന്നില്‍ വിളക്കു കത്തിച്ചു പ്രാര്‍ഥിക്കുകയും വിശേഷദിവസങ്ങളില്‍ മാലകള്‍ ചാര്‍ത്തുകയും ആവാം.

പൂജാമുറിയില്‍ ഒരേ ദൈവത്തിന്റെ തന്റെ രണ്ടു വിഗ്രങ്ങളോ ഫോട്ടോകളോ പാടില്ല, അല്‍പം വ്യത്യാസമുണ്ടെങ്കില്‍ത്തന്നെ. ഇങ്ങനെ വേണമെങ്കില്‍ ഒരു വിഗ്രഹവും ഒരു ഫോട്ടോയുമാകാം.പൊട്ടുകയോ ഭാഗം അവരുകയോ ചെയ്ത വിഗ്രഹം യാതൊരു കാരണവശാലും പൂജാമുറിയില്‍ സൂക്ഷിയ്ക്കരുത്. ഇത്തരത്തിലുള്ളത് ആലിനടിയില്‍ വയ്ക്കാം.സംഹാരം ചെയ്യുന്ന, യുദ്ധം ചെയ്യുന്ന ദൈവത്തെ പൂജാമുറിയില്‍ വയ്ക്കരുത്. ഉദാഹരണത്തിന് കാളി ദാരികനെ വധിയ്ക്കുന്ന രീതിയിലുള്ള ഒന്ന്. അതോടൊപ്പം തന്നെ വല്ലാതെ വൈകാരിഭാവങ്ങളുള്‍ക്കൊള്ളുന്ന വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ വയ്ക്കരുത്.

ഉദാഹരണത്തിന് നടരാജ വിഗ്രഹം. താണ്ഡവമാടുന്ന ശിവന്‍ ഉഗ്രമൂര്‍ത്തിയുടെ ഭാവമാണ്. സൗമ്യതയുള്ള വിഗ്രഹങ്ങളും ഫോട്ടോകളുമാണ് പൂജാമുറിയില്‍ വേണ്ടത്.വീട്ടില്‍ പൂജാമുറി നിര്‍മ്മിക്കുമ്പോള്‍ തറയില്‍ നിന്നും അല്‍പം ഉയര്‍ന്ന് നിര്‍മ്മിക്കുന്നതാണ് നല്ലത്. ഒരാള്‍ വിഗ്രഹത്തിന് അഭിമുഖമായി നില്‍ക്കുമ്പോള്‍ അയാളുടെ നെഞ്ചോളം ഉയരത്തില്‍ എത്താവുന്ന വിധത്തില്‍ വേണം, വിഗ്രഹം വയ്ക്കാന്‍. വിഗ്രഹത്തെ താഴത്തേയ്ക്കു നോക്കുന്ന വിധത്തില്‍ വയ്ക്കരുത്.ഭഗവല്‍ ചിത്രങ്ങളും വിഗ്രഹങ്ങളും പൂജാസാമഗ്രികളും അല്ലാതെ മറ്റൊന്നും പൂജാമുറിയില്‍ സൂക്ഷിക്കാന്‍ പാടില്ല.