Total Pageviews

Blog Archive

Search This Blog

MAKAM THOZHAL മകം തൊഴൽ


 ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷമാണ് കുംഭമാസത്തിൽ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവവും അതിനോടനുബന്ധിച്ചുള്ള മകം തൊഴലുമാണ്.

ഉത്സവത്തിനിടയിലെ ഏഴാം ദിവസമാണ് പ്രസിദ്ധമായ 'മകം തൊഴൽ'. വില്വമംഗലം സ്വാമിയാർ കീഴ്ക്കാവിലമ്മയെ പ്രതിഷ്ഠിച്ചതും അദ്ദേഹത്തിന് ലക്ഷ്മീനാരായണദർശനമുണ്ടായതുമായി പറയപ്പെടുന്ന ഈ പുണ്യദിനത്തിൽ പ്രഭാത പൂജകൾ കഴിഞ്ഞ് നടയടച്ചാൽ ഉച്ചയ്ക്ക് രണ്ടുമണിയ്ക്കുതന്നെ നട തുറക്കും. വില്വമംഗലത്തിന് ദർശനം നൽകിയ ഭാവത്തിലാണ് അന്ന് ദർശനം. സർവ്വാഭരണവിഭൂഷിതയായി, ദിവ്യവസ്ത്രങ്ങളും ദിവ്യായുധങ്ങളും ധരിച്ചുനിൽക്കുന്ന ഭഗവതിയെ ദർശിച്ച് അന്ന് നിരവധി ഭക്തർ തൃപ്തിയടയുന്നു. ഈ സമയത്തെ ദർശനം സ്ത്രീകൾക്കാണ് കൂടുതൽ വിശേഷം

തൃശൂർ ജില്ലയിൽ മകം തൊഴൽ നടക്കുന്ന പ്രദാന ക്ഷേത്രമാണ് കൊരട്ടിയിലുള്ള 108 ദുർഗ്ഗാലയങ്ങളിൽ പെട്ട കേരള  മൂകാംബിക ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം.  ഏകദേശം നൂറ്റി അമ്പത് വർഷങ്ങൾക്ക് മുൻപ്  ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ മകം തൊഴാൻ പോകുന്ന കൊരട്ടി ഇല്ലത്തെ ബ്രാഹ്മിണി അമ്മക്ക് ദേവി സൗപ്ന ദർശനത്താൽ മകം തൊഴൽ തുടങ്ങിയ ഒരു ക്ഷേത്രമാണ് മുളവള്ളിക്കാവ് ദേവി ക്ഷേത്രം.