,കുട്ടികളെ എങ്ങിനെ മിടുക്കരാക്കാൻ സാധിക്കും ?
കുട്ടികള്‍ പഠിക്കുന്നതിനോടൊപ്പം അവരുടെ മനോവികാരങ്ങളേയും വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സ്വഭാവരൂപീകരണത്തിലും മുതിര്‍ന്നവരെ ബഹുമാനിക്കാനും പ
ഠിപ്പിക്കണം.
ഓം സം സരസ്വതൈ്വ നമഃ'' എന്ന വിദ്യാമന്ത്രം കുട്ടികളെക്കൊണ്ട് ആവര്‍ത്തിച്ചു ജപിപ്പിക്കുക. സദ്ഫലമുണ്ടാകും.
അതുപോലെ ദക്ഷിണാമൂര്‍ത്തി മന്ത്രമായ ''ഓം നമോ ഭഗവതേ ദക്ഷിണാമൂര്‍ത്തയേ ഹ്രീം നമഃ''
എന്ന മന്ത്രം രണ്ടുനേരവും 108 പ്രാവശ്യം വീതം മൂന്നുമാസം ജപിച്ചാല്‍ മാറ്റങ്ങളുണ്ടായിത്തുടങ്ങും.
ശ്രീകൃഷ്ണഗോപാലമന്ത്രം:
''ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ശാസ്ത്രജ്ഞാന സമൃദ്ധിം മേ ദേഹി ദദാചയ ശ്രീം ഗോപാലമൂര്‍ത്തയേ നമഃ''
ഈ മന്ത്രം തുടര്‍ച്ചയായി ജപിച്ചാല്‍ പഠന താല്പര്യം വര്‍ദ്ധിക്കും. വിദ്യാരാജ ഗോപാലമന്ത്രം നിത്യവും നിശ്ചിത സംഖ്യ ജപിക്കുന്നതും വളരെയേറെ ഗുണങ്ങളുണ്ടാക്കും.
''കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്‍വ്വജ്ഞത്വം പ്രസീദ മേ
രമാ രമണാ വിശ്വേശ വിദ്യാമാശു
പ്രയശ്ചമേ''
ഇങ്ങനെ മന്ത്രജപത്തിലൂടെയും പരിഹാര പൂജകളിലൂടെയും കുട്ടികളെ മേന്മയിലേക്ക് നയിക്കാം.