Total Pageviews

Blog Archive

Search This Blog

ബലിക്കല്ലില്‍ സ്പര്‍ശനം പാടില്ല




ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ബലിക്കല്ലില്‍ ചവിട്ടാതെ നോക്കണം. ക്ഷേത്രശാസ്ത്രത്തില്‍ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. പ്രദക്ഷിണം വയ്ക്കുമ്പോഴും മറ്റും അതില്‍ ചവിട്ടാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയാണെങ്കില്‍ വീണ്ടും അതില്‍ത്തൊട്ട് ശിരസ്സില്‍ വയ്ക്കരുതെന്നാണ് ആചാര്യമതം. അറിയാതെ ബലിക്കല്ലില്‍ ചവിട്ടിയാല്‍ പ്രായശ്ചിത്തമായി
കരചരണംകൃതം വാ കായജം
കര്‍മ്മജം വാ
ശ്രവണ നയനജം വാ, മാനസം 
വ്യാപരാധം
വിഹിതമവിഹിതം വാ 
സര്‍വ്വമേതത്ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീമഹാദേവശംഭോ എന്ന മന്ത്രം മൂന്ന് പ്രാവശ്യം ജപിക്കണം.
ഒരു ബലിക്കല്ലില്‍ നിന്നും ശക്തി മറ്റൊരു ബലിക്കല്ലിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും. ഇങ്ങനെ ദേവവിഗ്രഹത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാന്‍ ഇടവരരുത്. നടവഴിയിലൂടെ ഈ ദേവചൈതന്യപ്രവാഹം പുറത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അതിന്റെ ഗുണം പ്രദക്ഷിണം ചെയ്യുന്ന ഭക്തന് ലഭിക്കും.