Total Pageviews

Blog Archive

Search This Blog

വാസ്തുശാസ്ത്രം എന്നാൽ എന്ത് ? - VASTHU SASTHRA


ദേവാലയം/മനുഷ്യാലയം/വാസ്തുവിധികള്‍/ഗൃഹനിര്‍മ്മാണം/കക്കൂസിന്റെ സ്ഥാനം/കിണര്‍/വാതിലുകള്‍/വിശ്വാസം, അപക്വമതിത്വം, നിര്‍ബന്ധബുദ്ധി, അശാസ്ത്രീയത, യുക്തിഭംഗം, അപ്രായോഗികത, മൂലഗ്രന്ഥങ്ങളെ തള്ളിപ്പറയുക, പണ്ഡിതാഭിപ്രായമില്ലായ്മ ഇങ്ങനെ ധാരാളം കണ്ടുവരുന്നു. ഹിന്ദുത്വത്തിന് എതിരായി നില്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് വ്യക്തമായ പരിശോധന ആവശ്യമാണ്. അതിലൊന്നാണ് ദേവാലയ/മനുഷ്യാലയ സൃഷ്ടി. വാസ്തുശാസ്ത്രമനുസരിച്ച് മനുഷ്യാലയവും ദേവാലയവും വേണമെന്ന് പണ്ഡിതമതം. മൂലഗ്രന്ഥങ്ങളും അങ്ങനെ പറയുന്നു. പ്രായോഗിക തെളിവുകളും ശാസ്ത്രദൃഷ്ടിയിലെ കണ്ടെത്തലുകളും പരിശോധിച്ചു ബോധ്യപ്പെടുത്താവുന്നതും മനുഷ്യമനസ്സിന്റെ വിഹ്വലതകള്‍ക്ക് പരിഹാരവുമാണ്.


കാലം മാറിയെന്നും തലമുറകളില്‍ ഇത്തരം വിശ്വാസങ്ങള്‍ ഇല്ലെന്നും വാദിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും കെട്ടിടംപണിക്ക് വാസ്തുപൂജയും പ്രശ്‌നചിന്തയും കുറ്റിയടിക്കലും കല്ലിടീലും ക്ഷേത്രത്തില്‍ വഴിപാടു കഴിക്കലും ഒക്കെ കാണാം. 


മനുഷ്യാലയത്തില്‍ ഒരിടത്തും ദേവാലയം പാടില്ല. പക്ഷെ ആധുനിക ‘പണ്ഡിതര്‍’ ഉടമസ്ഥനെ വട്ടം ചുറ്റിക്കുന്നു. ഗോവണിപ്പടിക്കു കീഴെയായാലും ധാരാളം ദേവീദേവന്മാര്‍, നിരവധി മണികള്‍, 4-5 വിളക്കുകള്‍ എല്ലാം കാണുന്നു. വഴിയെ പോകുന്ന ‘പണ്ഡിത’ന്മാരുടെയെല്ലാം അഭിപ്രായം ചോദിക്കും. ഓരോരുത്തരും അവരെ പറ്റുന്ന തരത്തില്‍ പറഞ്ഞ് ഭയപ്പെടുത്തും. ഉടമസ്ഥന്റെ പ്രധാനവാതില്‍ ശരിയല്ല, നേരെ മുന്നില്‍ നില്‍ക്കുന്ന മാവ് ഉടനെ വെട്ടിമാറ്റണം, കക്കൂസിന്റെ സ്ഥാനം തെറ്റാണ്!

പഴയ തലമുറകളുടെ ഭവനവിര്‍മ്മാണം പരിശോധിച്ചുതന്നെ പഠിക്കേണ്ടതാണ്. നാലുകെട്ട്, എട്ടുകെട്ട്, 16 കെട്ട്, 32 കെട്ട് (ഇന്നിവയൊന്നുമില്ല) എന്നിവയില്‍ ഒരിടത്തും പൂജാമുറിയില്ല.


ദൈവിക ചിത്രങ്ങളില്‍ താല്‍പര്യമുള്ളവര്‍ നിലവിളക്കിനടുത്ത് പറ്റുമെങ്കില്‍ നടവാതിക്കല്‍തന്നെ വിഷ്ണു-കൃഷ്ണ-ശിവ-ദേവീ ചിത്രങ്ങള്‍ വയ്ക്കാറുണ്ട്.

പണ്ടുള്ളവരുടെ പഴയ തറവാടുകളിലെ വീടും കുളവും കിണറും തൊഴുത്തും സര്‍പ്പക്കാവും തുളസിത്തറയും പഠിക്കാനാരും തയ്യാറാകുന്നില്ല. പറഞ്ഞാല്‍ അന്ധവിശ്വാസമെന്നു പറയും. അല്ലെങ്കില്‍ തറവാടിത്തഘോഷണം എന്നാവും. നഗരങ്ങളില്‍ ഇതെങ്ങനെ നടപ്പിലാക്കുമെന്നാണ് അടുത്ത ചോദ്യം. ഒരു സെന്റീമീറ്ററിന്റെ നൂറില്‍ ഒരംശമായാല്‍ പോലും അതിന്റെ ഉടമസ്ഥന്‍ വാസ്തുപുരുഷനാണ്.

അദ്ദേഹത്തെ തൃപ്തിപ്പെടുത്താനാണ് വാസ്തുപൂജ. അത് ശാസ്ത്രീയമായി ചെയ്യണമെങ്കില്‍ അര്‍ധരാത്രിക്കു തന്നെ വേണം. അദ്ദേഹം വടക്കുകിഴക്കോട്ട് തലയും തെക്കുപടിഞ്ഞാറായി കാലുകളും വരത്തക്കവിധം മലര്‍ന്നുതന്നെ കിടക്കുന്നു.

ആചാര്യഭാവത്തിലും ഉടമസ്ഥാവകാശാധികാരത്തിലുമായതിനാല്‍ അദ്ദേഹത്തിന്റെ കാലുകളില്‍ കയറിയിരുന്ന് മലമൂത്ര വിസര്‍ജനം പാടില്ല. അതിനാല്‍ കന്നിമൂലയായ തെക്കുപടിഞ്ഞാറ് കക്കൂസ് നിര്‍മാണം ഒഴിവാക്കണം. അരയടി തെക്കോട്ടോ കിഴക്കോട്ടോ മാറിയാല്‍ കുഴപ്പമില്ല. പക്ഷെ അപക്വമതികള്‍ ഉടമസ്ഥരെക്കൊണ്ട് കക്കൂസ് പൊളിക്കുന്നു.

വാസ്തുശാസ്ത്രം എന്നാൽ എന്തെന്ന് നോക്കാം ?


ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കൽ എന്ന പേരിലും അറിയപ്പെടുന്നു. മുൻകാലങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങളുടെ നിർമ്മിതിക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഈ രീതി, ഇന്ന് മറ്റു കെട്ടിടങ്ങളുടെയും കിണറുകളുടേയും നിർമ്മാണത്തിലും അവലംബിക്കുന്നുണ്ട്. കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്.

എല്ലാ ഭൗതിക വസ്തുക്കളും പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണെന്ന് ഹൈന്ദവ പുരാണങ്ങളിൽ പറയുന്നു. ഹൈന്ദവാചാര പ്രകാരം സൃഷ്ടിയുടെ അധിപനായ ബ്രഹ്മാവിനാൽ നിർമ്മിക്കപ്പെട്ടതും, പരമശിവന്റെ തൃക്കണ്ണിൽ നിന്നും; പൂണൂൽ, ഗ്രന്ഥം, കുട, ദണ്ഡ്, അഷ്ടഗന്ധം, കലശം, മുഴക്കോൽ, ചിത്ര പുല്ല് എന്നിവയോടുകൂടി ജനിച്ച വിശ്വകർമ്മാവിന് ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്തതാണ്‌ വാസ്തുശാസ്ത്രം അഥവാ തച്ചുശാസ്ത്രം എന്ന് അറിയപ്പെടുന്നത്


ത്രേതായുഗത്തിൽ സർവ്വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഭൂതമാണ്‌ വാസ്തുപുരുഷൻ എന്നാണ് ഹൈന്ദവ വിശ്വാസം. ശിവനും അന്ധകാരൻ എന്നു പേരായ രാക്ഷസനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ, ശിവന്റെ ശരിരത്തിൽ നിന്നും ഉതിർന്നു വീണ വിയർപ്പു തുള്ളിയിൽ നിന്നുമാണ്‌ വാസ്തു പുരുഷന്റെ ജനനം. ഇങ്ങനെ ജനിച്ച ഭൂതത്തിന്റെ പരാക്രമങ്ങൾ സഹിക്കാനാവാതെ ദേവന്മാർ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും; അദ്ദേഹത്തിന്റെ ആജ്ഞാനുസരണം ഭൂതത്തിനെ യുദ്ധത്തിൽ തോല്പിച്ച് ഭൂമിയിൽ എടുത്ത് എറിയുകയും ചെയ്തു.

ഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട വാസ്തുപുരുഷൻ വടക്ക്-കിഴക്ക് ദിക്കിൽ (ഈശ കോൺ) ശിരസ്സും, തെക്ക്-പടിഞ്ഞാറ് ദിക്കിൽ (നിരൃതി കോൺ) കാലുകളും, കൈകൾ തെക്ക്-കിഴക്ക് (അഗ്നികോൺ) ദിക്കിലും വടക്ക്-പടിഞ്ഞാറ്(വായു കോൺ) ദിക്കിലുമായി സ്ഥിതി ചെയ്യുന്നു. ഇങ്ങനെ സ്ഥിതി ചെയ്ത വാസ്തുപുരുഷൻ ഭൂനിവാസികളെ ശല്യം ചെയ്യുകയും, ഭൂനിവാസികൾ ബ്രഹ്മാവിനെ പ്രാർത്ഥിക്കുകയും ചെയ്തു. അതിന്റെ ഫലമായി ബ്രഹ്മാവിന്റെ നിർദ്ദേശ പ്രകാരം അൻപത്തി മൂന്ന് ദേവന്മാരോടും ഭൂതത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിനായി വാസ്തുപുരുഷന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു. തത്ഫലമായി ശക്തി ക്ഷയിച്ച വാസ്തുപുരുഷൻ ബ്രഹ്മാവിനെ പ്രാർത്ഥിക്കുകയും; ബ്രഹ്മാവ്, ശിലാന്യാസം (കല്ലിടീൽ)', കട്ടള വെയ്പ്പ് , ഗൃഹപ്രവേശം എന്നീ മൂന്ന് ഘട്ടങ്ങളിലും മനുഷ്യർ നിന്നെ പൂജിക്കും. ഇത്തരം പൂജകളെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വസ്തുപൂജ ചെയ്യാതെ ഗൃഹ നിർമ്മാണം നടത്തിയാൽ അത്തരം ഗൃഹങ്ങളിൽ പലവിധ അനർത്ഥങ്ങളും സംഭവിക്കും എന്നും അനുഗ്രഹിച്ചു.

വാസ്‌തു എന്ന സംസ്‌കൃത പദത്തിന്‌ പാർപ്പിടം എന്നാണ്‌ അർത്ഥം. 'അപൗരുഷേയം' (മനുഷ്യനിർമ്മിതമല്ലാത്തത്‌) എന്നു പറയപ്പെടുന്ന വേദങ്ങളുടെ ഭാഗമാണ്‌ വാസ്‌തു എന്നാണ് ഹൈന്ദവ വിശ്വാസം. അഥർവ വേദത്തിന്റെ ഒരു ഉപവേദമാണ്‌ വാസ്‌തു എന്നും പറയപ്പെടുന്നുണ്ട്‌. പൗരാണിക ശില്‌പ വിദ്യയെ സംബന്ധിക്കുന്ന ഒരു ഗ്രന്ഥമായ മാനസാരം വാസ്‌തുവിനെ ധര (ഭൂമി) ഹർമ്മ്യം (കെട്ടിടം) യാനം (വാഹനം) പര്യങ്കം (കിടക്ക) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.

എന്നാൽ ബുദ്ധമതക്കാരാണ്‌ വാസ്തുവിദ്യയുടെ ആചാര്യന്മാരെന്നും കപിലവസ്തുവിൽ നിന്നാണ്‌ വാസ്തുവിദ്യ രൂപം കൊണ്ടത് എന്നും കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്].

രാമായണ മഹാഭാരത കാലഘട്ടങ്ങൾക്കു മുൻപു തന്നെ വാസ്‌തു പ്രാബല്യത്തിൽ ഉണ്ടായിരുന്നു എന്ന് ഈ ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചറിയാൻ സാധിക്കും. വാസ്‌തുവിന്റെ അടിസ്ഥാനത്തിൽ പണികഴിപ്പിച്ച കെട്ടിടങ്ങളെക്കുറിച്ച്‌ ബുദ്ധമത ഗ്രന്ഥങ്ങളിലും പരാമർശമുണ്ട്‌.

വാസ്തുശാസ്ത്രത്തിലെ അളവുകളിൽ ദൂരമാനങ്ങൾക്കാണ്‌ (ദൈർഘ്യം) പ്രാധാന്യം. പ്രകൃതിയിലെ ധാന്യങ്ങളെ ആടിസ്ഥാനമാക്കി നിർവ്വചിച്ചിരിക്കുന്ന അളവുകളെ യവമാനം എന്നും മനുഷ്യന്റെ ശരീരാവയവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയെ അംഗുലമാനം എന്നും പറയുന്നു.


പരമാണുവിൽ നിന്നുമാണ്‌ വാസ്തുശാസ്ത്രത്തിലെ അളവുകൾ ആരംഭിക്കുന്നത്. സൂര്യപ്രകാശത്തിന്റെ പാതയിൽ കാണപ്പെടുന്ന പൊടിപടലങ്ങളിൽ നിന്നുമുള്ള ഒരെണ്ണത്തിന്റെ മുപ്പതായി ഭാഗിച്ച് കിട്ടുന്നതിൽ ഒരു ഭാഗത്തിന്റെ അളവാണ് പരമാണു. പരമാണുവിനെ അടിസ്ഥാനപ്പെടുത്തിയാണ് മുഴക്കോൽ പോലുള്ള മറ്റു മാത്രകൾ നിർമ്മിച്ചിരിക്കുന്നത്.

വാസ്തുശാസ്ത്രത്തിൽ പ്രധാനമായും പരക്കെയും ഉപയോഗിക്കുന്ന ഏകകമാണ്‌ മുഴക്കോൽ. 8 യവം ( 2,62,144 പരമാണു) ചേർന്നാൽ ഒരു അംഗുലം. അങ്ങനെയുള്ള 12 അംഗുലം ചേർന്നാൽ ഒരു വിതസ്തി. 2 വിതസ്തി അഥവാ ഒരു കോൽ ആണ് മുഴക്കോലിന്റെ അളവ്. മദ്ധ്യതിരുവിതാംകൂർ ഭാഗങ്ങളിൽ ഒരു മുഴക്കോൽ നീളം 73.6 cm ആയിട്ടാണ് കണക്കാക്കുന്നത്. ഇവിടെങ്ങളിലെ ക്ഷേത്രങ്ങളെല്ലാം ഈ മുഴക്കോൽ അളവിനെ അടിസ്ഥാഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്.

വാസ്തുശാസ്ത്രത്തിൽ അളവുകൾക്കായി വിവിധ തരം കോലുകൾ ഉപയോഗിക്കുന്നുണ്ട്. "കിഷ്കു", "പ്രാജാപത്യ,","ധനുർമുഷ്ടി", "ധനുർഗ്രഹം", "പ്രാച്യം", "വൈദേഹം", "വൈപുല്യം", "പ്രകീർണ്ണം" എന്നിങ്ങനെ പല അളവുകളിലും പേരിലും അറിയപ്പെടുന്നു. ഓരോ കോലും ചില പ്രത്യേക കെട്ടിടങ്ങൾക്കും ചില ജാതികൾക്കുമായും വിധിച്ചിട്ടുള്ളതാകുന്നു‌.

24 മാത്രാംഗുലം മാത്രം അളവ് ഉള്ള കോലിനെ കിഷ്കു എന്നു പറയുന്നു. കരം, അരത്നി, ഭുജം, ദോസ്സ്, മുഷ്ടി എന്നിങ്ങനെ പല പേരുകളിലും കിഷ്കു അറിയപ്പെടൂന്നു. ഈ കോൽ വീട്, മുറ്റം എന്നിവ അളക്കുന്നതിനായി ഉപയോഗിയ്ക്കുന്നു. ഇത് കൂടുതലായും ശൂദ്രജാതിയിൽപ്പെട്ടവരുടെ ഗൃഹ നിർമ്മാണത്തിന്റെ അളവ് കോലാണ്‌.

പ്രാജാപത്യം 25 മാത്രാംഗുലം നീളമുള്ള കോലുകൾ പ്രാജാപത്യം എന്നറിയപ്പെടുന്നു. ചില സ്ഥലങ്ങളിൽ ക്ഷേത്രങ്ങളുടെ അളവിന് ഈ കോൽ ഉപയോഗപ്പെടുത്തി വരുന്നു. ഈ കോൽ ഉപയോഗിച്ച് വൈശ്യന്മാരുടേ ഗൃഹം അളക്കുന്നു.

26 മാത്രാംഗുലം നീളമുള്ള കോൽ ധനുർമുഷ്ടി എന്ന പേരിലറിയപ്പെടുന്നു. ചില സ്ഥലങ്ങളിൽ ഈ കോൽ ഉപയോഗിച്ച് എല്ലാത്തര, കെട്ടിടങ്ങളും അളക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ക്ഷത്രിയരുടെ ഗൃഹങ്ങൾ അളക്കുന്നതിനും ഈ കോൽ ഉപയോഗിക്കുന്നു.

അടിസ്ഥാനപരമായി വടക്കു കിഴക്ക്‌ തെക്കു പടിഞ്ഞാറ്‌ എന്നീ നാലു ദിശകളിൽ നിന്നു പ്രസരിക്കുന്ന ഊർജ്ജത്തെയും വാസ്‌തുശാസ്‌ത്രം പരിഗണിക്കുന്നു. പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊർജ്ജങ്ങളെയും മനുഷ്യനിലും അവന്റെ ചുറ്റുപാടുകളിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെയും തമ്മിൽ ബന്ധപ്പെടുത്തിയാണ്‌ വാസ്‌തു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. സൗരോർജ്ജം, വൈദ്യുതി, കാന്തികം, ഗുരുത്വാകർഷണം തുടങ്ങിയ ഘടകങ്ങളേയും വാസ്‌തു പരിഗണിക്കുന്നുണ്ട്‌.

കാലാവസ്ഥാപ്രവചനം, ഭൂകമ്പപ്രവചനം, ഗ്രഹപ്പകർച്ച, ശില്‌പവിദ്യ, വാൽനക്ഷത്രങ്ങൾ തുടങ്ങി പ്രകൃതിയിലെ പല പ്രതിഭാസങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു മഹദ്ഗ്രന്ഥമാണ്‌ 'ബൃഹദ്സംഹിത' എ.ഡി, ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജ്യോതി ശാസ്‌ത്രജ്ഞനും ഗണിത ശാസ്‌ത്രജ്ഞനുമായ വരാഹമിഹിരനാണ്‌ ഇതിന്റെ രചയിതാവ്‌. പാർപ്പിടങ്ങളുടെയും ക്ഷേത്രങ്ങളുടെയും ശില്‌പവിദ്യയെ പ്രതിപാദിക്കുന്ന ചില അദ്ധ്യായങ്ങൾ ഇതിലുണ്ട്‌. വേദങ്ങൾക്കു പുറമേ പല ആഗമങ്ങളിലും ശില്‌പവിദ്യാപരമായ വിവരങ്ങൾ ഉണ്ട്‌. കാമികാഗമം, കർണാഗമം, സുപ്രഭേദാഗമം, വൈഖാനസാഗമം, അംശുമദ്ഭേദാഗമം എന്നിവയാണ്‌ ഇതിൽ പ്രധാനപ്പെട്ടത്‌. കിരണതന്ത്രം, ഹയശ്ശീർഷതന്ത്രം മുതലായ ചില താന്ത്രിക ഗ്രന്ഥങ്ങളിലും കൗടല്യന്റെ അർത്ഥശാസ്‌ത്രം, ശുക്രനീതി എന്നീ കൃതികളിലും ശില്‌പകലയെ കുറിച്ചുള്ള വിവരങ്ങളുണ്ട്‌. പാർപ്പിട നിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന കൃതികളാണ്‌ മാനസാരം, മയൻ രചിച്ച മയമതം, ഭോജ രാജാവ്‌ രചിച്ച സമരാങ്കണ സൂത്രധാര, വരാഹമിഹരന്റെ ബൃഹത്സംഹിത, വിശ്വകർമ്മാവ് രചിച്ച വിശ്വകർമ്മപ്രകാശം, ശ്രീകുമാരന്റെ ശില്‌പരത്നം, അപരാജിതപ്രച്ഛ, മനുഷ്യാലയചന്ദ്രിക എന്നിവ. ഇതിൽ മാനസാരത്തിൽ വീടുകൾ പണിയുന്നതിനെ കുറിച്ചും വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിനെ കുറിച്ചും വിശദമായി പറയുന്നുണ്ട്‌.