പണ്ട്
ത്രിലോകങ്ങളെയും വിറപ്പിച്ച് സംഹാര താണ്ഡവമാടിയ ത്രിപുരാസുരന്‍മാരെ
വധിച്ചുകളയുന്നതിന് ആയിരം വത്സരക്കാലം പരമശിവന്‍ കണ്ണിമചിമ്മാതെ
കാത്തുനിന്നു. ത്രിപുരവധത്തിനുശേഷം കണ്ണുചിമ്മിയ പരമശിവന്റെ നേത്രത്തില്‍
നിന്നു തെറിച്ചുവീണ കണ്ണുനീര്‍ത്തുള്ളികള്‍ രുദ്രാക്ഷവൃക്ഷങ്ങളായി എന്ന്
പുരാണം അവയില്‍ നിന്ന് 38 പ്രകാരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടായി
സൂര്യനേത്രത്തില്‍ നിന്ന് 12 തരവും സോമനേത്രത്തില്‍ നിന്നു 16 തരവും
തൃക്കണ്ണില്‍ നിന്നു 10 തരവുമായി രുദ്രാക്ഷങ്ങള്‍ പ്രത്യേകം അറിയപ്പെട്ടു.
രുദ്രാക്ഷധാരണത്തിന്റെ പ്രയോജനം രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ്.
സ്പര്‍ശിച്ചാല്‍ കോടി ഗുണമാകും. ധരിച്ചാല്‍ നൂറുകോടിയിലധികം പുണ്യം.
നിത്യവും രുദ്രാക്ഷം ധരിച്ചു ജപിക്കുതുകൊണ്ട് അനന്തമായ പുണ്യം ലഭിക്കും.
രുദ്രാക്ഷത്തേക്കാള്‍ ഉത്തമമായ സ്‌തോത്രവും വ്രതവുമില്ല. അക്ഷയമായ
ദാനങ്ങളില്‍ ഉത്തമമാണ് രുദ്രാക്ഷദാനം. ഒരു രുദ്രാക്ഷമെങ്കിലും
ധരിച്ചിട്ടുള്ളവര്‍ മാംസഭോജനവും മദ്യപാനവും ചണ്ഡാലസഹവാസവും മൂലമുണ്ടാവുന്ന
പാപത്തില്‍ നിന്ന് മുക്തരാകും.
സര്‍വ്വയജ്ഞങ്ങളും
തപസും ദാനവും വേദാഭ്യാസവുംകൊണ്ട് എന്തു ഫലമുണ്ടാവുമോ അത്
രുദ്രാക്ഷധാരണത്താല്‍ പെട്ടെന്ന് ലഭ്യമാകും. നാലുവേദങ്ങള്‍ അഭ്യസിക്കുകയും
പുരാണങ്ങള്‍ വായിക്കുകയും, തീര്‍ത്ഥാടനം നടത്തുകയും, സര്‍വിദ്യകളും
നേടുകയും ചെയ്താല്‍ എന്തു പുണ്യം ലഭിക്കുമോ ആ പുണ്യം രുദ്രാക്ഷധാരണം കൊണ്ട്
മാത്രം ലഭിക്കും. രുദ്രാക്ഷം കഴുത്തിലോ കൈയിലോ കെട്ടിക്കൊണ്ട് ഒരാള്‍
മരിച്ചാല്‍ അവന്‍ രുദ്രപദം പ്രാപിക്കും. പുനര്‍ജന്മമുണ്ടാവില്ല. തന്റെ
കുലത്തിലെ 21 തലമുറയെ ഉദ്ധരിക്കുവനായി രുദ്രലോകത്ത് വസിക്കും.
ഭക്തിയില്ലാതെ രുദ്രാക്ഷം ധരിച്ചുകൊണ്ട് നിത്യവും പാപകര്‍മ്മം
ചെയ്യുവനായാല്‍ പോലും അവന്‍ മുക്തനായിത്തീരും. രുദ്രാക്ഷം ധരിച്ചുകൊണ്ട്
മരിക്കാനിടയായാല്‍ മൃഗത്തിനുപോലും മോക്ഷമുണ്ടാവും. പിന്നെ മനുഷ്യന്റെ
കാര്യം പറയണോ? -ദേവീഭാഗവതം
ശാസ്ത്രീയ വീക്ഷണം
രുദ്രാക്ഷം
അതിസൂക്ഷ്മമായ വൈദ്യുതകാന്തിക ഊര്‍ജ്ജം വഹിക്കുന്നു. അതില്‍ നിന്നു
പ്രസരിക്കുന്ന കാന്തിക മണ്ഡലം മനുഷ്യ ശരീരത്തിന്റെ ഊര്‍ജ്ജത്തിനു സമമാണ്.
ആയതിനാല്‍ അവ മനുഷ്യശരീരത്തെ പലവിധത്തില്‍ സ്വാധീനിക്കുന്നു.
മനുഷ്യഓറയുമായി ചേര്‍ന്ന് അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും
അചഞ്ചലമാക്കി നിര്‍ത്തുകയും ചെയ്യും. അതുവഴി ശാരീരിക മാനസീകവൈകാരിക
സന്തുലനാവസ്ഥ ലഭ്യമാകുന്നു. Cosmic energy കൂടുതല്‍ ലഭ്യമാവുക വഴി
ഗ്രഹദോഷങ്ങള്‍, ഊര്‍ജ്ജ തടസ്സങ്ങള്‍ (energy blocks) എന്നിവ ശമിക്കുന്നു.
ഹൃദയം, ശ്വാസകോശം, അന്തഃസ്രാവഗ്രന്ഥികള്‍, രക്തചംക്രമണം, ചയാപചയം എന്നീ
പ്രവര്‍ത്തനങ്ങളെയും ക്രമീകരിക്കുന്നതിന് രുദ്രാക്ഷത്തിനാവും.
ശരീരത്തിലെ
വിവിധ രാസഘടകങ്ങള്‍ രൂദ്രാക്ഷത്തില്‍ സമ്പുഷ്ടമായുണ്ട്. രുദ്രാക്ഷം
ഉത്തമമായ anti - oxidant, detoxification ഏജന്റ് എന്നീ നിലകളില്‍
പ്രവര്‍ത്തിക്കുന്നു. Mobile phone, TV, Computer തുടങ്ങി Electronic
Radio തരംഗങ്ങളുടെ പ്രസരത്തില്‍ നിന്നു ശരീരത്തെ രക്ഷിക്കുതിനും
രുദ്രാക്ഷത്തിനാവുമെന്നു ഗവേഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു.
രുദ്രാക്ഷം ആര്‍ക്കൊക്കെ ധരിക്കാം?
ബ്രഹ്മചര്യം,
ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങി എല്ലാ
ആശ്രമത്തില്‍പ്പെട്ടവര്‍ക്കും ബ്രാഹ്മണന്‍, ക്ഷദ്രിയന്‍, വൈശ്യന്‍,
ശൂദ്രന്‍ തുടങ്ങി എല്ലാ വര്‍ണ്ണങ്ങളില്‍പ്പെട്ടവര്‍ക്കും രുദ്രാക്ഷം
ധരിക്കാം. രുദ്രാക്ഷം ധരിക്കുന്നതില്‍ ലജ്ജയുള്ളവന് കോടിജന്മം കഴിഞ്ഞാലും
മുക്തി ലഭിക്കില്ല.
വിദ്യാര്‍ത്ഥി
നാലുമുഖരുദ്രാക്ഷം ധരിക്കണം. സുമംഗലിയായ സ്ത്രീ താലിയോടൊപ്പം 3
മുഖരുദ്രാക്ഷം ധരിക്കണം. ''സ്‌നാനം, ദാനം, ജപം, ഹോമം, വൈശ്യദേവം,
സുരാര്‍ച്ചനം, പ്രായശ്ചിത്തം, വ്രതദീക്ഷാകാലം, ശ്രാദ്ധം എന്നിവ രുദ്രാക്ഷം
ധരിക്കാതെ ചെയ്യുന്നയാളിന് ഫലം ലഭിക്കില്ലെന്ന് മാത്രമല്ല നരകത്തില്‍
പതിക്കുകയും ചെയ്യും. മൃഗങ്ങള്‍പോലും രുദ്രാക്ഷം ധരിച്ചാല്‍ രുദ്രത്വം
പ്രാപിക്കും. അനേക ജന്മങ്ങളില്‍ മഹാദേവപ്രസാദം സിദ്ധിച്ചവര്‍ക്കുമാത്രമെ
രുദ്രാക്ഷത്തില്‍ ശ്രദ്ധയുണ്ടാകൂ. രുദ്രാക്ഷം അലസമായി ധരിച്ചാല്‍ പോലും
കൂരിരുട്ട് ആദിത്യനെയെപോലെ അവനെ പാപങ്ങള്‍ സ്പര്‍ശിക്കുകയില്ല.
ഭക്തിപൂര്‍വ്വം രുദ്രാക്ഷത്തെ പൂജിക്കു പക്ഷം ദരിദ്രനെപ്പോലും ഭൂമിയില്‍
രാജാവാക്കും.
മത്സ്യം
കഴിക്കുവനോ മാംസം കഴിക്കുവനോ മദ്യപാനിയോ, അസംഗങ്ങളില്‍ ഏര്‍പ്പെടുന്നവനോ
ചെയ്യരുതാത്തത് ചെയ്യുവനോ, കാണരുതാത്തത് കാണുവനോ, പറയരുതാത്തത് പറയുവനോ,
കേള്‍ക്കരുതാത്തത് കേള്‍ക്കുന്നവനോ, പോകരുതാത്തിടത്ത് പോകുന്നവനോ,
മണക്കരുതാത്തത് മണക്കുന്നവനോ, ഭക്ഷിക്കരുതാത്തത് ഭക്ഷിക്കുന്നവനോ ആയ
മനുഷ്യന്‍ രുദ്രാക്ഷം ധരിച്ചിട്ടുണ്ടെങ്കില്‍ അതി.നിന്നുള്ള പാപമൊന്നും ത
ന്നെ അവനെ സ്പര്‍ശിക്കുകയില്ല.
രാത്രി
ചെയ്ത പാപം പോകേണ്ടവര്‍ പകല്‍ രുദ്രാക്ഷം ധരിക്കണം. പകല്‍ ചെയ്ത പാപം
പോകാന്‍ രാത്രി രുദ്രാക്ഷം ധരിക്കണം. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, ശൗചം
ചെയ്യുമ്പോഴും മൈഥുനം ചെയ്യുമ്പോഴും എന്ന് വേണ്ട ജീവിതത്തിന്റെ എല്ലാ
പദ്ധതികളോടൊപ്പവും രുദ്രാക്ഷം ധരിക്കാം. മരണസമയത്ത് രുദ്രാക്ഷം
ധരിച്ചിരുന്നാല്‍ അവന് മോക്ഷം ഉറപ്പാണ്. എന്നതിലൂടെ എല്ലായ്‌പ്പോഴും
രുദ്രാക്ഷം ധരിക്കണമെന്നു പുരാണം പ്രേരിപ്പിക്കുന്നു. ഉത്കര്‍ഷം
ആഗ്രഹിക്കുന്നവര്‍ ശ്രമപ്പെട്ടും ഒരു രുദ്രാക്ഷമെങ്കിലും ധരിക്കണം.
രുദ്രാക്ഷം ധരിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
രുദ്രാക്ഷം
മാലയായോ അഥവാ ഒരു രുദ്രാക്ഷം മാത്രമായോ ധരിക്കാറുണ്ട്. ഏതായാലും,
ധരിക്കുന്ന എല്ലാ രുദ്രാക്ഷവും മാസത്തില്‍ ഒരു തവണ വേദപ്രോക്തമായ
രീതിയില്‍ ശുദ്ധീകരിക്കണം. അല്ലാത്തപക്ഷം അവയില്‍ ഊര്‍ജ്ജസ്തംഭനം (energy
hang) ഉണ്ടാവുകയും പ്രവര്‍ത്തിക്കാതാവുകയും ചെയ്യും.
ശാസ്ത്രീയമായ
രീതിയില്‍ രുദ്രാക്ഷത്തിന്റെ നോക്കി കോര്‍ത്തുവേണം മാലയുണ്ടാക്കാന്‍.
നെല്ലിക്കാ മുഴുപ്പുള്ളത് ഉത്തമം. നെല്ലിക്കാക്കുരുവിന്റെ മുഴുപ്പ് മധ്യമം.
അതിനു താഴെ വലുപ്പം കുറഞ്ഞത് അധമം എന്നു കണക്കാക്കുന്നു. മാലയാണെങ്കില്‍
വൈദ്യുതചാലകലോഹങ്ങളായ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയില്‍ ഏതെങ്കിലും
ഉപയോഗിച്ചുവേണം കോര്‍ക്കാന്‍. ഒരു രുദ്രാക്ഷം ധരിക്കുമ്പോള്‍ ലോഹം
നിര്‍ബന്ധമല്ല. നിശ്ചിത ഇടവേളകളില്‍ തൈലാധിവാസവും ചെയ്യേണ്ടതുണ്ട്.
രുദ്രാക്ഷം
ധരിക്കുമ്പോള്‍ ആവശ്യമായ ദേവതയെ അഥവാ ഇഷ്ടദേവനെ മന്ത്രന്യാസത്തോടെ
രുദ്രാക്ഷത്തില്‍ പ്രാണപ്രതിഷ്ഠ ചെയ്ത് പൂജിച്ച് മന്ത്രസഹിതം വേണം
ധരിക്കാന്‍. തുടര്‍ന്ന്! നിത്യവും ബന്ധപ്പെട്ട മന്ത്രം ജപം ചെയ്യണം. ഈ
രുദ്രാക്ഷം ധരിക്കണമെന്നു തന്നെ നിര്‍ബന്ധമില്ല; വീട്ടില്‍ വച്ചു
പൂജിച്ചാലും മതിയാകും.
എന്നാല്‍,
എല്ലാവരും നിര്‍ബന്ധമായി മന്ത്രം ജപിക്കണമെന്നില്ല. മന്ത്രപൂര്‍വ്വമോ
അല്ലാതെയോ ഭക്തിപൂര്‍വ്വമോ ഭക്തിയില്ലാതെയോ ധരിച്ചാലും ഉദ്ദേശിച്ച പ്രയോജനം
ലഭ്യമാകുമെന്നു പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു.
നല്ല രുദ്രാക്ഷം എങ്ങനെ തിരിച്ചറിയാം?
കൂട്ടത്തില്‍
ഏറ്റവും വലുപ്പം കൂടിയതും ദൃഢവും മുള്ളോടുകൂടിയതുമായ രുദ്രാക്ഷം ശുഭഫലം
നല്‍കും. പുഴുക്കുത്തുള്ളതും വിണ്ടു പൊട്ടിയതും മുറിഞ്ഞുപോയതും
മുള്ളില്ലാത്തതും ദ്രവിച്ചുപോയതും തൊലിമൂടിയതുമായ ആറിനം രുദ്രാക്ഷങ്ങള്‍
വര്‍ജ്ജിക്കേണ്ടവയാണ്. സ്വതവേ ദ്വാരമുള്ളവ ഉത്തമങ്ങളും തുളച്ചെടുക്കുന്നത്
മദ്ധ്യമവുമാണ്. ഇക്കാലത്ത് രുദ്രാക്ഷത്തിന് പ്രചാരം കൂടുതോടൊപ്പം വ്യാജ
രുദ്രാക്ഷങ്ങളും രുദ്രാക്ഷം പോലുള്ള മറ്റു കായ്കളും
വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. അവയെ തിരിച്ചറിയാന്‍ യഥാര്‍ത്ഥ
രുദ്രാക്ഷങ്ങളില്‍ പരിചയം നേടുകയേ മാര്‍ഗ്ഗമുള്ളു. രുദ്രാക്ഷംപോലെ
രുദ്രാക്ഷം മാത്രമേ ഉള്ളൂ. വ്യാജന്മാരെ പരിശീലനമുണ്ടെങ്കില്‍ ഏവര്‍ക്കും
തിരിച്ചറിയാം.
ചില
ഉദാഹരണങ്ങള്‍ ഏകമുഖരുദ്രാക്ഷം എന്ന വ്യാജേന അര്‍ദ്ധചന്ദ്രാകൃതിയിലുള്ള
ഭദ്രാക്ഷകായാണ് പലരും വില്‍ക്കുത്. ഭദ്രാക്ഷവും ലഭ്യമല്ലാതാകുമ്പോള്‍
അരക്കിലും സെറാമിക്കിലും ചെയ്‌തെടുത്തവയും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതിന്
ഗ്യാരന്റി കാര്‍ഡ് വരെ ലഭിക്കുന്നു.
രണ്ടുമുഖ
രുദ്രാക്ഷത്തിന് ബദലായി രണ്ടുമുഖ ഭദ്രാക്ഷവും വിറ്റു വരുന്നുണ്ട്. ഏഴുമുഖം
വരെ ഉരുണ്ട ആകൃതിയിലും തുടര്‍ന്നു ക്രമേണ ദീര്‍ഘവൃത്താകൃതിയിലുമാണ്
രുദ്രാക്ഷം കണ്ടുവരുക.
ഉരുണ്ട
അഞ്ചുമുഖരുദ്രാക്ഷത്തില്‍ അണ്ടുവരകള്‍ കൂടി വരച്ചുചേര്‍ത്തോ വെട്ടി
ഒട്ടിച്ച് പത്തുവരകള്‍ ഒപ്പിച്ചെടുത്തോ തയ്യാറാക്കിയാല്‍ ഓവല്‍
ഷേപ്പിലാവാത്തതുകൊണ്ട് വ്യാജനെന്നു അറിയാറാവും. വളരെ വിലക്കുറവില്‍
രുദ്രാക്ഷം കിട്ടുവെങ്കില്‍ അതിനെയും നല്ലവണ്ണം നിരീക്ഷിച്ച് വേണം
തെരഞ്ഞെടുക്കാന്‍. ചൈനയില്‍ നിന്നും രുദ്രാക്ഷം പോലെ ഫൈബര്‍ ഉപയോഗിച്ച്
അച്ചില്‍ വാര്‍ത്തെടുത്തതും വരെ ലഭ്യമായിത്തുടങ്ങിയിരിക്കുന്നു.
ഓരോ മുഖരുദ്രാക്ഷത്തിന്റെയും പ്രഭാവം
****************************************
ഏകമുഖരുദ്രാക്ഷം :
അധിപഗ്രഹംസൂര്യന്‍.
ഇത്
അതീവ ദുര്‍ല്ലഭമാണ്. പരബ്രഹ്മസ്വരൂപമായി കണക്കാക്കുന്ന ഈ രുദ്രാക്ഷം
ധരിച്ചാല്‍ ബ്രഹ്മഹത്യാദിപാപങ്ങള്‍ നശിക്കുകയും ഇന്ദ്രിയവിജയം
സാധ്യമാവുകയും ബ്രഹ്മജ്ഞാനം വരെ ലഭിക്കുകയും ചെയ്യും. എല്ലാ ആഗ്രഹങ്ങളും
സഫലമാവുകയും ഏകാഗ്രതയും മനഃശാന്തിയും ലഭിക്കുകയും ചെയ്യും.
വിശേഷ ഫലങ്ങള്‍ : ആദ്ധ്യാത്മിക അഭ്യുന്നതി, ഉന്നതബോധതലം, പ്രശാന്തമായ ജീവിതം, ഭോഗവും മോക്ഷവും ഒരുമിച്ചു ലഭിക്കുന്നു.
രണ്ടുമുഖരുദ്രാക്ഷം :
അധിപഗ്രഹം ചന്ദ്രന്‍
അര്‍ദ്ധനാരീശ്വര
സ്വരൂപമായിരിക്കു രണ്ടുമുഖരുദ്രാക്ഷം ദാമ്പത്യവിജയത്തിനും വിവാഹതടസ്സം
നീങ്ങിക്കിട്ടാനും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഉള്ള സൗഹൃദം
ഊഷ്മളമാക്കാനും സഹായിക്കുന്നു.
വിശേഷ ഫലങ്ങള്‍ : മനഃശക്തിയ്ക്കും മനഃസുഖത്തിനും ഡിഅഡിക്ഷനും.
മൂന്നുമുഖരുദ്രാക്ഷം :
അധിപഗ്രഹം
ചൊവ്വ മൂന്നു മുഖത്തിന്റെ ദേവത അഗ്‌നിയാണ്. ഇത് ധരിക്കുന്നയാളിന്റെ എല്ലാ
പാപങ്ങളേയും ഭസ്മീകരിക്കുന്നു. ഇതു ധരിച്ചാല്‍ ത്രിമൂര്‍ത്തികളെ
ആരാധിക്കുന്ന ഫലം ലഭിക്കും. താലിയോടൊപ്പം മൂന്നുമുഖരുദ്രാക്ഷം ധരിക്കു
സ്ത്രീ സൗഭാഗ്യവതിയായി ദീര്‍ഘസുമംഗലിയായിത്തീരുന്നു. പിതൃദോഷം ഇല്ലാതാക്കി
സന്താനസൗഭാഗ്യം ഉണ്ടാക്കുന്നു. ചൊവ്വാദോഷശമനത്തിനും ഉത്തമമാണ്.
വിശേഷഫലങ്ങള്‍
: മുന്‍കോപം, ഡിപ്രഷന്‍, ഭയം, നിരാശ, മടി എന്നിവയ്ക്ക് പ്രതിവിധി. രജോഗുണം
വര്‍ദ്ധിച്ച് ഉത്സാഹവും സാമര്‍ത്ഥ്യവും വര്‍ദ്ധിക്കുന്നു.
നാലുമുഖരുദ്രാക്ഷം :
അധിപ
ഗ്രഹം ബുധന്‍ നാലുമുഖരുദ്രാക്ഷത്തിന്റെ ദേവത ബ്രഹ്മാവാണ്. വിദ്യാവിജയം
ഉണ്ടാകുന്നതിനും ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിക്കുന്നതിനും
ഉത്തമമാണ്. ശരീരത്തിന് ബലമുണ്ടാകുന്നതിനും മാനസികരോഗം
സുഖപ്പെടുത്തുന്നതിനും ഗുണകരമാണ്. സരസ്വതീകടാക്ഷം ലഭിക്കുന്നതുകൊണ്ട്
വിദ്യാര്‍ത്ഥികള്‍, പത്രപ്രവര്‍ത്തകര്‍, ദാര്‍ശനികര്‍, ശാസ്ത്രജ്ഞര്‍,
എഴുത്തുകാര്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് അത്യുത്തമമാണ്. ബുധദശാകാലത്ത്
ധരിക്കുത് ഉത്തമമാണ്.
വിശേഷഫലങ്ങള്‍ : വിദ്യാവിജയം, ഏകാഗ്രത, അപസ്മാരശമനത്തിനു വെള്ളത്തിലിട്ടു കുടിക്കാം.
അഞ്ചുമുഖരുദ്രാക്ഷം :
അധിപഗ്രഹം
വ്യാഴം കാലാഗ്‌നിസ്വരൂപത്തിലുള്ള അഞ്ചുമുഖരുദ്രാക്ഷം മറ്റേതു
രുദ്രാക്ഷത്തിനും പകരമായി ധരിക്കാവുതാണ്. ദൈവാധീനം ഉണ്ടാകുന്നതിനും
ആത്മവിശ്വാസം ഉണ്ടാകുന്നതിനും ആശയവിനിയമ സാമര്‍ത്ഥ്യത്തിനും ഉത്തമമാണ്.
വിശേഷഫലങ്ങള്‍
: രക്തസമ്മര്‍ദ്ദം, അജീര്‍ണ്ണം, ദഹനക്കുറവ്, പ്രമേഹം,
വൃക്കകര്‍ണ്ണരോഗങ്ങള്‍ എീ രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. കച്ചവടക്കാര്‍ക്ക്
ഭാഗ്യം നല്‍കുന്നു. ഹൃദ്രോഗികളും പ്രമേഹരോഗികളും ഇത് വെള്ളത്തിലിട്ടു
കുടിക്കുന്നത് ഉത്തമമാണ്.
ആറുമുഖരുദ്രാക്ഷം : അധിപഗ്രഹം ശുക്രന്‍
സേനാനായകനായ കാര്‍ത്തികേയനാണ് ഇതിന്റെ ദേവത. ജ്ഞാനം വര്‍ദ്ധിക്കുകയും
മത്സരബുദ്ധി ഇല്ലാതാക്കുകയും ചെയ്യുന്ന ആറുമുഖരുദ്രാക്ഷം
______________________
ഏകാഗ്രതയും
മനോബലവും വര്‍ദ്ധിപ്പിക്കുന്നു. വിവേകവും കാര്യശേഷിയും സാമര്‍ത്ഥ്യവും
ഇച്ഛാശക്തിയും വര്‍ദ്ധിക്കുകയും സ്വയം പ്രേരകനായിത്തീരുകയും ചെയ്യും.
വിശേഷഫലങ്ങള്‍
: മാനേജര്‍മാര്‍ക്കും സൂപ്പര്‍ വൈസര്‍മാര്‍ക്കും
കാര്യനിര്‍വ്വഹണശേഷിയ്ക്കും, കോടതി വ്യവഹാരങ്ങളില്‍ വിജയത്തിനും,
വ്യക്തിബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുതിനും.
ഏഴുമുഖരുദ്രാക്ഷം
അധിപഗ്രഹം
ശനി മഹാലക്ഷ്മിയുടെ മൂര്‍ത്തീരൂപമായി ഇതിനെ കണക്കാക്കുന്നു. ഇത്
ധരിക്കുന്ന ആള്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറുകയും
അകാലമൃത്യുവില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. വ്യാപാരികളും ശുക്രദശ
അനുഭവിക്കുന്നവരും ഇത് ധരിക്കണം. പണപ്പെട്ടിയില്‍ വച്ചിരുന്നാല്‍ സമ്പത്ത്
വര്‍ദ്ധിക്കുന്നു. എല്ലാത്തരം ശനിദോഷങ്ങളും ഏഴുമുഖരുദ്രാക്ഷം ധരിച്ചാല്‍
നീങ്ങിക്കിട്ടുന്നു.
വിശേഷഫലങ്ങള്‍
: ഈശ്വരാധീനം ലഭിയ്ക്കുന്നു. സാമ്പത്തിക നഷ്ടങ്ങളിലും തടസ്സങ്ങളിലും
ആരോഗ്യപ്രശ്‌നങ്ങളിലും നിരാശയിലും ഇത് ഉത്തമപരിഹാരമാണ്.
എട്ടുമുഖരൂദ്രാക്ഷം :
അധിപഗ്രഹം
രാഹു ഗണപതിദേവനായി വരുന്ന എട്ടുമുഖ രുദ്രാക്ഷം വിഘ്‌നങ്ങളെ അകറ്റി
വിജയത്തിലേക്ക് എത്തിക്കുന്നു. കേതുദശാകാലത്ത് എട്ടുമുഖരുദ്രാക്ഷം
ധരിക്കണം. ശത്രുദോഷങ്ങളില്‍ നിന്നു രക്ഷിക്കുന്നു. രാഹുര്‍ദശാകാലത്ത്
ഉണ്ടാകുന്ന ആപത്തുകളി.നിന്ന് രക്ഷ നേടാനും ത്വക്ക് രോഗം, നേത്രരോഗം,
ശ്വാസകോശരോഗം എന്നിവ മാറാനും ഉത്തമം.
വിശേഷഫലങ്ങള്‍
: ജീവിതാഭ്യുന്നതിയ്ക്ക് നേരിടുന്ന തടസ്സം നീക്കാന്‍, കരാര്‍ ജോലികളില്‍
നിന്നുണ്ടാകുന്ന നഷ്ടം ഒഴിവാക്കാന്‍, അപ്രതീക്ഷിത ധനനാശം ചെറുക്കാന്‍,
വാക്ശക്തി വര്‍ദ്ധിപ്പിക്കാന്‍.
ഒന്‍പതുമുഖരുദ്രാക്ഷം :
അധിപഗ്രഹം
കേതു നവദുര്‍ഗ്ഗമാരാണ് ഇതിന്റെ ദേവത. നവഗ്രഹങ്ങളുടെയും പ്രീതി
ലഭിക്കുന്നതിന് ഒന്‍പതുമുഖരുദ്രാക്ഷം ഉത്തമമാണ്. ഗ്രഹപീഡിതന്മാര്‍ക്ക്, അത്
ഏതുഗ്രഹദോഷമായാലും ഒന്‍പതുമുഖരുദ്രാക്ഷം ഗുണം ചെയ്യും.
രാഹുര്‍ദോഷക്കാര്‍ക്കും ശനിദോഷക്കാര്‍ക്കും ഇതു ധരിക്കാവുന്നതാണ്.
വിശേഷഫലങ്ങള്‍ : ആദ്ധ്യാത്മീകമായ ഉള്‍ക്കരുത്ത്, സുരക്ഷ, അഭയം, മനഃശ്ശാന്തി, ആത്മവിശ്വാസം, ജീവിതവിജയം, ഇടതുകയ്യില്‍ ധരിക്കാറുണ്ട്.
പത്തുമുഖ രുദ്രാക്ഷം :
ഇതിന്റെ
ദേവത ജനാര്‍ദ്ദനനാണ്. എല്ലാ ആപത്തുകളില്‍ നിന്നും രക്ഷിക്കുകയും
ഭൂതപ്രേതപിശാച് ബ്രഹ്മരക്ഷസ് ഇത്യാദി ബാധാദോഷങ്ങളെ അകറ്റുകയും ചെയ്യുന്നു.
ഇതിനു പ്രത്യേകമായി ഗ്രഹദേവതയില്ല. എല്ലാ ഗ്രഹങ്ങളെയും സ്വാധീനിക്കുതിനാല്‍
നവഗ്രഹദോഷങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കാം. വീട്ടില്‍ വച്ചിരുന്നാല്‍
വാസ്തുദോഷം മാറും.
വിശേഷഫലങ്ങള്‍ : ആഭിചാരദോഷഫലം, ശത്രുത, അസൂയ, കോടതിവ്യവഹാരം, ദൃഷ്ടിദോഷം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് പരിഹാരം.
പതിനൊന്നു മുഖരുദ്രാക്ഷം :
ഹനുമാനാണ്
ദേവത. ശരിയായ വിധി നടത്താനും ശക്തമായ ഭാഷയുടെ ഉടമയാകാനും സാഹസിക
ജീവിതത്തിനും അപകടമരണങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതിനും
എല്ലാതലങ്ങളിലും വിജയം നേടുന്നതിനും ഇത് ഉത്തമമാണ്. ധ്യാനം ചെയ്യുവരും
പ്രാസംഗികന്മാരും ന്യായാധിപന്മാരും ഇതു ധരിക്കുന്നു. ഏകമുഖത്തിനും
പന്ത്രണ്ടു മുഖത്തിനും പകരമായും പതിനൊന്നുമുഖം നിര്‍ദേശിക്കപ്പെടുന്നു.
വിശേഷഫലങ്ങള്‍ : ആത്മവിശ്വാസത്തിനും, കുലീനത്വത്തിനും, ബിസിനസ്സില്‍ സ്ഥിരതയ്ക്കും ഉത്തമമാണ്.
പന്ത്രണ്ടുമുഖരുദ്രാക്ഷം :
അധിപഗ്രഹം സൂര്യന്‍
ദ്വാദശ
ആദിത്യന്മാര്‍ അധിദേവതയായി വരു പന്ത്രണ്ടു മുഖരുദ്രാക്ഷം രണ്ടുമുഖത്തിന്
പകരമായും ഏകമുഖത്തിന് പകരമായും ധരിക്കുന്നു. നല്ല ഭരണാധികാരിയാവാനും
വ്യവസായം, വാണിജ്യം എന്നിവ അഭിവൃദ്ധിപ്പെടാനും ഈ രുദ്രാക്ഷം ധരിക്കണം.
മുപ്പത്തിമുക്കോടി ദേവതകളില്‍ മൂന്നിലൊരു ഭാഗത്തിന്റെ പ്രീതി
ലഭിക്കുതിനാല്‍ ചെല്ലുന്നിടത്തെല്ലാം സൂര്യനെപ്പോലെ ശോഭിക്കാനും മേല്‍ക്കൈ
നേടാനും സാധിക്കും. ആയതിനാല്‍ മന്ത്രിമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍,
ഉന്നത ഉദ്യോഗസ്ഥല്ലാര്‍, ബിസിനസുകാര്‍ എന്നിവര്‍ ഇതു ധരിക്കുന്നു.
പന്ത്രണ്ടു മുഖരുദ്രാക്ഷം ഉള്ളയിടങ്ങളില്‍ എല്ലായ്‌പോഴും ഈശ്വരസാന്നിധ്യം
ഉണ്ടായിരിക്കും.
വിശേഷഫലങ്ങള്‍ : ഉന്നത വ്യക്തിത്വവും ആഢ്യത്വവും കാക്കുന്നതിനും, സമസ്തമേഖലകളിലും ശോഭിക്കാനും, സാമ്പത്തിക ഉന്നമനത്തിനും ഉത്തമം.
പതിമൂന്നു മുഖരുദ്രാക്ഷം :
ഇന്ദ്രനും
കാമദേവനുമാണ് ഇതിന്റെ ദേവതമാര്‍. ഇന്ദ്രന്‍ അനുഭവിക്കുന്ന എല്ലാ
സൗഭാഗ്യങ്ങളും ഇത് ധരിക്കുന്ന ആള്‍ക്ക് ലഭിക്കുന്നു. ഏത് നല്ല കാര്യം
മനസ്സില്‍ വിചാരിക്കുന്നുവോ അത് സാദ്ധ്യമാകുന്നു. അഷ്‌ടൈശ്വര്യ സിദ്ധി
ഉണ്ടാകുന്നതിന് സഹായിക്കുന്ന 13 മുഖ രുദ്രാക്ഷം ഭൗതിക ജീവിതസുഖത്തോടൊപ്പം
ആദ്ധ്യാത്മികതയും കൊണ്ടുവരുന്നു. ആറുമുഖരുദ്രാക്ഷത്തിന് പകരമായി ധരിക്കുന്ന
ഇതിന്റെ അധിപഗ്രഹം ശുക്രനാണ്.
വിശേഷഫലങ്ങള്‍
: നേതൃപാടവം, പേരും പ്രശസ്തിയും, ആകര്‍ഷക വ്യക്തിത്വം,
സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും ഉന്നതവിജയം നല്കുന്നു. ഗ്ലാമര്‍
കാത്തു സൂക്ഷിക്കുന്നതിന്.
പതിനാലുമുഖരുദ്രാക്ഷം :
അധിപഗ്രഹം ശനി
ദേവമണി
എന്നു വിളിക്കുന്ന പതിനാലുമുഖരുദ്രാക്ഷം ധരിക്കുന്ന ആള്‍ക്ക് ആറാം
ഇന്ദ്രിയം ഉണര്‍ന്ന്! അന്തര്‍ജ്ഞാനം ലഭിക്കുകയും പ്രവചനശേഷി ഉണ്ടാവുകയും
അയാളുടെ തീരുമാനങ്ങള്‍ക്ക് പിഴവില്ലാതിരിക്കുകയും ചെയ്യുന്നു. ഇതു
ധരിക്കുയാള്‍ എല്ലാ അപകടങ്ങളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നു മാറ്റി
നിര്‍ത്തപ്പെടുകയും ഭൂതപ്രേതപിശാചുക്കളില്‍നിന്നും ദുര്‍മന്ത്രവാദത്തില്‍
നിന്നും രക്ഷപ്പെടുകയും ശനിദോഷങ്ങള്‍ മാറുകയും ചെയ്യുന്നു.
വിശേഷഫലങ്ങള്‍
: ഏകമുഖത്തിന് പകരമായി കണക്കാക്കുന്നു. ഭാവിപ്രവചനത്തിനും ഇന്‍ഡ്യൂഷനും
വിഷ്വലൈസേഷനും ഉപകരിക്കും. വൈദ്യന്മാര്‍, ജ്യോതിഷികള്‍, ഊഹക്കച്ചവടക്കാര്‍
എന്നിവര്‍ക്ക് ഉത്തമം.
പതിനഞ്ചുമുഖരുദ്രാക്ഷം :
14
മുഖരുദ്രാക്ഷത്തിനു സമമായാണ് 15 മുഖ രുദ്രാക്ഷം കണക്കാക്കുന്നത്.
രുദ്രസ്വരൂപമായ പശുപതിയാണ് 15 മുഖത്തിന്റെ അധിദേവത. ധനസമ്പാദനത്തിന് ഭാഗ്യം
തരുന്നതാണ് 15 മുഖരുദ്രാക്ഷം. 14 മുഖം വരെയുള്ള എല്ലാ രുദ്രാക്ഷവും
ചേര്‍ത്ത് ധരിച്ചാലുള്ള ഫലം 15 ഒന്നുമാത്രം ധരിച്ചാലുണ്ടാകുമത്രേ.
പതിനാറുമുഖരുദ്രാക്ഷം:
16
മുഖരുദ്രാക്ഷം വിജയരുദ്രാക്ഷമാണ്. ശ്രീരാമനാണ് ഈ രുദ്രാക്ഷത്തിന്റെ
നാഥന്‍. ഇതിന്റെ അസാധാരണ ശക്തിയാല്‍ ധരിക്കുന്നയാളിന് എല്ലാവിധ വഞ്ചനകളില്‍
നിന്നും മോഷണത്തില്‍ നിന്നും സുരക്ഷ ലഭിക്കുന്നു. മര്യാദാപുരുഷോത്തമനായ
ശ്രീരാമനെപ്പോലെ ജീവിതമൂല്യങ്ങളില്‍ ശ്രദ്ധയുണ്ടായും കുടുംബത്തിലും
സമൂഹത്തിലും ബഹുമാനിക്കപ്പെടുന്നവനായും പ്രശസ്തനായും തീരുന്നു.
മഹാകാളേശ്വരനായ
ശിവന്റെ കടാക്ഷവും ഇതിലുള്ളതിനാല്‍ മരണഭയത്തെ മാറ്റുന്നു. എല്ലാ
ഗ്രഹങ്ങളും പ്രതികൂലമായി നിന്നാല്‍ പോലും അനുകൂലമാക്കി മാറ്റുതിന് 16
മുഖരുദ്രാക്ഷം സഹായമാകുന്നു. ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ
നില്ക്കുതിന് ഇത് സഹായിക്കുന്നു. മഹാമൃത്യുഞ്ജയസ്വരൂപമാണ് 16
മുഖരുദ്രാക്ഷം. അതിനാല്‍ മൃത്യുവിനെ ജയിക്കേണ്ടവര്‍ ഇത് ധരിക്കണം.
പതിനേഴുമുഖരുദ്രാക്ഷം:
വളരെ
ചെറിയ കാലയളവിനുള്ളില്‍ തന്നെ ധരിക്കുന്നയാളെ സമ്പന്നരാക്കാന്‍
സഹായിക്കുന്നതാണ് 17 മുഖരുദ്രാക്ഷം എന്നു വിശ്വസിക്കപ്പെടുന്നു.
ദേവശില്പിയായ വിശ്വകര്‍മ്മാവ് ആണ് ഇതിന്റെ ദേവത. അപ്രതീക്ഷിത ധനാഗമത്തിലൂടെ
ധനവാനാകുന്നതു കൂടാതെ വര്‍ദ്ധിച്ച ആത്മീയശക്തിയും വന്നുചേരുന്നു.
കാര്‍ത്യായനി യന്ത്രത്തിന് സമമായ 17 മുഖരുദ്രാക്ഷം ചതുര്‍വിധ
പുരുഷാര്‍ത്ഥങ്ങളെയും നേടുന്നതിന് ഉത്തമമാണ്. സ്ത്രീകള്‍ക്ക് എല്ലാ ഭൗതീക
സുഖസൗകര്യങ്ങളും, സൗഖ്യവും സന്താനഭാഗ്യവും ദീര്‍ഘസുമംഗലീഭാഗ്യവും നല്കുന്ന ഈ
രുദ്രാക്ഷം വിവാഹതടസ്സം നീങ്ങാനും ഇഷ്ടപ്പെടുന്നയാളെ വരിക്കാനും
പെട്ടെന്ന് ധനമാര്‍ജിക്കാനും കാത്യായനീദേവി പ്രത്യേകം അനുഗ്രഹിക്കുന്നു.
പതിനെട്ടുമുഖരുദ്രാക്ഷം :
ഇതിന്റെ
ദേവത സര്‍വ്വസമ്പത്തിന്റെയും വിളനിലമായ വസുന്ധരയാണ്. ഇതു ധരിക്കുന്നയാളിന്
ഐശ്വര്യവും എല്ലാ രോഗത്തില്‍ നിന്നും മുക്തിയും ലഭിക്കും. പുതിയ
സംരംഭകര്‍ക്കും വന്‍കിട പദ്ധതിയുടെ പ്രയോക്താക്കള്‍ക്കും പുതിയ ബിസിനസ്
പദ്ധതികളിലേക്ക് മാറുന്നവര്‍ക്കും ഇത് ധരിക്കുന്നത് ഉത്തമമാണ്. 18
മുഖരുദ്രാക്ഷം ഒന്ന് മാത്രമായിട്ടും ധരിക്കാം എന്നിരിക്കലും; 1 മുതല്‍ 18
മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ചേര്‍ത്ത് ഒരു മാലയാക്കി വീട്ടില്‍
സൂക്ഷിക്കുന്നതുകൊണ്ട് ജീവിതവിജയത്തിനും സംരക്ഷണത്തിനും ഉത്തമാണെ്
വിശ്വസിക്കപ്പെടുന്നു.
പത്തൊമ്പതു മുഖ രുദ്രാക്ഷം :
ക്ഷീരസാഗരശായിയായ
മഹാവിഷ്ണുവാണ് 19 ന്റെ ദേവത. എല്ലാ ഭൗതീക കാമനകളുടെയും
പൂര്‍ത്തീകരണത്തിനും തന്റെ കര്‍മ്മമണ്ഡലത്തില്‍ തെളിഞ്ഞ ബുദ്ധിയോടെ
മുന്നേറുന്നതിനും സഹായകമാകുന്നു.
ഇരുപതുമുഖ രുദ്രാക്ഷം:
പരബ്രഹ്മപ്രതിരൂപമായാണ്
ഈ രുദ്രാക്ഷത്തെ കണക്കാക്കുത്. ത്രിമൂര്‍ത്തികള്‍, നവഗ്രഹങ്ങള്‍, പത്തു
ദിക്പാലകന്മാര്‍ എന്നിവരുടെ ശക്തി ഈ രുദ്രാക്ഷത്തിലുണ്ട്.
ഇരുപത്തിയൊന്നു മുഖരുദ്രാക്ഷം :
സമ്പന്നതയുടെ
ദേവനായ കുബേരനാണ് ഇതിന്റെ ദേവത. ഇത് ധരിക്കുന്നയാള്‍ക്ക് അണമുറിയാത്ത
സമ്പത്തും സ്ഥിരലക്ഷ്മിയും ഫലം. അയാള്‍ക്ക് ആര്‍ഭാടപൂര്‍ണ്ണമയ ജീവിതവും
ദുഷ്ടശക്തികളില്‍ നിന്നും മറ്റ് അന്യായങ്ങളില്‍ നിന്നും സുരക്ഷിതത്വും
ലഭിക്കുന്നു. ദൃഷ്ടിദോഷങ്ങളും ദുര്‍മന്ത്രവാദവും അയാളെ
സ്പര്‍ശിക്കുകപോലുമില്ല.
ഗൗരിശങ്കരരുദ്രാക്ഷം :
സ്വാഭാവികമായി
ഒട്ടിപ്പിടിച്ച നിലയില്‍ കാണു ഇരട്ട രുദ്രാക്ഷങ്ങളെ ''ഗൗരീശങ്കരം'' എന്നു
വിളിക്കുന്നു. ശിവപാര്‍വ്വതിമാരുടെ സമ്മിളിതരൂപമായി ഇതിനെ കണക്കാക്കുന്നു.
ദാമ്പത്യത്തിലും കുടുംബത്തിലും വംശത്തിനുതന്നെയെും ഐകമത്യത്തിന് ഗൗരീശങ്കര
രുദ്രാക്ഷത്തെ ആശ്രയിക്കാം. ഇതു ധരിക്കുകയോ ഗൃഹത്തില്‍ മാന്യസ്ഥാനം
കല്‍പ്പിച്ച് ആരാധിക്കുകയോ ചെയ്യാം. ആ വീട്ടില്‍ എല്ലാ ജീവിതതടസ്സങ്ങളും
നീങ്ങി കുടുംബത്തില്‍ എല്ലാവര്‍ക്കും ശ്രേയസ്സും മനഃശ്ശാന്തിയും
ജീവിതവിജയവും ലഭിക്കും.
ഗണേശ് മുഖി
രുദ്രാക്ഷത്തില്‍
നിന്ന് പ്രത്യേക രീതിയില്‍ തുമ്പികൈയ്യുപോലെ വളര്‍ന്നു നില്ക്കുന്ന
രുദ്രാക്ഷമാണ് ഗണേശ്മുഖി. ഇത് ധരിക്കുന്നയാളിന് തികഞ്ഞ കൃത്യതയോടെ
ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുഗ്രഹവും വിജയവും നേടിക്കൊടുക്കുന്നു.
സവാര്‍ ഏകമുഖം:
ഗൗരീശങ്കരംപോലെ
രണ്ടു രുദ്രാക്ഷങ്ങള്‍ ചേര്‍താണ് ഇത്. ഒന്ന് ഒരു പൂര്‍ണ്ണരുദ്രാക്ഷവും
മറ്റേത് അര്‍ദ്ധചന്ദ്രാകൃതിയില്‍ ഒരു ഏകമുഖവും ആയിരിക്കും. വളരെ
ദുര്‍ല്ലഭമായ ഏകമുഖത്തിനു പകരമായും ലക്ഷ്മിദേവിയായും കണക്കാക്കുന്നു.
വമ്പിച്ച വ്യാപാരപുരോഗതിയ്ക്കും, ധനം കുമിഞ്ഞുകൂടുന്നതിനും കാരണമാകുന്ന ഇത്
പണപ്പെട്ടിയിലോ പൂജാമുറിയിലോ വച്ച് ആരാധിക്കാവുന്നതാണ്.
ത്രിജൂഢി: (ഗൗരീപാത്)
ഗൗരീശങ്കരംപോലെ
3 രുദ്രാക്ഷങ്ങള്‍ ചേര്‍ന്ന്! സ്വാഭാവികമായി രൂപപ്പെടുന്നത് ത്രിജൂഢി. ഇത്
വളരെ ദുര്‍ല്ലഭമായിരിക്കും. ഇതിനു ഗൗരീപാത് രുദ്രാക്ഷമെന്നും പേരുണ്ട്.
ബ്രഹ്മാവിഷ്ണുമഹേശ്വര സങ്കല്പത്തിലാണ് ഇത് കരുതുന്നത്. ഒരു ഇന്ദ്രമാല (1
മുഖം മുതല്‍ 21മുഖം വരെ) ത്രിജൂഢി ചേരാതെ പൂര്‍ണ്ണമാകില്ല. അസാമാന്യ
നേട്ടങ്ങള്‍ കൈവരിക്കുന്നതിനും ആത്മവിശ്വാസത്തിനും ഇത് ഉപകരിക്കും.
കോസ്‌മോകി രുദ്രാക്ഷ കവചങ്ങള്‍ & കോസ്‌മോകി കര്‍മ്മകവചം
സര്‍വ്വശ്രീകരവും
കര്‍മ്മപുഷ്ടികരവുമാണ്. തൊഴില്‍ വാണിജ്യ വ്യവസായങ്ങളിലെ
സര്‍വ്വതടസ്സങ്ങളും ഒഴിവാക്കി നിത്യാഭിവൃദ്ധിയെ പ്രദാനം ചെയ്യുന്നു. ലാഭവും
ഭാഗ്യാനുഭവയോഗവും നിത്യം സിദ്ധിക്കുന്നു.
കോസ്‌മോകി മംഗല്യകവചം
ഐശ്വര്യപ്രദമായ
വിവാഹവും ദാമ്പത്യജീവിത ധന്യതയും നല്കുന്നു മംഗല്യ കവചം, അവിവാഹതര്‍ക്ക്
മനംപോലെ നെടുമംഗല്യവും ദമ്പതികള്‍ക്ക് കുടുംബത്തിലും സന്താനങ്ങള്‍ക്കും
സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു.
കോസ്‌മോകി വിദ്യാ അതിവിദ്യാകവചം
ജാതകവശാലുള്ള
വിദ്യാമാന്ദ്യത്തെ ഇല്ലാതാക്കുന്നു. വിദ്യാര്‍ത്ഥികളെ വിദ്യാധന്യരും
മത്സരപരീക്ഷകളില്‍ ഉത വിജയികളുമാക്കുന്നു. പ്രഫഷണല്‍ വിദ്യാര്‍ത്ഥികളെ
വിദ്യാവിജയത്തിനും സ്വപ്ന സാക്ഷാത്കാരത്തിനും പ്രാപ്തരാക്കുന്നു. ഉചിതമായ
ഉപരിവിദ്യാഭ്യാസം മേഖലയെ ദൈവികമായി നിര്‍ണ്ണയിക്കുന്നു.
കോസ്‌മോകി തൊഴില്‍ ലബ്ധി കവചം
തൊഴിലന്വേഷകരുടെ
ഗ്രഹദോഷങ്ങളും ദൗര്‍ഭാഗ്യങ്ങളും മാറ്റി യോഗ്യമായ തൊഴിലിന്
അര്‍ഹരാക്കുന്നു. അര്‍ഹമായ തൊഴില്‍ ലബ്ധിയിലൂടെ ജീവിതവിജയം ഉറപ്പാക്കുക.
കോസ്‌മോകി ഭവനരക്ഷാകവചം
കുടുംബം
ക്ഷേമരാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമാണ്. എല്ലാ ഉയര്‍ച്ചയും
കുടുംബക്ഷേമത്തിലധിഷ്ഠിതമാണ്. സംതൃപ്തവും സന്തോഷപ്രദവുമായ
കുടുംബാന്തരീക്ഷത്തിന് ഭവനരക്ഷാകവചം. ഭവനശ്വര്യത്തെ പ്രതികൂലമായി
ബാധിക്കുന്ന വാസ്തുദോഷം, സര്‍പ്പദോഷം, ശ്മശാനദോഷം തുടങ്ങിയവയെ അകറ്റി
ധര്‍മ്മ ദൈവപ്രീതിയും ഐശ്വര്യവും നല്കുന്നു.
കോസ്‌മോകി ആഭിചാര രക്ഷാകവചം
ദുര്‍മന്ത്രവാദത്തില്‍
നിന്നും ശത്രുകൃതദോഷങ്ങളില്‍ നിന്നും സമ്പൂര്‍ണ്ണ രക്ഷ ഉറപ്പാക്കുന്നു.
ശത്രു വിദ്വേഷത്തിന്റെ പ്രത്യാഘാതങ്ങളെ അകറ്റി ആഭിചാരശക്തികളെ അനുഗ്രഹ
ശക്തികളാക്കി മാറ്റി പരിപൂര്‍ണ്ണസുരക്ഷയും ദൈവാനുഗ്രഹങ്ങളും നല്കുന്നു.
കോസ്‌മോകി വാഹനരക്ഷാകവചം
വാഹനങ്ങളെയും
യാത്രികരെയും അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നു. യാത്രകളെ
ദുരന്തങ്ങളാക്കു ദുശ്ശകുനങ്ങളെയും ദൃഷ്ടി വാക്‌ദോഷങ്ങളെയും ഒഴിവാക്കുന്നു.
കോസ്‌മോകി സര്‍വ്വശാന്തികവചം
എല്ലാ
ജീവിത വഴികളിലും പരിപൂര്‍ണ്ണരക്ഷയെ ഉറപ്പാക്കുന്നു. വാസ്തുദോഷം,
ഗ്രഹഗൃഹദോഷങ്ങള്‍, കുടുംബപ്രതിസന്ധികള്‍ പിതൃദോഷം, അപകടങ്ങള്‍,
രോഗദുരിതങ്ങള്‍, ശത്രുത, അകാലഅപകടമരണങ്ങള്‍ തുടങ്ങിയ ദുരന്തങ്ങളെ ഒഴിവാക്കി
ശാന്തിയും ആയുരാരോഗ്യ അഭിവൃദ്ധിയുമേകുന്നു.
കോസ്‌മോകി സര്‍ഗ്ഗകവചം
കലാകാരന്മാര്‍,
ദൃശ്യമാദ്ധ്യമപ്രവര്‍ത്തകര്‍, ശാസ്ത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍
തുടങ്ങി ബൗദ്ധിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സര്‍ഗ്ഗശേഷിയുടെ
സാകല്യത്തിനും തൊഴില്‍ വിജയത്തിനും ഉള്ളിലുറങ്ങുന്ന അഭൗമമായ
സര്‍ഗ്ഗശേഷിയുടെ സാക്ഷാത്കാരത്തിനും വിജയസോപാന പ്രാപ്തിക്കും.
കോസ്‌മോകി നവഗ്രഹശാന്തികവചം
നവഗ്രഹങ്ങള്‍
പ്രാപഞ്ചിക ജീവിതത്തിന്റെയും സാക്ഷാത്കാരത്തിന്റെയും വിധാതാക്കളാണ്.
അനുഗ്രഹ നിഗ്രഹശക്തികളുള്ള നവഗ്രഹങ്ങളുടെ പ്രീതി ജീവിത വിജയത്തിനും
സുരക്ഷയ്ക്കും ആഗ്രഹപ്രാപ്തിക്കും അനിവാര്യമാണ്. സമ്പൂര്‍ണ്ണ
നവഗ്രഹശാന്തിക്കും ഐശ്വര്യാനുഗ്രഹങ്ങള്‍ക്കും നവഗ്രഹശാന്തികവചം.
കോസ്‌മോകി സര്‍വ്വദേവതാ കവചം
സര്‍വ്വദേവതാപ്രീതിക്കും
അന്യൂന ജീവിത വിജയത്തിനുമുള്ള അതിനിഗൂഢമായ ഋഷിമാര്‍ഗ്ഗം
സര്‍വ്വൈശ്വര്യങ്ങളും അന്തര്‍ജ്ഞാനവും സര്‍വ്വദേവതാനുഗ്രഹവും
സിദ്ധിക്കുവാനും ജീവിതത്തിന്റെ എല്ലാത്തുറകളിലും നിത്യവിജയവും മോക്ഷവും
നേടാനുമുള്ള അതിദുര്‍ല്ലഭമായ മാര്‍ഗ്ഗം.
ഓരോരുത്തര്‍ക്കും
ജ്യോതിഷ വിശകലന പ്രകാരം ശാസ്ത്രീയമായി രുദ്രാക്ഷ കവചങ്ങള്‍
നിര്‍ണ്ണയിക്കുന്നു. ഓരോ കവചങ്ങളും താന്ത്രിക വിധിപ്രകാരം മന്ത്രശക്തിയേകി
പ്രാണപ്രതിഷ്ഠ ചെയ്തിട്ടുള്ളതാകുന്നു.
രുദ്രാക്ഷ പവര്‍ കോമ്പിനേഷന്‍
******************************"
ഗണേശലക്ഷ്മി ബന്ധ്
7
മുഖവും 8 മുഖവും ഗണേശമുഖിയും ചേര്‍ന്ന ഈ കോമ്പിനേഷന്‍ തടസ്സങ്ങള്‍ മാറാനും
സമൃദ്ധിയുണ്ടാകാനും സഹായിക്കുന്നു. ശനി രാഹുദോഷനിവാരണത്തിന് ഉത്തമം.
യൂണിറ്റി കോമ്പിനേഷന്‍
ഗൗരീശങ്കരവും
2 മുഖവും ചേര്‍ന്നാല്‍ സന്തോഷവും സമാധാനവും മനഃശാന്തിയും കുടുംബത്തിന്
നല്കുന്നു. ഉത്തമജീവിത പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുന്നു.
ബന്ധുമിത്രാദികളോട് സൗഹൃദവും സഹവര്‍ത്തിത്ത്വവും പുലര്‍ത്താന്‍
സഹായിക്കുന്നു. ക്രമം വിട്ട ജീവിതശൈലിയില്‍ നിന്നും ശ്രേയസ്‌കരമായ
ജീവിതപാതയിലേക്ക് തിരികെ വരുന്നതിന് ഇത് ഉത്തമമത്രെ.
9, 10, 11 മുഖങ്ങളുടെ കോമ്പിനേഷന്‍
നെഗറ്റിവിറ്റി,
മാനസിക വിഭ്രാന്തി, പൈശാചിക ശക്തി എന്‌നിവയില്‍ നിന്നും സംരക്ഷണം
നല്കുന്നു. ഇത് ധരിക്കുന്നയാള്‍ക്ക് ധൈര്യവും ശക്തിയും ഉത്തേജനവും
ലഭിക്കുന്നു. എല്ലാ ഗൃഹദോഷങ്ങളും ഇല്ലാതാകുന്നു. ദുര്‍ഗ്ഗ, ജനാര്‍ദ്ദനന്‍,
ഹനുമാന്‍ എന്നിവരാണ് ഇതിന്റെ ദേവതകള്‍.
മോഹിനി ബന്ധ്
കാമദേവന്‍
അധിപനായിരിക്കു 13 മുഖ രുദ്രാക്ഷത്തോടൊപ്പം രണ്ട് 6 മുഖ രുദ്രാക്ഷങ്ങള്‍
ചേര്‍ കോമ്പിനേഷന്‍. ആകര്‍ഷണീയതയും സാമര്‍ത്ഥ്യവും നല്കുന്നു. എല്ലാ
അഭീഷ്ടങ്ങളേയും തന്റെ വശത്താക്കുന്നതിന് ഇത് സഹായിക്കുന്നു. മാധ്യമ
പ്രവര്‍ത്തകര്‍, രാഷ്ട്രീ?