Total Pageviews

Blog Archive

Search This Blog

കുഞ്ഞിന് ഏതുമാസം ചോറൂണിന് നല്ലത്


ചോറൂണിന് ഇരട്ടമാസം നന്നാണെന്നാണ് ഭൂരിപക്ഷം ആചാര്യന്മാരും പറയുന്നത്. അതായത് കുഞ്ഞ് ജനിച്ച് ആറാം മാസത്തിലോ എട്ടാം മാസത്തിലോ ചോറൂണ് ആകാം. പത്താം മാസത്തിലും ചോറ് നല്‍കാം. എന്നാല്‍ ഏഴാം മാസം പാടില്ല. ഇതിലൊരു വകഭേദമായി ചില ആചാര്യന്മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് അഞ്ച്, ഏഴ്, ഒമ്പത് മാസങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ചോറ് കൊടുക്കുന്നതില്‍ തെറ്റില്ലെന്നാണ്. അതു പ്രകാരം ഇരട്ടമാസങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും ഒറ്റ മാസങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ചോറൂണ് കൊടുക്കാമെന്നും ഇവര്‍ പറയുന്നു.  ഊണ്‍നാളുകളില്‍ വേണം ചോറൂണ് കൊടുക്കാന്‍. മേടം,വൃശ്ചികം, മീനം ഈ രാശികളും കുട്ടിയുടെ ജന്മനക്ഷത്രവും ചോറൂണ് കൊടുക്കാന്‍ പാടില്ലാത്തവയാകുന്നു. ഊണ്‍നാളുകളായ അശ്വതി, രോഹിണി, മകീര്യം, പുണര്‍തം, പൂയ്യം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, അവിട്ടം, ചതയം, തിരുവോണം, ഉത്രട്ടാതി, രേവതി എന്നിവ നന്ന്. മുഹൂര്‍ത്തം കുറിക്കുന്ന രാശിയുടെ എട്ടില്‍ ചൊവ്വയും മുഹൂര്‍ത്ത രാശിയില്‍ സൂര്യചന്ദ്രന്മാരും നാലില്‍ വ്യാഴവും ഒമ്പതില്‍ ബുധനും ചന്ദ്രനും പത്തില്‍ എല്ലാ ഗ്രഹങ്ങളും പാടില്ലയെന്നും ആചാര്യന്മാര്‍ നിഷ്‌കര്‍ഷിക്കുന്നു. ചോറൂണിന്റെ ലഗ്നഫലത്തെ ആചാര്യന്മാര്‍ വിശകലനം ചെയ്യുന്നതിങ്ങനെ: ലഗ്നത്തില്‍ സൂര്യന്‍ നിന്നാല്‍ കുഷ്ഠരോഗവും, ക്ഷീണ ചന്ദ്രന്‍ നിന്നാല്‍ പട്ടിണിയും, ചന്ദ്രന്‍ ബലവാനാണെങ്കില്‍ അന്നദാനം ചെയ്യുന്നവനും ചൊവ്വ നിന്നാല്‍ പിത്തരോഗിയും ബുധന്‍ നിന്നാല്‍ വിദ്വാനും വ്യാഴമാണെങ്കില്‍ സര്‍വസുഖവും ശുക്രന്‍ നിന്നാല്‍ ദാരിദ്രവും ശി നിന്നാല്‍ രോഗവും ഉണ്ടാകുമെന്ന് ആചാര്യന്മാര്‍ പറയുന്നു.