ഗ്രഹങ്ങൾക്കെല്ലാം അവയുടെ മൂലത്രികോണരാശിയിൽ നിന്നും 2, 4, 5, 8, 9, 12 രാശിക ളുടെ അധിപന്മാരും ഉച്ചരാശ്യാധിപനും ബന്ധുക്കളും മറ്റുളളവർ ശത്രുക്കളുമാണെന്ന് സത്യാ ചാര്യൻ അഭിപ്രായപ്പെടുന്നു.
" ശത്രുമന്ദസിതൗ സമശ്ശശിസുതോ മിത്രാണിശേഷാരവേ
തീഷ്‌ണാംശുർഹിമരശ്‌മിജശ്ചസുഹൃദൗ ശേഷാസ്സമാശീതഗോ:
ജീവേന്ദുഷ്‌കരാ: കുജസ്യസുഹൃദ: ജോരി: സിതാർക്കീ സമ
മിത്രേസൂര്യസിതൗബുധസ്യഹിമഗു: ശത്രു: സമശ്ചാപരേ
സുരേസൗമ്യസിതാവരി രവിസുതോമധ്യ പരേതന്യഥാ
സൗമ്യാർക്കീസുഹൃദൗ സമൗകുജ ഗുരു ശുക്രസ്യശേഷാവരി
ശുക്രജ്ഞൗ സുഹൃദൗ സമസ്സുരഗുരു: സൗരസ്യ ചാനരയോ
യേ പ്രോക്താസുഹൃദ സ്ത്രികോണഭവനാത്തേമീവയാകീർത്തി താ. '' (ഹോര 2:16)
