വീടിന്റെയും വീട്ടുകാരുടേയും ഐശ്വര്യത്തിനും നന്മയ്ക്കുമായി വീട്ടിലെ സ്ത്രീകള് ചെയ്യുന്ന, ചെയ്യേണ്ടുന്ന പലതും നമ്മുടെ പുരാണങ്ങളില്‍ പറയുന്നുമുണ്ട്. സൂര്യോദയത്തിനു മുന്‍പെഴുന്നേറ്റു വീടു വൃത്തിയാക്കി കുളിച്ച് നിലവിളക്കു കത്തിയ്ക്കുക. ഇതിനു ശേഷം അടുക്കളയില്‍ കയറുന്നതാണ് ഏറ്റവും ഉത്തമം.
സൂര്യോദയത്തിനു മുന്‍പും സൂര്യാസ്തമയത്തിനു മുന്‍പുമായി രണ്ടു നേരം നിലവിളക്കു കൊളുത്തുക. ഇരുവശത്തേയ്ക്കും ഇരട്ടത്തിരികളിട്ടു വേണം, വിളക്കു കൊളുത്താന്‍. വിളക്ക് കരി പിടിയ്ക്കാനോ എണ്ണയില്‍ പ്രാണികള്‍ വീഴാനോ പാടില്ല. മുറിത്തിരിയിട്ടു വിളക്കു കൊളുത്തുകയുമരുത്.
തുളസിയ്ക്കു വീട്ടിലെ സ്ത്രീകള്‍ തന്നെ വിളക്കു വയ്ക്കണം. പുരുഷന്മാര്‍ തുളസിയ്ക്കു വിളക്കു വയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. വീട്ടിലെ സ്ത്രീകള്‍ തന്നെയാണ് കഴിവതും വിളക്കു കൊളുത്തേണ്ടതും.സൂര്യന്‍ ഉദിയ്ക്കുന്നതിനു മുന്‍പായി കുടുംബാംഗങ്ങളെ ഉണര്‍ത്തുക. കുടുംബാംഗങ്ങള്‍ ആരും തന്നെ സന്ധ്യാസമത്ത് ഉറങ്ങുക, കിടക്കുക, ഭക്ഷണം കഴിയ്ക്കുക, മുടി ചീകുക എന്നിവയൊന്നും തന്നെ ചെയ്യരുത്.
വീടിന്റെ വടക്കുപടിഞ്ഞാറുമൂല യാതൊരു കാരണവശാലും അശുദ്ധമായി കിടക്കരുത്. പ്രാര്‍ത്ഥനാ, ആത്മീയ കാര്യങ്ങള്‍ക്കായി ഈ ഭാഗം ഉപയോഗിയ്ക്കാം. സന്ധ്യാസമയത്തും ചൊവ്വ, വെള്ളി ദിവസങ്ങളിലും പണമോ പലവ്യഞ്ജനങ്ങളോ കടം കൊടുക്കരുത്.