കരിമഞ്ഞളിന്റെ ഇലയും തണ്ടും ഇടിച്ചു പിഴിഞ്ഞ ചാറില്‍ കരിമഞ്ഞള്‍ കിഴങ്ങ് അരച്ച് ഒരു കാപ്പിക്കുരു അളവില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കി കരിമഞ്ഞളിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ ഓരോഗുളിക വീതം ദിവസം രണ്ടു നേരം കഴിച്ചാല്‍ അര്‍ബുദം കൊണ്ടുണ്ടാകുന്ന (കവിള്‍ വാര്‍പ്പ്) നീരും വേദനയും മാറും.
കാട്ടുമഞ്ഞള്‍, കാട്ടുലുവ എന്നിവ 30ഗ്രാം വീതം അരച്ച് ഒരു ലിറ്റര്‍ ശുദ്ധി ചെയ്ത വേപ്പെണ്ണയില്‍ നാലു ലിറ്റര്‍ ശുദ്ധജലം ചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ കാച്ചിയെടുത്ത് രാവിലെ വെറും വയറ്റില്‍ പത്തു തുള്ളി വീതം ദിവസം ഒരു നേരം സേവിച്ചാല്‍ രണ്ട് മാസം കൊണ്ട് പ്രമേഹം ശമിക്കും.
ഇതേ പ്രയോഗം സാധാരണ മഞ്ഞളും ഉലുവയും ചേര്‍ത്ത് തയ്യാറാക്കിയാലും ഫലം കാണും. മഞ്ഞള്‍ ഉണക്കിച്ചുട്ട് അതിന്റെ തരി അരികഴുകിയ വെള്ളത്തില്‍ അരച്ച് പേസ്റ്റാക്കി എക്‌സീമിയ, പുഴുക്കടി, ത്വക്‌രോഗങ്ങള്‍ എന്നിവയില്‍ പുരട്ടിയാല്‍ ഒരാഴ്ച കൊണ്ട് മേല്‍പ്പറഞ്ഞ രോഗങ്ങള്‍ പൂര്‍ണമായും ശമിക്കും.
രക്തത്തില്‍ ഹീമോഗ്ലോബിന്റെ കൗണ്ട് കുറഞ്ഞാല്‍ ഉണക്കമഞ്ഞള്‍, നെല്ലിക്കാത്തൊണ്ട്, തിപ്പലി ഇവ ഓരോന്നും 100 ഗ്രാം ഉണക്കിപ്പൊടിച്ച് അഞ്ചുഗ്രാം പൊടി തേനും
നെയ്യും കൂട്ടിക്കുഴച്ച് രണ്ട് നേരം വീതം ദിവസവും സേവിച്ചാല്‍ ഏഴ് ദിവസം കൊണ്ട് സാധാരണ നിലയിലാകും.
തേക്കിന്റെ തളിരില, പുല്ലാനിയുടെ തളിരില, വന്‍തുടലിയുടെ തളിരില, പച്ചമഞ്ഞള്‍ ഇവ ഓരോന്നും ഓരോ കിലോ വീതം ഇടിച്ചു പിഴിഞ്ഞ് നാല് ലിറ്റര്‍ ചാറെടുക്കുക. ഇവയോരോന്നും 25 ഗ്രാം വീതം അരച്ച് കല്‍ക്കം ചേര്‍ത്ത് ഒരു ലിറ്റര്‍ എള്ളെണ്ണ മഞ്ഞള്‍ പാകത്തില്‍ കാച്ചിയരച്ച് തേച്ചാല്‍ ചൊറി, ചിരങ്ങ്, ശീതപിത്തം, മുറിവ്, എല്ലാവിധ വ്രണങ്ങളും ഭേദമാകും.
പച്ചമഞ്ഞള്‍, വെളുത്ത ആവണക്കിന്റെ തളിര്, ആടലോടകത്തിന്റെ തളിരില, ആര്യവേപ്പിന്റെ തളിരില, ജീരകം ഇവ ഓരോന്നും 50 ഗ്രാം അരച്ച് ഒരു നെല്ലിക്കാ വലിപ്പത്തില്‍ രണ്ടു നേരം വിഴുങ്ങിയാല്‍ എല്ലാവിധ കരള്‍ രോഗങ്ങളും മാറും. ഇതു കഴിക്കുമ്പോള്‍ കര്‍ശനമായ പഥ്യാഹാരം ശീലിക്കണം. എണ്ണ, നെയ്യ്, വറുത്തത്, തേങ്ങ, മത്സ്യം മാംസം, മുട്ട, എന്നിവ വര്‍ജിക്കണം. കാളിപ്പഴം ഒഴികെയുള്ള പഴവര്‍ഗങ്ങളും പച്ചക്കറികളും ഭക്ഷിക്കരുത്. ചൂടുള്ള ആഹാരം, കറിയുപ്പ്, പഞ്ചസാര, ചായ, കാപ്പി, എന്നിവ ഒഴിവാക്കുക.
പഴങ്കഞ്ഞിയില്‍ ഇന്തുപ്പ് ചേര്‍ത്ത് കഴിക്കാം. പാലിന്റെ ഇരട്ടി പച്ചവെള്ളം ചേര്‍ത്ത് മഞ്ഞളും ജീരകവും ഇട്ട് ശര്‍ക്കരകൂട്ടി കഴിക്കാം. ശരീരം വിയര്‍ക്കുന്ന ജോലികളൊന്നും ചെയ്യരുത്. കറിയായി , വറ്റല്‍മുളകും ചുവന്നുള്ളിയും ചുട്ടെടുത്ത് ഇന്തുപ്പ് കൂട്ടി അരച്ച് ചമ്മന്തിയായി ഉപയോഗിക്കാം. പഥ്യം ആചരിക്കാതിരുന്നാല്‍ ഗുരുതരമാകും പ്രത്യാഘാതം.