Total Pageviews

Blog Archive

Search This Blog

കഥകള്‍


എന്താ ഉണ്ണീ ഒരു സംശയം. ശിവപ്പെരുമാള്‍ ശ്രീഗണേശനോടന്വേഷിച്ചു.
അല്ല, അച്ഛാ. അച്ഛന്‍ പണ്ടുപറഞ്ഞുതന്നിട്ടുള്ള ഒരു കാര്യമാണ് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നത്. അതെന്താ ഉണ്ണീ. ചില ആളുകളെയൊന്നും വിശ്വസിക്കരുത് എന്ന് പണ്ട് അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ടല്ലോ. തരാംന്നു പറഞ്ഞ് കൊതിപ്പിച്ചിട്ട് ഒന്നും നല്‍കാതെയും ഉള്ളതുംകൂടി പിടിച്ചുപറിച്ചും പെരുമാറുന്ന സരസവിരസന്മാര്‍.

എന്തുതന്നെയായാലും മനസ്സറിഞ്ഞ് ആര്‍ക്കും ഒരു സഹായവും ചെയ്യാത്ത വിരസവിരസന്മാര്‍. ഈ രണ്ടു കൂട്ടരേയും ഒട്ടും വിശ്വസിക്കരുത് എന്ന് അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ടല്ലോ. തുടക്കം മുതല്‍ ഒടുക്കംവരെ ദാനം ചെയ്യാന്‍ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സരസ സരസന്മാരെയും ആദ്യം പെരുമാറ്റം തൃപ്തികരമല്ലെങ്കിലും പിന്നീട് എല്ലാ സഹായവും ചെയ്യുന്ന വിരസസരസന്മാരെയും വിശ്വസിക്കാമെന്നാണല്ലോ അച്ഛാ. ഈ ധനേശ്വരന്‍ ഇതില്‍ ഏതു വര്‍ഗത്തില്‍ വരും.

ഉണ്ണീ, ആചാര്യനില്‍നിന്ന് കാല്‍ഭാഗം വിദ്യ മാത്രമാണ് പ്രതീക്ഷിക്കേണ്ടത്. കാല്‍ഭാഗം ശിഷ്യന്‍ സ്വമേധയാ സമ്പാദിക്കണം. കാല്‍ഭാഗം സുഹൃദ് ബന്ധത്തില്‍നിന്നു ലഭിക്കണം. ബാക്കി കാല്‍ഭാഗം കാലക്രമേണയുള്ള അനുഭവങ്ങളില്‍നിന്നുമാണ് പഠിക്കേണ്ടത്. അച്ഛാ, മനസ്സിലായി. ഇനി അച്ഛന്റെ തീരുമാനംപോലെ അനുസരിക്കാം. ശിവന്‍ വൈശ്രവണനെ നോക്കി, ഹേ ധനേശ്വരാ. അപ്പോള്‍ അങ്ങയുടെ സല്‍ക്കാരം സ്വീകരിക്കാന്‍ ആദ്യം ഗണേശ്വരന്‍ എത്തും.

ഭഗവാനേ, അങ്ങും കൂടെ വന്നിരുന്നെങ്കില്‍ സന്തോഷമാകുമായിരുന്നു.
അല്ല ധനേശ്വരാ, ആദി ഭാഗം ഗണേശനുള്ളതാണ്. എനിക്ക് യജ്ഞശിഷ്ടമെന്തുണ്ടോ അതാണ് വേണ്ടത്. ഏതു യജ്ഞത്തിലും അങ്ങനെതന്നെയാണ്. അതുകൊണ്ട് അതേക്കുറിച്ചാലോചിച്ച് വിഷമിക്കേണ്ട.

അപ്പോള്‍ ഭഗവാനെ എന്നാല്‍ അങ്ങനെയാകട്ടെ. അങ്ങ് നിര്‍ദ്ദേശിച്ചപോലെ സല്‍ക്കാര കാര്യങ്ങള്‍ ഈ ധനേശ്വരന്‍ ഏര്‍പ്പാടാക്കുന്നുണ്ട്. ഞാന്‍ ഗണേശനെ അതിലേക്ക് ക്ഷണിച്ച് സ്വാഗതം ചെയ്യുന്നു.ശരി, ധനേശ്വരരേ, ബാക്കി കാര്യങ്ങള്‍ ഞാന്‍ വേണ്ടതുപോലെ ശരിയാക്കിത്തരാം എന്ന് ശ്രീ ഗണേശനും വ്യക്തമാക്കി.