വീടിനുള്ളില്‍ ഏതെല്ലാം ചിത്രങ്ങള്‍ വെക്കാന്‍ പാടില്ല


ഓം, സ്വസ്തിക, രംഗോലി തുടങ്ങിയ ചിഹ്നങ്ങള്‍ പ്രവേശന കവാടത്തിലായിരിക്കണം വെക്കേണ്ടത്. ഇത് ദുഷ്ട ശക്തികളുടെ പ്രവേശനത്തെ തടയുമെന്നാണ് വിശ്വാസം. പൂര്‍വികരുടെ ചിത്രങ്ങള്‍ മിക്ക വീടുകളിലും ഉണ്ടായിരിക്കും. ഇവ തെക്ക് പടിഞ്ഞാറ് ഭാഗത്താ‍യിരിക്കണം വയ്ക്കേണ്ടത്.

ക്ലോക്ക് തൂക്കുന്നതിനും പ്രത്യേക ദിശയെ കുറിച്ച് വാസ്തുശാസ്ത്രത്തില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. സമയമാപിനികള്‍ കിഴക്ക്, വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭിത്തിയിലായിരിക്കണം തൂക്കേണ്ടത്.

പന്നി, പാമ്പ്, കാക്ക, മൂങ്ങ, കഴുകന്‍, പരുന്ത്, പ്രാവ് എന്നിവയുടെ ചിത്രങ്ങളും രൂപങ്ങളും വീടിനുള്ളില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ചെന്നായ, കടുവ, സിംഹം, കുറുനരി തുടങ്ങിയ വന്യമൃഗങ്ങളുടെ പ്രതിരൂപങ്ങളും വര്‍ജിക്കേണ്ടതാണ്.

പുരാണങ്ങളിലെ പോലും യുദ്ധ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് വീട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുയോജ്യമല്ല. വാള്‍പ്പയറ്റ്, കരയുന്ന രംഗങ്ങള്‍, രാക്ഷസീയ രംഗങ്ങള്‍ എന്നിവയും പ്രദര്‍ശന യോഗ്യമല്ലെന്നാണ് വാസ്തു പറയുന്നത്.

Popular posts from this blog

NAKSHATRAM (നക്ഷത്രം)

UCHA NEEJA RASI - ഉച്ചരാശികൾ - നീചരാശികൾ

RASI PRAMANAM - രാശി പ്രമാണം എന്നാൽ എന്ത്