Total Pageviews
Blog Archive
Search This Blog
ഹൈന്ദവ ആചാരങ്ങള്‍
കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്.
നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.
അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം.പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക് നയിക്കും.
നാസ്തികത, വേദനിന്ദ, ദേവനിന്ദ, ദേഷ്യം, ഡംഭ്, ദുരഭിമാന, ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.
പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാവുന്നതാണു.
അസത്യം പറഞ്ഞോ ചെയ്തൊ ധനം സമ്പാദിക്കുന്നവനും, ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മം, ഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത് സൗഖ്യം ലഭിക്കുകയില്ല.
അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത് സര്‍വ്വനാശം വരുത്തുന്നു, പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു.
പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക് താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം, ധനം, തുടങ്ങി സര്‍വ്വവും നശിക്കുന്നു.
സത്യം,ധര്‍മ്മം,സദാചാരം, ശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക. അവിഹിത ധനാര്‍ജ്ജനവും കാമപൂര്‍ത്തിയും പാടില്ല.
പ്രയോജനമില്ലാതെ കൈകള്‍കൊണ്ട് എന്തെങ്കിലും ചെയ്യുക,താളം പിടിക്കുക,വെറുതെ കാലുചലിപ്പിക്കുക,പരസ്ത്രീയെ ആസക്തിയോടെ നോക്കുക,അര്‍ത്ഥ രഹിതവും അനവശ്യവുമായി പുലമ്പുക,അന്യരെ നിന്ദിക്കുക ഇവ പാടില്ല.
ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷപമോ, തുളസിയിലയോ മുടിയില്‍ ചൂടരുത്.
ധനമുള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരീക്കരുത്.
ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ ഭക്ഷിക്കരുത്.
സന്ധ്യാസമയത്ത് ഭക്ഷണം കഴിക്കരുത്.
വെള്ളം കുടിക്കുന്ന പശുവിനെയും പാലു കുടിക്കുന്ന കിടാവിനെയും തടയരുത്.
അമിതമായി ഭക്ഷിക്കരുത്.
മടിയില്‍ വെച്ച് ഭക്ഷണം കഴിക്കരുത്.
വളരെ രാവിലെയും വളരെ വൈകിട്ടും ഭക്ഷണം കഴിക്കരുത്.
ഒന്നിനെയും ഹിംസിക്കാത്തവനു ആഗ്രഹിക്കുന്ന ഏതുകാര്യവും വേഗത്തില്‍ കൈവരുന്നു.ചെയ്യുന്ന പ്രവര്‍ത്തി വിജയിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാകുന്നു.
നൂറു വര്‍ഷത്തേക്ക് വര്‍ഷം തോറും അശ്വമേധം നടത്തുന്നവനു തുല്യം പുണ്യം ഒരിക്കലും മാംസം ഭക്ഷിക്കാത്തവനുണ്ട്.
ശവദാഹത്തിന്റെ പുക എന്നിവ ഏല്‍ക്കരുത്.
രണ്ടു കൈകളുംകൊണ്ട് തലചൊറിയരുത്. തലമുടി വലിച്ചുപറിക്കുക,തലയിലടിക്കുക എന്നിവയും പാടില്ല.
ആഹാര ശേഷം ഉടനെയും അര്‍ദ്ധരാത്രിയിലും കുളിക്കരുത്.
അനുഭവിച്ചു കഴിഞ്ഞതൊ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ ദുരിതങ്ങള്‍, ഐശ്വര്യക്ഷയം എന്നിവയില്‍ മനം മടുത്ത് ഞാന്‍ ഭാഗ്യഹീനനാണന്നു പറയരുത്.
അംഗഹീനര്‍,അംഗവൈകല്യമുള്ളവര്‍,വിദ്യഭ്യാസമില്ലാത്തവര്‍,വ്രദ്ധന്മാര്‍,വൈരൂപ്യമുള്ളവര്‍,ദരിദ്രര്‍,താഴ്‌ന്നജാതിക്കാര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്.
സന്ധ്യക്ക് മുടി ചീകരുത്.
അനുമതി കൂടാതെ അന്യന്റെ വാഹനം, കിടക്ക, ഇരിപ്പിടം, കിണര്‍, വീട്, തുടങ്ങിയവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാപത്തിന്റെ ഒരംശം ഉപയോഗിച്ചവനുമുണ്ടാകും.
കോപിച്ചവരെ ശാന്തരാക്കുകയും ഭയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവനും, എല്ലാവരുടെയും ബന്ധുവായുള്ളവനും ആരോടും മത്സരിക്കത്തവനും സുഖം ലഭിക്കുന്നു.
സത്യം മറ്റൊരാളിന്റെ ദുഃഖത്തിനു കാരണമെങ്കില്‍ ആ സത്യം പറയാതിരിക്കുക.
സന്ധ്യാ സമയത്ത് സ്ത്രീസംഗം പാടില്ല.
ഭക്ഷണം, ദാനം, മൈഥുനം, ഉപവാസം, വിസര്‍ജ്ജനം എന്നിവ രഹസ്യമായി ചെയ്യേണ്ടതാണു.
ആയുസ്സ്, ധനം, സ്ത്രീസംസര്‍ഗ്ഗം, മന്ത്രം, ഔഷധദാനം, മറ്റൊരുത്തനാല്‍ നേരിട്ട അപമാനം, മാനം, ഗൃഹത്തിലെ ഛിദ്രം എന്നീ എട്ടുകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണു.
സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും സുഖവും, ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും ദുഃഖവും നല്‍കുന്നു.
മറ്റൊരാളെ നിന്ദിച്ചോ, കുറ്റപ്പെടുത്തിയോ ആരോടും സംസാരിക്കരുത്.
ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുകയോ, ജലപാനം ചെയ്യുകയോ ചെയ്യരുത്.
യാചിച്ചാല്‍ യഥാശക്തി മനസ്സോടെ എന്തങ്കിലും ദാനം ചെയ്യണം. ചിലപ്പോള്‍ എല്ലാ നരകങ്ങളില്‍ നിന്നും രക്ഷിക്കന്‍ യോഗ്യതയുള്ള ആളാവും യാചകനായി വരുന്നത്.
ഇത് മറ്റൊരള്‍ക്ക് എന്ന് പറഞ്ഞ് വെച്ചിട്ടുള്ള ഭക്ഷണം കഴിക്കരുത്.
ഭാര്യ സംരക്ഷിക്കപ്പെട്ടാല്‍ സന്താനം സംരക്ഷിക്കപ്പെടും, സന്താനം സംരക്ഷിക്കപ്പെട്ടാല്‍ ആത്മാവ് സംരക്ഷിക്കപ്പെടുന്നു. ഭാര്യാ സംരക്ഷണം സകലധര്‍മ്മങ്ങളിലും വെച്ചു ഉത്തമമാകുന്നു.
മദ്യപാനം, ദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം, ഭര്‍ത്രവിരഹം, പരദൂഷണം, ചുറ്റിത്തിരിയല്‍, പകലുറക്കം, അന്യഗ്രഹങ്ങളില്‍ താമസം എന്നിവ സ്ത്രീകളെ ദുഷിപ്പിക്കുന്നു.
ബ്രഹ്മഹത്യ, നിഷിദ്ധ മദ്യം സേവിക്കല്‍, മോഷണം, ഗുരുപത്നീ ഗമനം, ഈ നാലു കാര്യങ്ങള്‍ ചെയ്യുന്നവരുമായുള്ള സഹവാസം എന്നിവയാണു അഞ്ച് മഹാപാതകങ്ങള്‍.
ഉറങ്ങുക, ഉറക്കമൊഴിക്കുക, കുളിക്കുക, ഇരിക്കുക, കിടക്കുക, വ്യായാമം ചെയ്യുക എന്നിവ അധികമാകരുത്.
ഭക്ഷണസമയത്ത് സംസാരം പാടില്ല. അന്നത്തെ നിന്ദിക്കരുത്. മനസ്സിനിഷ്ടപ്പെടാത്ത ഭക്ഷണം കഴിക്കരുത്.
ഭക്ഷണത്തിനെ കുറിച്ച് കൂടുതൽ അറിവ് നേടി ശെരിയായ ഭക്ഷണം കഴിക്കുക.
ദേവ പൂജ ദര്‍ശന വേളയില്‍ മുടിയഴിച്ചിടാന്‍ പാടില്ല.
കലഹം, വൈരം എന്നിവ കഴിവതും ഒഴിവാക്കണം.
ദേവപൂജ, പിതൃപൂജ, അതിഥി പൂജ എന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക് ശുഭ ഫലങ്ങള്‍ കൈവരും.
Subscribe to:
Posts (Atom)