Total Pageviews

Blog Archive

Search This Blog

ഈ വസ്തുക്കള്‍ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ദോഷം - എന്തൊക്കെ ?


വീട്ടിലെ ക്ഷേത്രമായാണ് പൊതുവെ പൂജാമുറിയെ കണക്കാക്കുന്നത്.  വീടിന് ഐശ്വര്യം നല്‍കുന്ന ഒന്ന്. എന്നാല്‍ വീട്ടിലെ പൂജാമുറിയിലും ഒരുപാടു ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. വീട്ടിലെ ക്ഷേത്രമാണെങ്കിലും ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളും ഇവിടെ സൂക്ഷിക്കുകയുമരുത്. ചില കാര്യങ്ങള്‍ വീട്ടിലെ പൂജാമുറിയില്‍ ചെയ്യുന്നത് ചീത്തഫലങ്ങളാണ് നമുക്ക് നല്‍കുക. എന്തെല്ലാമാണ് അതെന്ന് നോക്കാം.

ഗണപതിയുടെ വിഗ്രഹം പൂജാമുറിയില്‍ വക്കാവുന്നതാണ്. എന്നാല്‍ ഗണപതിയുടെ മൂന്നു വിഗ്രഹങ്ങളോ അതുപോലെ ഫോട്ടോകളോ പൂജാമുറിയില്‍ വയ്ക്കരുത്. ശിവലിംഗവും പൂജാമുറിയില്‍ വയ്ക്കന്നത് ദോഷമാണ്. ക്ഷേത്രങ്ങളില്‍ വയ്ക്കുന്നപോലെ ഇത് വീട്ടില്‍ വച്ചാല്‍ കൃത്യമായ ശുദ്ധിയും പൂജയും നടത്തിയിട്ടില്ലെങ്കില്‍ ശിവകോപമായിരിക്കും ഫലമെന്നാണ് പറയുന്നത്.

ഗണപതിയുടെയും ദുര്‍ഗയുടെയും ഒരേ വിഗ്രഹമോ ഫോട്ടോയോ മൂന്നായി വയ്ക്കാന്‍ പാടില്ല. അതുപോലെ കൃഷ്ണനും രാധയും രുക്മിണിയും മീരയുമായുള്ള വിഗ്രങ്ങളോ ഫോട്ടോകളോ വയ്ക്കുന്നതും ദോഷമാണ്. ഗണപതിയും രണ്ടു ഭാര്യമാരുമായുള്ള വിഗ്രഹങ്ങളും പൂജാമുറിയില്‍ വയ്ക്കരുത്. ഇത്തരത്തില്‍ ചെയ്യുന്നത് വിവാഹ ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

ഉണങ്ങിയ പൂമാലകള്‍ വിഗ്രഹങ്ങളുടെ മേല്‍ ഇടാന്‍ പാടില്ല. അവ ഉണങ്ങും മുന്‍പു നീക്കേണ്ടത് അത്യാവശ്യമാണ്. പൊട്ടിയ ചിരാതുകള്‍ പൂജാമുറിയില്‍ വയ്ക്കുകയോ പൂജയ്ക്ക് ഉപയോഗിക്കുകയോ ചെയ്യരുത്. ഇത് ദാരിദ്ര്യസൂചനയാണെന്നാണ് വിശ്വാസം. വീട്ടില്‍ ഉണങ്ങിയ തുളസിച്ചെടി വയ്ക്കുന്നത് ദുര്‍ഭാഗ്യം കൊണ്ടുവരും. അതിനാല്‍ ഇവ നദിയിലോ ഒഴുക്കുള്ള വെള്ളത്തിലോ ഇടുകയും അതിന് പകരം വയ്ക്കുകയും വേണം.

കീറിയ ചിത്രങ്ങളോ പൊട്ടിയ വിഗ്രഹങ്ങളോ പൂജാമുറിയില്‍ വയ്ക്കാന്‍ പാടില്ല. ഇത് പ്രാര്‍ത്ഥനയിലെ ഏകാഗ്രത നശിപ്പിക്കുമെന്നാണ് വിശ്വാസം. അതുപോലെ പക്ഷിയുടെ മുകളില്‍ ഇരിക്കുന്ന ലക്ഷ്മിദേവിയേയും പൂജാമുറിയില്‍ വയ്ക്കരുതെന്നാണ് ശാസ്ത്രം. എന്തെന്നാല്‍ വീട്ടില്‍ എത്രതന്നെ പണം വന്നാലും അതെല്ലാം നഷ്ടപ്പെടുന്ന സ്ഥിതിയായിരിക്കും ഇതിന്റെ ഫലമെന്നും പറയപ്പെടുന്നു.