ശരീരം അശുദ്ധമാകുന്ന സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തരുത്. മൂന്നു ദിവസം വീട്ടില്‍ മാറിയിരിക്കണം. നാലാംനാള്‍ മുങ്ങികുളിച്ച് ശുദ്ധമായ ശേഷമേ അടുക്കളയില്‍ പ്രവേശിക്കാനും മറ്റുള്ളവരുമായി ഇടപെടാനും പാടുള്ളൂ. മൂന്ന് ദിവസം ഉപയോഗിച്ച വസ്ത്രങ്ങളും കിടന്നിരുന്ന പായും ശുദ്ധിവരുത്തണം.
ക്ഷേത്രദര്‍ശനത്തിന്, ശിവക്ഷേത്രത്തിലോഴികെ, ഏഴുനാള്‍ കഴിയണം. ഏഴുദിവസം അശുദ്ധി പാലിച്ച് എട്ടാം നാള്‍ മുങ്ങികുളിച്ച് ക്ഷേത്രദര്‍ശനം നടത്താം. അന്നുമുതല്‍ക്കെ പ്രസാദമണിയാവു. എന്നാല്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് പത്തു ദിവസം അശുദ്ധി പാലിച്ച് പതിനൊന്നാം ദിവസമേ പാടുള്ളൂ. അശുദ്ധിദിനം മുതല്‍ ഇരുപതു ദിവസം കഴിഞ്ഞാല്‍ ശിവക്ഷേത്ര ദര്‍ശനം പാടില്ല. 23 ദിവസം കഴിഞ്ഞാല്‍ മറ്റു ക്ഷേത്രങ്ങളിലും പോകരുത്.
പ്രസവിച്ച ശേഷം ആറുമാസത്തേക്ക് ഒരു ക്ഷേത്രത്തിലും ദര്‍ശനം നടത്തരുത്. ആറാം മാസത്തില്‍ കുഞ്ഞിനു ചോറ് കൊടുക്കണം. അതിനുശേഷം കുഞ്ഞിനോടൊപ്പം ക്ഷേത്രദര്‍ശനം നടത്താം.