Total Pageviews

Blog Archive

Search This Blog

നമസ്‌കാരങ്ങള്‍ നാല് വിധം


നമസ്‌കാരങ്ങള്‍ നാല് വിധമുണ്ട്. 

സൂര്യനമസ്‌കാരം,സാഷ്ടാംഗനമസ്‌കാരം,ദണ്ഡ നമസ്‌കാരം,പാദനമസ്‌കാരം എന്നിങ്ങനെ.

സൂര്യനമസ്‌കാരം

സൂര്യനമസ്‌കാരം ഒരു പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.

സാഷ്ടാംഗ നമസ്‌കാരം
ഉരസാശിരസാവാചാ മാനസാഞ്ജലി നാദൃശാ
ജാനുഭ്യം ചൈവപാദാഭ്യാം പ്രണാമോഷ്ടാംഗഈരിത

ഈ ശ്ലോകം സാഷ്ടാംഗ പ്രണാമത്തെ വിവരിക്കുന്നു. എട്ട് അംഗങ്ങള്‍ക്കൊണ്ടാണ് ഇത് നിര്‍വഹിക്കുന്നത്. ശിരസ്സ്, വാക്ക്, മനസ്സ്, അഞ്ജലി കണ്ണുകള്‍, മുട്ടുകള്‍, പാദങ്ങള്‍ എന്നിവയാണ് ഈ എട്ട് അംഗങ്ങള്‍.

ദണ്ഡ നമസ്‌കാരം
കൈ ശിരസിനുമുകളില്‍ കൂപ്പിക്കൊണ്ട് ദേഹം മുഴുവന്‍ ദണ്ഡാകൃതിയില്‍(വടി പോലെ) കിടക്കുന്നതാകുന്നു.

പാദ നമസ്‌കാരം

ക്ഷേത്രദര്‍ശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി (വജ്രാസനം) ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്‌കാരം.

ആശ്രയം,ശരണം,രക്ഷ,അഭയം,ത്രാഹി എന്നീ പദങ്ങളാണ് നമസ്‌കാരത്തിനൊപ്പം ഉപയോഗിക്കുക. പൂര്‍ണ്ണ സമര്‍പ്പണമാണ് നമസ്‌കാരമെന്നു ഇതില്‍നിന്നെല്ലാം തെളിയുന്നു. സ്ത്രീകള്‍ക്ക് പാദനമസ്‌കാരമാണ് വിധി. സ്ത്രീയുടെ ശരീരഘടന സാഷ്ടാംഗ നമസ്‌കാരത്തെ അനുവദിക്കുന്നില്ല.