Total Pageviews

Blog Archive

Search This Blog

കൃഷ്ണതുളസി തൊഴുത് വലം വെയ്ക്കുന്നതിന് പിന്നിലെ വിശ്വാസം എന്താണ് ?


തുളസിച്ചെടി നട്ടുപിടിപ്പിക്കാത്ത വീടുകൾ ചുരുക്കമാണ്. ലക്ഷ്മി ദേവിയുടെ പ്രതീകമാണ് തുളസിച്ചെടി. ഔഷധസസ്യമായ തുളസി ദേവാസുരന്മാര്‍ അമൃതിനായി പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നു വന്നു എന്നാണ് ഐതീഹ്യം. ഹൈന്ദവ ഗൃഹങ്ങളിൽ തുളസിത്തറ ഒരുക്കി തുളസിച്ചെടിയുടെ മാഹാത്മ്യം കാത്തുസൂക്ഷിക്കാറുണ്ട്.

വൈകിട്ട് വീട്ടില്‍ വിളക്കുവച്ച ശേഷം തുളസിത്തറയില്‍ സന്ധ്യാദീപം തെളിയിക്കുന്നത് കുടുംബത്തിനും മനസിനും ഐശ്വര്യമുണ്ടാക്കും. തുളസിച്ചെടി വിഷ്ണുപ്രിയ എന്നും അറിയപ്പെടുന്നു. കൃഷ്ണ തുളസിയ്ക്ക് വലം വച്ചാല്‍ രോഗപീഡകള്‍ അകലുമെന്നാണ്‌ വിശ്വാസം.

ശുദ്ധ വൃത്തിയോടു കൂടി മാത്രമേ കൃഷ്ണ തുളസിയെ സമീപിക്കാൻ പാടുള്ളൂ. പാപത്തെ നശിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്താൽ ഭൗതീക ശരീരം ദഹിപ്പിക്കുമ്പോള്‍ തുളസിച്ചെടിയുടെ ചുള്ളികള്‍ ചിതയില്‍ ഇടാറുണ്ട്.