Total Pageviews
Blog Archive
Search This Blog
മൃതുഞ്ജയ മന്ത്രം -Mrityunjaya Mantram
മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം. ഈ മന്ത്രം യജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്.
പ്രശ്ന പരിഹാരത്തിന്റെ സമയം മൃത്യുഞ്ജയഹോമം നടക്കുമ്പോൾ ഈ മന്ത്രം ആണ് ജപിക്കുന്നത്. നമ്മുടെ ബാധാ ദോഷങ്ങളെ നീക്കുന്നതിന് വേണ്ടിയാണ് മൃത്യുഞ്ജയഹോമംനടത്തുന്നത്. നമുക്ക് പേടി തോന്നുമ്പോൾ ഈ മന്ത്രം ജപിക്കുന്നത് വളരെ ഫലവത്താണ്.
ചിലർക്ക് ശരീരം അകാരണമായി വിറക്കുക , വായിൽ വെള്ളം ഇല്ലാത്ത അവസ്ഥ, ഉറക്കത്തിൽ ഞെട്ടി ഉണരുക, ഇങ്ങനെ തോന്നുന്നത് ബാധകളുടെ പിടിയിൽ പെടുന്നത് കൊണ്ടാണ്. ഒരു കാര്യം ഭയം ഉള്ളിൽ നിന്നും അകറ്റുക. ഭയം ഉള്ളവരിലെ ബാധക്ക് സ്ഥാനം ഉള്ളു, നമഃശിവായ മന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്.
മന്ത്രം
ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാന് മൃത്യോർമുക്ഷീയ മാമൃതാത്
അർത്ഥം
ഓം = ഓംകാരം, പ്രണവമന്ത്രം
ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ
യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു
സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ
പുഷ്ടി = പുഷ്ടി, അഭിവൃദ്ധി
വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്
ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)
ഇവ = പോലെ
ബന്ധനാന് = ബന്ധനത്തിൽ നിന്ന്
മൃത്യോഃ = മരണത്തിൽ നിന്ന്
മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക
മാ = അല്ല
അമൃതാത് = മരണത്തിൽ നിന്ന്
പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷി മുഖാന്തരമാണ് ലോകമറിഞ്ഞത്. ലോകത്തിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ. ഒരിക്കൽ ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇപ്രകാരമാണ് രഹസ്യമായിരുന്ന മന്ത്രം ലോകമറിഞ്ഞത്.
Subscribe to:
Posts (Atom)