‘ വസ് ‘ എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ‘ വാസ്തു ‘ എന്ന പദം ഉണ്ടായത്. വസ് എന്നതിന് താമസിക്കുക, വസിക്കുക എന്നൊക്കെ അര്‍ത്ഥമുണ്ട്. ഭവന നിര്‍മ്മാണത്തിന് യോഗ്യമായ ഭൂമി എന്നാണ് വാസ്തുവിന്റെ അര്‍ത്ഥം.
മര്‍ത്ത്യരും അമര്‍ത്ത്യരുമായ മറ്റു ജീവികളും കുടികൊള്ളുന്നതാണ് വാസ്തു. ഇതില്‍ പക്ഷികള്‍, മൃഗങ്ങള്‍, വൃക്ഷലതാദികള്‍ തുടങ്ങിയവ മര്‍ത്ത്യഗണത്തിലും ദേവതകള്‍, ഉപദൈവങ്ങള്‍, ആത്മാക്കള്‍ തുടങ്ങിയവ അമര്‍ത്യഗണത്തിലും പെടുന്നു. ഇവയുടെയെല്ലാം വാസസ്ഥാനങ്ങള്‍ വാസ്തുവാണ്.
വാസ്തുവിന് വസ്തു അല്ലെങ്കില്‍ വസ്തുക്കള്‍ എന്നും അര്‍ത്ഥമുണ്ട്. വാസ്തുവിന്റെ വൈദികനിയമങ്ങള്‍ക്കനുസൃതമായി ഗൃഹോപകരണങ്ങളും മുറികളും മറ്റും ക്രമീകരിക്കുന്ന കലയാണ് വാസ്തു ശാസ്ത്രം.
മഹാവിഷ്ണുവിന്റെ ദിവ്യ രൂപമാണ് വാസ്തുപുരുഷന്‍. ഭൂമിയുടെ ഉപരിതല ഭാഗമാണ് വാസ്തുപുരുഷന്റെ ശാരീരമെന്നു പറയുന്നത്. അതുകൊണ്ട് ഭൂമിയില്‍ നിര്‍മ്മിക്കപ്പെടുന്നതും ഇനി നിര്‍മ്മിക്കാനുള്ളതുമായ എല്ലാ കെട്ടിടങ്ങളും (വീടുകളും) വാസ്തുപുരുഷന്റെ അനുമതിയോടെ നിര്‍മ്മിക്കണം. ഏത് കെട്ടിടമായാലും (കുടിലായാലും കൊട്ടാരമായാലും), കടയാണെങ്കില്‍ കൂടി നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പായി ഭൂമി പൂജ നടത്തിയിരിക്കണം. വാസ്തുപുരുഷന്‍ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനു സഹായിക്കും. നിര്‍മ്മാണഘട്ടം മുതല്‍ അത് പൂര്‍ത്തിയാകുന്നത് വരെയും പിന്നീട് കെട്ടിടം ഉപയോഗിച്ച് തുടങ്ങുമ്പോള്‍ നല്ല അനുഭവങ്ങള്‍ കിട്ടുന്നതിനും വേണ്ടിയും വാസ്തു ഭഗവാന്റെ അനുഗ്രഹങ്ങള്‍ ഉണ്ടാകുന്നതിനും വേണ്ടിയുള്ളതാണ് ഭൂമിപൂജ.
വാസ്തുശാസ്ത്രത്തിന്റെ നിയമങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുന്നവര്‍ക്ക് എല്ലാ ഭൗതീക നേട്ടങ്ങളും ആത്മീയ ബോധജ്ഞാനവും ലഭിക്കും. നഗരങ്ങള്‍, വീടുകള്‍, കോളനികള്‍ തുടങ്ങി രാജ്യങ്ങള്‍ വരെ നിര്‍മ്മിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഈ പൗരാണിക ശാസ്ത്രം വിശദീകരിക്കുന്നത്. ഓരോ രാജ്യത്തിന്റെയും വികസനം അതിന്റെ വാസ്തുബലത്തെ ആശ്രയിച്ചിരിക്കും.
വാസ്തുനിയമങ്ങള്‍ എവിടെയൊക്കെ ലംഘിച്ചിട്ടുണ്ടോ അവിടെയെല്ലാം ദോഷഫലങ്ങള്‍ ഉണ്ടാകും. ഒരു വീടോ കെട്ടിടമോ നിര്‍മ്മിക്കുന്നതിന് മുമ്പ് ഒരു വാസ്തുശാസ്ത്രിയുടേയോ വാസ്തുവിദഗ്ദ്ധന്റേയോ ഉപദേശം നേടുകയാണെങ്കില്‍ ആ വീട്ടിലൂടെ എല്ലാ വിജയങ്ങളും നേടും എന്നത് ഉറപ്പായ വസ്തുതയാണ്.
ശിലാസ്ഥാപന സമയം
ശിലാസ്ഥാപനം അഥവാ കല്ലീടീല്‍, ഗൃഹാരംഭം, ഗൃഹപ്രവേശം തുടങ്ങിയവയ്ക്ക് ശുഭകരമായ സമയം നോക്ക്ണേടതുണ്ട് എന്നു തന്നെയാണ് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നത്. ശിലാസ്ഥാപനത്തിന് ശുഭകരവും അശുഭകരവും ആയ സമയത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ശിലാസ്ഥാപനത്തിന്, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ സ്ഥിര രാശികള്‍ വളരെ ശുഭമാണ്. മിഥുനം, കന്നി, ധനു, മീനം എന്നീ രാശികള്‍ മധ്യമവും മേടം, തുലാം, കര്ക്കിനടകം, മകരം എന്നീ ചരരാശികള്‍ അശുഭവുമാണ്.
തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങള്‍ ശിലാസ്ഥാപനത്തിന് ഉത്തമവും ശനി മധ്യമവും ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങള്‍ അധമവും ആണ്. അഷ്ടമി, നവമി, ചതുര്ദ്ദ ശി, സപ്തമി, പ്രതിപദം,ചതുര്ത്ഥി എന്നീ പക്കങ്ങളില്‍ ശിലാസ്ഥാപനം നടത്തുന്നതിനും പലവിധ ദോഷങ്ങളുണ്ട്.
വ്യാഴം കര്ക്കി ടകത്തില്‍ വരികയും പൂയം, ഉത്രം, മകയിരം, തിരുവോണം, ആയില്യം, പൂരാടം എന്നീ നാളുകളില്‍ ഒന്നും വ്യാഴാഴ്ചയും ചേര്ന്ന് വരുന്ന മുഹൂര്ത്തം ശിലാസ്ഥാപനത്തിന് അത്യുത്തമമാണ്. അതേപോലെ, മീനത്തില്‍ ശുക്രനും കര്ക്കി ടകത്തില്‍ വ്യാഴവും പതിനൊന്നില്‍ ശനിയും നില്ക്കുതന്ന സമയത്ത് ശിലാസ്ഥാപനം നടത്തിയാല്‍ ആ ഗൃഹം വര്ഷതങ്ങളോളം ഐശ്വര്യ സമൃദ്ധി നല്കുടമെന്നാണ് ജ്യോതിഷ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വാസ്തു പുരുഷന്‍ നിദ്രാവസ്ഥയില്‍ ആയിരിക്കുന്ന കന്നി, മിഥുനം, ധനു, മീനം കോണ്‍ മാസങ്ങളില്‍ കല്ലിടീല്‍ നടത്തിയാല്‍ ആ ഗൃഹം മൃതാവസ്ഥയില്‍ ഉള്ളതായിരിക്കുമെന്നാണ് വിശ്വാസം. ഇവിടെ, കന്നി രോഗത്തെയും മിഥുനം മരണത്തെയും ധനു, മീനം എന്നീ മാസങ്ങള്‍ നാശത്തെയും പ്രതിനിധാനം ചെയ്യുന്നു
ദേവാലയത്തിന് അരികില്‍ വീടുവയ്ക്കുമ്പോള്‍
കാളി, ശിവന്‍, നരംസിംഹം തുടങ്ങിയ ഉഗ്രമൂര്‍ത്തികളുടെ ക്ഷേത്രത്തിന് നേരെ മുന്നിലും വലതുവശത്തും വീട് വയ്ക്കരുത്. അതേസമയം, വിഷ്ണു തുടങ്ങിയ സ്വാത്വിക സംഭൂതരായ മൂര്‍ത്തികളുടെ ക്ഷേത്രത്തിനു പിന്നിലും ഇടതും ആണ് വീട് വയ്ക്കാന്‍ യോഗ്യമല്ലാത്തത്.
അതായത്, സൌമ്യ മൂര്‍ത്തികളുടെ മുന്നിലും വലതുഭാഗത്തും ഉഗ്രമൂര്‍ത്തികളുടെ പിന്നിലും ഇടത് ഭാഗത്തും വാസഗൃഹം നിര്‍മ്മിക്കാം. ഇത്തരം നിയമം പാലിക്കാഞ്ഞാല്‍ ധാരാളം അനര്‍ത്ഥങ്ങള്‍ക്ക് കാരണമായേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സ്വയംഭൂവായ ദേവനുള്ള ക്ഷേത്രത്തിനു ഒരു മൈല്‍ അകലെയും താന്ത്രിക പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന് നൂറ് ദണ്ഡ് അകലത്തിലും വാസഗൃഹം നിര്‍മ്മിക്കാമെന്നാണ് പ്രമാണം.