Total Pageviews

Blog Archive

Search This Blog

വീടിന്‍റെ വാസ്തു ശരിയല്ലെങ്കില്‍


വീടിന്റെ വാസ്‌തു ശരിയല്ലെങ്കില്‍ വീട്ടില്‍ വഴക്കുകളുണ്ടാകും. തെക്കു പടിഞ്ഞാറായി വീട് പണിതാല്‍ കലഹം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.

 തെക്കു കിഴക്കു വരുന്ന രീതിയില്‍ വീടുപണിതാല്‍ ഭയമായിരിക്കും ഫലം. ഈ വസ്‌തുതകള്‍ മനസിലാക്കി വേണം വീട് നിര്‍മിക്കാന്‍. ചെറിയ കാര്യങ്ങള്‍ പോലും നിസാരമായി തള്ളിക്കളയരുത്. വീടിന്റെ മുറികളുടെ കാര്യത്തിലും അതീവ ശ്രദ്ധവേണം.

 വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്കല്ല തുറക്കുന്നത് എന്ന് ഉറപ്പുവരുത്തണം. പ്രധാനവാതിലില്‍ നിഴല്‍ വീഴാത്ത വിധമായിരിക്കണം വീടിന്റെ നിര്‍മ്മാണം. താഴത്തെ നിലയിലുള്ള വാതിലുകളുടെയും ജനാലകളുടെയും എണ്ണം മുകളിലത്തെ നിലയിലുള്ളവയുടെ എണ്ണത്തെക്കാള്‍ കൂടിയിരിക്കണം.

 വീടിന്റെ വടക്കു കിഴക്ക് മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്. വീടിനു മുന്നില്‍ പാഴ്‌വസ്തുക്കള്‍ കൂട്ടിയിടരുത്. ഉപയോഗയോഗ്യമല്ലാത്ത വസ്തുക്കള്‍ വീടിനുള്ളില്‍ സൂക്ഷിക്കരുത്. ബീമിനു താഴെ കിടക്ക സ്ഥാപിക്കരുത്. ടോയ്‌ലറ്റ്, അടുക്കള, പൂജാമുറി എന്നിവ ഒരിക്കലും അടുത്തടുത്തായി നിര്‍മ്മിക്കരുത്. സ്റ്റെയര്‍‌കെയ്സിനു താഴെ പൂജാമുറിയും ടോയ്‌ലറ്റും നിര്‍മ്മിക്കരുത്.

 പ്രധാന വാതിലില്‍ നിന്നാല്‍ കാണുന്ന വിധത്തിലാവരുത് അടുക്കള. അടുക്കളയുടെ വടക്ക് കിഴക്ക് ഭാഗത്ത് കണ്ണാടി, വാഷ്‌ബെയ്സിന്‍, സിങ്ക് എന്നിവ സ്ഥാപിക്കുന്നത് നന്നായിരിക്കും. മുതിര്‍ന്ന ആളുകള്‍ക്ക് വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറി നല്‍കുന്നതാണ് ഉത്തമം. വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിനെ അഭിമുഖീകരിച്ചു വേണം പഠന സമയത്ത് കുട്ടികള്‍ ഇരിക്കേണ്ടത്.

 തെക്ക് പടിഞ്ഞാറ് ഭാഗത്തു നിന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് വീടിന്റെ ഉയരം ക്രമമായി കുറഞ്ഞു വരണം. മതിലിന്റെ ഉയരവും തെക്ക് പടിഞ്ഞാറ് മൂലയില്‍ ഉയര്‍ന്നിരിക്കണം. വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ മധ്യഭാഗത്ത് ഒരിക്കലും കിണര്‍ കുഴിക്കരുത്.

ഒരു ഉത്തമ വസ്തു വിദഗ്ധനെ കൊണ്ട് പരിശോധിപ്പിച്ചു നമ്മുടെ വീട് വസ്തു പ്രകാരം ആണോ എന്ന് തിരിച്ചറിയുക