Total Pageviews

Blog Archive

Search This Blog

1. ശനി വീണ്ടും ധനുരാശിയിലേക്ക്


തുലാം പത്തിന് ഒക്ടോബര്‍ 26ന് വൈകീട്ട് ശനി വീണ്ടും ധനുരാശിയിലേക്ക് മാറി. രണ്ടരവര്‍ഷക്കാലത്തേയ്ക്കാണ് ശനി ഒരു രാശിയില്‍ സഞ്ചരിക്കുക. ഓരോ കൂറുകാര്‍ക്കും എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കാം.

മേടക്കൂര്‍- അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ പാദം

ഈ കൂറുകാര്‍ക്ക് ശനി പൊതുവേ അനുകൂലമാണ്. എന്നാല്‍ തീരുമാനങ്ങള്‍ വൈകിക്കാന്‍ കാരണമായേക്കാം. പിതൃജന ദുരിതമുണ്ടാക്കും. അഭീഷ്ടങ്ങള്‍ പലതും നേടാന്‍ സഹായിക്കും.

എടവക്കൂര്‍-കാര്‍ത്തിക മുക്കാല്‍, രോഹിണി, മകീര്യം ആദ്യപാദം

സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസമാണ്. ദഹനക്കുറവും ഭക്ഷ്യജന്യരോഗങ്ങളും ഉണ്ടായേക്കാം. മനസുഖം കുറയും. സന്താനാരിഷ്ടതകളും വര്‍ധിപ്പിക്കും. കര്‍മരംഗത്ത് മെച്ചെപ്പെട്ട അവസ്ഥയുണ്ടാക്കും.

മിഥുനക്കൂര്‍-മകീര്യം അന്ത്യപാദം, തിരുവാതിര, പുണര്‍തം മുക്കാല്‍

ദേഹാരിഷ്ടതകള്‍ കൂടും. ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ ഭാഗ്യം വര്‍ധിപ്പിക്കും. ഗൃഹ നിര്‍മാണാദി കാര്യങ്ങള്‍ക്ക് സഹായകമാകും. ഗുരുജനങ്ങളുടെ സഹായമുണ്ടാകും.

കര്‍ക്കടകക്കൂര്‍-പുണര്‍തം അന്ത്യപാദം, പൂയം,ആയില്യം

ധൈര്യത്തിനും വീര്യത്തിനും പതറിച്ച. തീരുമാനങ്ങള്‍ വൈകിക്കും. വാതസംബന്ധമായ രോഗങ്ങള്‍ക്കിടയുണ്ട്. ദഹനരോഗങ്ങള്‍ക്കും സാധ്യത.

ചിങ്ങക്കൂര്‍-മകം, പൂരം, ഉത്രം ആദ്യപാദം

സാമ്പത്തിക പ്രശ്നങ്ങളും സന്താന പ്രശ്നങ്ങളും ഉണ്ടാകാം. എന്നാല്‍ ചില ചിരകാലാഭീഷ്ടങ്ങള്‍ നേടുന്നതില്‍ സഹായിക്കും.

കന്നിക്കൂര്‍-ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപാദം

ദേഹാരിഷ്ടതകള്‍ ഉണ്ടാകും. ഗൃഹസുഖം കുറയും. കര്‍മരംഗത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും. വിദ്യാഭ്യാസ രംഗത്ത് മന്ദതയുണ്ടാക്കും.

തുലാക്കൂര്‍-ചിത്തിര അന്ത്യപകുതി, ചോതി, വിശാഖം മുക്കാല്‍

ഏറെ സഹായകാരമായി നില്‍ക്കും. ദേഹ സുഖവും സന്താനസുഖവും സല്‍‌കീര്‍ത്തിയും ഉണ്ടാക്കും. ഭാഗ്യമാര്‍ഗങ്ങള്‍ തുറക്കും. വീഴ്ചകള്‍ ശ്രദ്ധിക്കണം.

വൃശ്ചികക്കൂര്‍-വിശാഖം അന്ത്യപാദം, അനിഴം, തൃക്കേട്ട

സാമ്പത്തിക പ്രശ്നങ്ങളും വിദ്യാതടസങ്ങളും ആലസ്യവുമുണ്ടാക്കും. എന്നാല്‍ ഗൃഹസുഖത്തിനിടയുണ്ട്. ആഹാരജന്യ രോഗങ്ങള്‍ക്കിടയുണ്ട്. ചില അഭീഷ്ട സിദ്ധികള്‍ക്ക് സഹായിക്കും.

ധനുക്കൂര്‍-മൂലം, പൂരാടം, ഉത്രാടം ആദ്യപാദം

ദേഹാരിഷ്ടതകളും സല്‍‌കീര്‍ത്തി ഭംഗവുമൊക്കെയുണ്ടാകും. ഗൃഹസുഖം കുറയും. ദാമ്പത്യ പ്രശ്നങ്ങള്‍ക്കിടയുണ്ട്. കര്‍മരംഗത്ത് തടസങ്ങളുണ്ടാകാം.

മകരക്കൂര്‍-ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപകുതി

വീഴ്ചകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. ധനനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ ധനാഗമവും ഉണ്ടാക്കും. ഞരമ്പു സംബന്ധമായ രോഗങ്ങള്‍ക്കിടയുണ്ട്. പിതൃജന ദുരിതവും മറ്റും സാധ്യതയുള്ളതിനാല്‍ ശിവാരാധന പ്രധാനം.

കുംഭക്കൂര്‍-അവിട്ടം അന്ത്യപകുതി, ചതയം, പൂരൂരുട്ടാതി മുക്കാല്‍

മെച്ചപ്പെട്ട ആരോഗ്യം. ചിരകാല അഭീഷ്ടങ്ങളുടെ പൂര്‍ത്തീകരണം. സമയത്ത് ആഹാരം കഴിക്കുന്നതില്‍ തടസങ്ങളുണ്ടാക്കും.

മീനക്കൂര്‍-പൂരൂരുട്ടാതി അന്ത്യപാദം, ഉത്രട്ടാതി, രേവതി

കര്‍മരംഗത്ത് തൃപ്തിക്കുറവും ആലസ്യവും. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍. ഗൃഹസുഖം കുറയും. ദേഹാസ്വാസ്ഥതകള്‍ക്കും ഇടയുണ്ട്.