Total Pageviews

Blog Archive

Search This Blog

Thursday, 17 August 2017

NAKSHATRAM (നക്ഷത്രം)


നക്ഷത്രം

അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി,  കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം , തിരുവോണം, അവിട്ടം, ചതയം,പൂരുരുട്ടാതി  , ഉത്രട്ടാതി, രേവതി


അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങളെ മുമ്മുന്ന് നക്ഷത്രങ്ങൾ വീതമുള്ള ഒമ്പത് വിഭാഗങ്ങൾ  ആക്കി തിരിച്ചിട്ടുണ്ട്. ഈ ഒമ്പത് വിഭാഗങ്ങൾക്ക് ഓരോ നക്ഷത്ര നാഥന്മാരെയും കല്പിച്ചിട്ടുണ്ട്. ഈ ഗ്രുപ്പിൽ വരുന്ന മൂന്ന് നക്ഷത്രങ്ങളെ ജന്മ -അനുജന്മ നക്ഷത്രങ്ങൾ എന്ന് പറയുന്നു.
ഒരു നക്ഷത്രത്തിന്റെ ശരാശരി സഞ്ചാര കാലം 60 നാഴികയാണ്

ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ?  അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?

1. അശ്വതി - മകം - മൂലം = കേതു ( ഏഴ് വർഷം )
2. ഭരണി - പൂരം - പൂരാടം = ശുക്രൻ (ഇരുപത് വർഷം )
3. കാർത്തിക - ഉത്രം - ഉത്രാടം = സൂര്യൻ  (ആറ് വർഷം )
4. രോഹിണി - അത്തം -  തിരുവോണം = ചന്ദ്രൻ (പത്ത് വർഷം)
5. മകിര്യം - ചിത്തിര - അവിട്ടം = കുജൻ (ഏഴ് വർഷം )
6. തിരുവാതിര - ചോതി- ചതയം = രാഹു (പതിനെട്ടു വർഷം )
7. പുണർതം - വിശാഖം - പൂരുരുട്ടാതി = വ്യാഴം (പതിനാറ് വർഷം )
8. പൂയം - അനിഴം - ഉത്രട്ടാതി = ശനി (പത്തൊമ്പത്‌ വർഷം )
9. ആയില്യം - തൃക്കേട്ട - രേവതി = ബുധൻ (പതിനേഴ് വർഷം ) 

ഏതൊക്കെ നക്ഷത്രത്തിന് നക്ഷത്ര സന്ധി വരുന്നത് ?

അശ്വതി - മകം - മൂലം എന്നിവക്കും ആയില്യം - തൃക്കേട്ട - രേവതി എന്നിവക്കുമാണ് നക്ഷത്ര സന്ധി വരുന്നത്. അശ്വതി - മകം - മൂലം എന്നിവയുടെ ആദ്യത്തെ പതിനഞ്ചുനാഴികകക്കും ആയില്യം - തൃക്കേട്ട - രേവതി എന്നിവക്ക് അവസാനത്തെ പതിനഞ്ചുനാഴികകക്കും ആണ് ദോഷം ഉള്ളത്. ഈ ദോഷത്തിനെ ഗണ്ഡാന്ത ദോഷം എന്ന് പറയുന്നത്. ഇവയിൽ നക്ഷത്രത്തിന്റെ അവസാനത്തെ പതിനഞ്ചുനാഴികയിൽ അതായത് അവസാന  പദത്തിന്റെ അവസാന പദമായ ഒടുവിലത്തെ മുന്നേ മുക്കാൽ നാഴികക്കാണ് (ഒന്നര മണിക്കൂർ) ദോഷാധിക്യം ഉള്ളത്.

കാലുള്ള നക്ഷത്രങ്ങൾ എന്നാൽ എന്ത് ?

പൂയം - അത്തം- പൂരാടം എന്നിവയാണ് കാലുള്ള നക്ഷത്രങ്ങൾ ഈ നക്ഷത്രങ്ങൾക്ക് നാല് പാദങ്ങൾ ദോഷപ്രദമാണ് അതായത് ഇവയെ പാദ ദോഷമുള്ള നക്ഷത്രങ്ങൾ എന്നും പറയാം.

ഈ കാലുള്ള നക്ഷത്രങ്ങളിൽ ഓരോ പദത്തിലും ജനിക്കുന്ന കുട്ടിയുടെ സ്വയം, അമ്മ, അച്ഛൻ, അമ്മാവൻ ഈനിവർക്കാണ് ദോഷം ഉള്ളത്. ഓരോ
നക്ഷത്രത്തിനും വ്യത്യസ്ത രീതിയിൽ ആണ് ഇത് അനുഭവിക്കുന്നത്.

പൂയം നക്ഷത്രത്തിന് ആദ്യത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ സ്വയം ദോഷം അനുഭവിക്കുന്നു.
പൂയം നക്ഷത്രത്തിന് രണ്ടാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അമ്മക്ക് ദോഷം ഉണ്ടാകുന്നു.
പൂയം നക്ഷത്രത്തിന് മൂന്നാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അച്ഛന് ദോഷം ഉണ്ടാകുന്നു.
പൂയം നക്ഷത്രത്തിന് നാലാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അമ്മാവന് ദോഷം ഉണ്ടാകുന്നു.

അത്തം നക്ഷത്രത്തിന് ആദ്യത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അച്ഛന് ദോഷം ഉണ്ടാകുന്നു.
അത്തം നക്ഷത്രത്തിന് രണ്ടാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അമ്മാവന് ദോഷം ഉണ്ടാകുന്നു.
അത്തം നക്ഷത്രത്തിന് മൂന്നാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ സ്വയം ദോഷം അനുഭവിക്കുന്നു.
അത്തം നക്ഷത്രത്തിന് നാലാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അമ്മക്ക് ദോഷം ഉണ്ടാകുന്നു

പൂരാടം നക്ഷത്രത്തിന് ആദ്യത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അമ്മക്ക് ദോഷം ഉണ്ടാകുന്നു
പൂരാടം നക്ഷത്രത്തിന് രണ്ടാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അച്ഛന് ദോഷം ഉണ്ടാകുന്നു.
പൂരാടം നക്ഷത്രത്തിന് മൂന്നാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അമ്മാവന് ദോഷം ഉണ്ടാകുന്നു.
പൂരാടം നക്ഷത്രത്തിന് നാലാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ സ്വയം ദോഷം അനുഭവിക്കുന്നു.

വിപത് നക്ഷത്രം 

ജനിച്ച നക്ഷത്രം മുതൽ എണ്ണിയാൽ അതിൽ മൂന്നാമത്തെ നക്ഷത്രത്തെയാണ് വിപത് നക്ഷത്രം എന്ന് പറയുന്നത്  

പ്രത്യര നക്ഷത്രം

ജനിച്ച നക്ഷത്രം മുതൽ എണ്ണിയാൽ അതിൽ അഞ്ചാമത്തെ നക്ഷത്രത്തെയാണ് പ്രത്യര നക്ഷത്രം എന്ന് പറയുന്നത് 

വധ നക്ഷത്രം  

ജനിച്ച നക്ഷത്രം മുതൽ എണ്ണിയാൽ അതിൽ ഏഴാമത്തെ നക്ഷത്രത്തെയാണ് വധ നക്ഷത്രം എന്ന് പറയുന്നത്