ഭാരതീയ ജ്യോതിഷത്തിൽ ഏഴ് താരാ ഗ്രഹങ്ങളും രണ്ട് ഛായാ ഗ്രഹങ്ങളും കൂടി അകെ ഒമ്പത് ഗ്രഹങ്ങൾ ആണുള്ളത് അതുപോലെ തന്നെ ശനിയുടെ ഉപഗ്രഹമായ ഗുളികനെയും (മാന്ദി) ജ്യോതിഷത്തിൽ പരിഗണിക്കുന്നുണ്ട് ഇവ ഏതൊക്കെ എന്ന് നോക്കാം
സുര്യൻ, ചന്ദ്രൻ , ചൊവ്വ , ബുധൻ, വ്യാഴം ,ശുക്രൻ ശനി എന്നിങ്ങനെ ഏഴ് താരാഗ്രഹങ്ങളും രാഹു , കേതു എന്നി രണ്ട് ഛായ ഗ്രഹങ്ങളും ശനിയുടെ ഉപഗ്രഹമായ ഗുളികനെയും (മാന്ദി) ജ്യോതിഷത്തിൽ പരിഗണിക്കുന്നുണ്ട്
ഗ്രഹങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട് ഒന്ന് ശുഭഗ്രഹങ്ങൾ എന്നും പാപഗ്രഹങ്ങൾ എന്നും ഇവ ഏതൊക്കെ എന്ന് നോക്കാം
ശുഭഗ്രഹങ്ങൾ
ചന്ദ്രൻ , ബുധൻ, വ്യാഴം , ശുക്രൻ
പാപഗ്രഹങ്ങൾ
സുര്യൻ, ചൊവ്വ, ശനി , രാഹു, കേതു
ഗ്രഹങ്ങളെ വീണ്ടും മൂന്നായി തരം തിരിച്ചിട്ടുണ്ട് പുരുഷ ഗ്രഹങ്ങൾ , സ്ത്രീ ഗ്രഹങ്ങൾ, നപുംസകഗ്രഹങ്ങൾ
പുരുഷ ഗ്രഹങ്ങൾ
സുര്യൻ, ചൊവ്വ, വ്യാഴം
സ്ത്രീ ഗ്രഹങ്ങൾ
ചന്ദ്രൻ , ശുക്രൻ
നപുംസകഗ്രഹങ്ങൾ
ബുധൻ, ശനി
ഗ്രഹങ്ങളുടെ സഞ്ചാരകാലം
യുഗാരംഭത്തിൽ എല്ലാ ഗ്രഹങ്ങളും ഒരു കൂട്ടമായിയാണ് നിന്നിരുന്നത് എന്നാൽ അവരുടെ സഞ്ചാര സമയത്തിന്റെ (ചില ഗ്രഹങ്ങൾ വേഗത്തിലും ചിലവ് ഗ്രഹങ്ങൾ പതുക്കെയും സഞ്ചരിക്കുമായുള്ളു ) വിത്യാസം മൂലം കാലാന്തരത്തിൽ അവ സ്ഥിതിചെയ്യുന്ന സ്ഥാനങ്ങളും വ്യത്യാസമായി.
സൂര്യന് - മുപ്പത് ദിവസം
ചന്ദ്രൻ - രണ്ടേകാൽ ദിവസം
ചൊവ്വ - നാൽപത്തി ആറ് ദിവസം
ബുധൻ - മുപ്പത് ദിവസം
വ്യാഴം - ഒരു വർഷം
ശുക്രൻ - മുപ്പത് ദിവസം
ശനി - രണ്ടര വർഷം
രാഹു - ഒന്നര വർഷം
കേതു - ഒന്നര വർഷം