Posts

Showing posts from August, 2017

RASI PRAMANAM - രാശി പ്രമാണം എന്നാൽ എന്ത്

Image
ഒരു ദിവസം എന്ന് പറയുന്നത് 60 നാഴികയാണ് . ഈ ഒരു ദിവസത്തെ മേടം മുതൽ മിനം വരെയുള്ള 12 രാശികളായി തിരിച്ചിരിക്കുന്നു. ഓരോ ദിവസവും അതാത് മാസത്തിന്റെ പേരിലുള്ള രാശിയിൽ ആയിരിക്കും സുര്യൻ ഉദിക്കുന്നത്. സുര്യൻ ഉദിച്ച് 60 നാഴിക കൊണ്ട് 12 രാശിയിലും ഒരു ദിവസം സഞ്ചരിക്കുന്നു. ഒരു രാശിയും കടന്നു പോകുവാൻ സുര്യന് സമയം എത്രയാണ് വരുന്നത് ആ സമയ ദൈർഖ്യത്തെയാണ് രാശി പ്രാണം എന്ന പേരിൽ അറിയപെടുന്നത്. ഈ രാശി പ്രമാണങ്ങൾ അക്ഷാംശ രേഖാംശ വിത്യാസമനുസരിച്ച് ഒരോ സ്ഥലത്തിലെയും രാശിമാനങ്ങൾ മാറി കൊണ്ടിരിക്കും ഉദാഹരണത്തിന് തൃശൂരിലെ രാശി പ്രമാണങ്ങൾ നാഴിക വിനാഴികയിൽ മനസിലാക്കാം മേടം - 4 നാ 35 വി എടവം - 5 നാ 8 വി മിഥുമം - 5 നാ 28 വി കർക്കിടകം - 5 നാ 21 വി ചിങ്ങം - 5 നാ 3 വി കന്നി - 4 നാ 59 വി തുലാം - 5 നാ 12 വി വ്യശ്ചികം - 5 നാ 28 വി ധനു - 5 നാ 20 വി മകരം - 4 നാ 49 വി കുംഭം - 4 നാ 22 വി മീനം - 4 നാ 15 വി തൃശൂർ അക്ഷാംശം = | 0° - 25 തൃശുർ രേഖാംശം = 76° - 15

RASI ADHIPATHYAM - രാശികളുടെ ആധിപത്യം

Image
രാശികളുടെ ആധിപത്യവും രാശികളെയും നാലായി തിരിച്ചിട്ടുണ്ട് അവ സ്വക്ഷേത്രം, മൂല ക്ഷേത്രം, ഉച്ചക്ഷേത്രം' നീച ക്ഷേത്രം എന്നിവയാണ് സ്വ ക്ഷേത്രം ഗ്രഹങ്ങൾക്ക് ആധിപത്യമുള്ള രാശികളെ അതാത് ഗ്രഹങ്ങളുടെ സ്വ ക്ഷേത്രങ്ങൾ എന്ന് പറയുന്നു. പഞ്ചഗ്രഹങ്ങളായ കുജൻ, ബുധൻ, വ്യാഴം, ശുക്രൻ , ശനി എന്നിവക്ക് ഒരു ഓജ രാശിയുടെയും ഒരു യുഗ്മ രാശിയുടെയും ആധിപത്യമുണ്ട്. സുര്യന് ഒരു ഓജ രാശിയുടെ മാത്രം ആധിപത്യമുണ്ട് ചന്ദ്രന് ഒരു യുഗ്മ രാശിയുടെയും എന്നി രാശികളിലും ആധിപത്യമുണ്ട്. സ്വക്ഷേത്രങ്ങൾ ഏതൊക്കെ? സുര്യൻ - ചിങ്ങം ചന്ദ്രൻ - കർക്കിടകം കുജൻ - മേടം, വൃശ്ചികം ബുധൻ - മിഥുനം.കന്നി വ്യാഴം - മീനം, ധനു, ശുക്രൻ - ഇടവം, തുലാം ശനി - മകരം 'കുംഭം സ്വക്ഷേത്രത്തിൽ നിൽക്കുന്ന ഗ്രഹത്തിന് അതിന്റെ ആകെ ഉള്ള ബലത്തിന്റെ പകുതി ബലം സിദ്ധിക്കുന്നു. മൂല ക്ഷേത്രം ചന്ദ്രൻ ഒഴികെയുള്ള ഗ്രഹങ്ങൾക്ക് സ്വ ക്ഷേത്രം തന്നെയാണ് മൂല ക്ഷേത്രം. ഗ്രഹങ്ങളുടെ മൂല ക്ഷേത്രങ്ങൾ ഏതൊക്കെ എന്ന് നോക്കാം സുര്യൻ - ചിങ്ങം ചന്ദ്രൻ - ഇടവം കുജൻ - മേടം ബുധൻ - കന്നി വ്യാഴം - ധനു ശുക്രൻ - തുലാം ശനി - കുംഭം മൂല ക്ഷേത്രത്തിൽ നിൽക്കുന്ന ഗ്രഹത്ത...

MOOLA SHETRAM - മൂല ക്ഷേത്രം

Image
ചന്ദ്രൻ ഒഴികെയുള്ള ഗ്രഹങ്ങൾക്ക് സ്വ ക്ഷേത്രം തന്നെയാണ് മൂല ക്ഷേത്രം. ഗ്രഹങ്ങളുടെ മൂല ക്ഷേത്രങ്ങൾ ഏതൊക്കെ എന്ന് നോക്കാം സുര്യൻ - ചിങ്ങം ചന്ദ്രൻ - ഇടവം കുജൻ - മേടം ബുധൻ - കന്നി വ്യാഴം - ധനു ശുക്രൻ - തുലാം ശനി - കുംഭം മൂല ക്ഷേത്രത്തിൽ നിൽക്കുന്ന ഗ്രഹത്തിന് ആകെയുള്ള ബലത്തിന്റെ മുക്കാൽ ബലം സിദ്ധിക്കുന്നു.

KENDRA TRIKONA RASI - കേന്ദ്ര തൃകോണ രാശികൾ

Image
കേന്ദ്ര രാശികൾ  ലഗ്നം അതിന്റെ നാല് , ഏഴ്, പത്ത് എന്നി രാശികളെ കേന്ദ്രരാശികൾ എന്ന് പറയുന്നു. ഉദാഹരണം. മേടം ലഗ്നമാണങ്കിൽ മേടവും കർക്കിടകവും തുലാം മകരം എന്നീ രാശികൾ കേന്ദ്ര രാശികൾ ആണ് . തൃകോണ  രാശികൾ  ലഗ്നം അതിന്റ അഞ്ച്, ഒമ്പത് എന്നി രാശികളെയും തൃകോണ  രാശികൾ ആകുന്നു. ഉദാഹരണം. മേടം ലഗ്നമാണങ്കിൽ മേടവും ചിങ്ങവും ധനുവും തൃകോണ രാശികൾ ആകുന്നു ജ്യാതിഷത്തിൽ കേന്ദ്ര തൃകോണ രാശികൾക്ക് വളരെ പ്രധാന്യം ഉണ്ട്

UCHA NEEJA RASI - ഉച്ചരാശികൾ - നീചരാശികൾ

Image
ഉച്ചരാശികൾ ഒരു ഗ്രഹത്തിന് ഏത് രാശിയിൽ ആണോ പൂർണ്ണ ബലം സിദ്ധിക്കുന്നത് ആ രാശിയെ ഉച്ചരാശി എന്ന് പറയുന്നു.  ഗ്രഹങ്ങളുടെ ഉച്ചരാശികൾ ഏതൊക്കെ എന്ന് നോക്കാം സുര്യൻ - മേടം ചന്ദ്രൻ - എടവം കുജൻ - മകരം ബുധൻ - കന്നി വ്യാഴം - കർക്കിടകം ശുക്രൻ - മീനം ശനി - തുലാം നീജ രാശികൾ ഒരു ഗ്രഹത്തിന് ഏത് രാശിയിൽ ആണോ കുറഞ്ഞ ബലം സിദ്ധിക്കുന്നത് ആ രാശിയെ നീച രാശി എന്ന് പറയുന്നു. ഗ്രഹങ്ങളുടെ നീചരാശികൾ ഏതൊക്കെ എന്ന് നോക്കാം സുര്യൻ - തുലാം ചന്ദ്രൻ - വൃശ്ചികം കുജൻ - കർക്കിടകം ബുധൻ - മീനം വ്യാഴം - കർക്കിടകം ശുക്രൻ - കന്നി ശനി - മേടം

NAKSHATRAM (നക്ഷത്രം)

Image
നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി,  കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം , തിരുവോണം, അവിട്ടം, ചതയം,പൂരുരുട്ടാതി  , ഉത്രട്ടാതി, രേവതി അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങളെ മുമ്മുന്ന് നക്ഷത്രങ്ങൾ വീതമുള്ള ഒമ്പത് വിഭാഗങ്ങൾ  ആക്കി തിരിച്ചിട്ടുണ്ട്. ഈ ഒമ്പത് വിഭാഗങ്ങൾക്ക് ഓരോ നക്ഷത്ര നാഥന്മാരെയും കല്പിച്ചിട്ടുണ്ട്. ഈ ഗ്രുപ്പിൽ വരുന്ന മൂന്ന് നക്ഷത്രങ്ങളെ ജന്മ -അനുജന്മ നക്ഷത്രങ്ങൾ എന്ന് പറയുന്നു. ഒരു നക്ഷത്രത്തിന്റെ ശരാശരി സഞ്ചാര കാലം 60 നാഴികയാണ് ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ?  അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ? 1. അശ്വതി - മകം - മൂലം = കേതു ( ഏഴ് വർഷം ) 2. ഭരണി - പൂരം - പൂരാടം = ശുക്രൻ (ഇരുപത് വർഷം ) 3. കാർത്തിക - ഉത്രം - ഉത്രാടം = സൂര്യൻ  (ആറ് വർഷം ) 4. രോഹിണി - അത്തം -  തിരുവോണം = ചന്ദ്രൻ (പത്ത് വർഷം) 5. മകിര്യം - ചിത്തിര - അവിട്ടം = കുജൻ (ഏഴ് വർഷം ) 6. തിരുവാതിര - ച...

NITHYA YOGAM (നിത്യ യോഗം)

Image
സുര്യ ചന്ദ്ര സ്പുടങ്ങൾ തമ്മിൽ കൂട്ടുമ്പോൾ കിട്ടുന്നതാണ് നിത്യ യോഗം നിത്യ യോഗം നക്ഷത്രങ്ങൾ എന്ന പോലെ 27 എണ്ണം ഉണ്ട് വിഷ്ക്കംഭ, പ്രീതി, ആയുഷ്മാൻ, സൗഭാഗ്യം , ശോഭനം, അതിഗണ്ഡം സുകർമ്മ, ധൃതി:, ശൂലം, ഗണ്ഡ, വ്യദ്ധി, ധ്രുവം, വ്യാഘാതം, ഹർഷണം, വജ്ര, സിദ്ധി, വ്യതിപാദം, വരീയാൻ, പരീഘ:, ശിവ:, സിദ്ധ:, സാദ്ധ്യ:, ശുഭ:, ശുഭ്ര: , ബ്രാഹ്മ:, മാഹേന്ദ്ര:, വൈധൃതി: മുകളിൽ പറഞ്ഞവയിൽ വിഷ്ക്കംഭ, അതി ഗണ്ഡം, ശൂല, ഗണ്ഡ, വ്യാഘാതം, വജ്ര, വ്യതീപാദം, വരിയാൻ, പരീഘ എന്നിവ ശുഭ കർമ്മങ്ങൾക്ക് വർജ്യമാണ്.

KARANAM (കരണം)

Image
സുര്യ ചന്ദ്രൻ മാർ തമ്മിലുള്ള അകലത്തെയാണ് തിഥി എന്ന് പറയുന്നത് എന്ന് പറഞ്ഞുവല്ലോ ആ തിഥിയുടെ പകുതി ഭാഗത്തിനെ കരണം എന്ന് പറയുന്നു.  കരണങ്ങൾ ഏതൊക്കെ എന്ന് നോക്കാം. പുഴു, പുലി, കുഴുത, സുരഭി (പശു) , സിംഹം' പന്നി, ആന, വിഷ്ഠി, പുള്ള്, പാമ്പ്, നാൽക്കാലി. കരണങ്ങൾ രണ്ട് വിധമുണ്ട് സ്ഥിര കരണ ങ്ങളും ചര കരണങ്ങളും ചര കരണങ്ങൾ സിംഹം, പുലി, പന്നി, കഴുത, ആന, പശു, വിഷ്ടി സ്ഥിര കരണങ്ങൾ പുള്ള്, നാൽക്കാലി, പാമ്പ്, പുഴു മേൽ പറഞ്ഞവയിൽ സ്ഥിര കരണങ്ങളും ചര കരണ മായ വിഷ്ടിയും ശുഭകാര്യങ്ങൾക്ക് വർജ്യമാണ്.

THIDHI (തിഥി)

Image
സൂര്യ ചന്ദ്രന്മാർ തമ്മിലുള്ള അകാലത്തെയാണ് തിഥി എന്ന് പറയുന്നത്. തിഥികൾ രണ്ട് വിധം ഉണ്ട്  ശുക്ലപക്ഷവും കൃഷ്ണപക്ഷവും  ശുക്ലപക്ഷത്തിനെ പൂർവ പക്ഷം എന്നും വെളുത്ത പക്ഷം എന്നും, കൃഷ്ണപക്ഷത്തിനെ അപരപക്ഷം എന്നും കറുത്തപക്ഷം എന്നും കൂടി വിളിക്കാറുണ്ട് . ഒരു മാസത്തിൽ രണ്ട്‌ പക്ഷം എന്ന് പറഞ്ഞുവല്ലോ , ഓരോ പക്ഷത്തിലും 15 തിഥികൾ ആണ് ഉള്ളത്   അവ ,പ്രഥമ ,ദ്വതീയ ,തൃതീയ, ചതുർത്ഥി , പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർത്ഥി , വാവ് എന്നിങ്ങനെയാണ് 15 തിഥികൾ ഉള്ളത്. ഒരു ദിവസം കൊണ്ട് സുര്യൻ ഒരു ഢിഗ്രിയും ചന്ദ്രൻ പതിമൂന്ന് ഢിഗ്രിയും സഞ്ചരിക്കും അപ്പോൾ സുര്യനും ചന്ദ്രനും തമ്മിലുള്ള വിത്യാസം പന്ത്രണ്ട് ഢിഗ്രിയാകും ഇതാണ് പ്രഥമ എന്ന് പറയുന്നത് ഇതുപോലെ പതിനഞ്ച് ദിവസം കൊണ്ട് ചന്ദ്രൻ സുര്യനിൽ നിന്നും 180 ഢിഗ്രി അകലത്തിൽ എത്തുന്നു' ഇതാണ് പൗർണ്ണമി അഥവാ വെളുത്ത വാവ് എന്ന് പറയുന്നത് ചന്ദനും സുര്യനും ഒരേ രാശിയിൽ ഒരേ ഢിഗ്രിയിൽ വരുന്ന സമയമാണ് അമാവാസി അഥവാ കറുത്തവാവ് എന്ന് പറയുന്നത് . കറുത്തവാവ് കഴിഞ്ഞ് വെളുത്ത വാവ് വരെയുള്ള ചന്ദ്രന്റെ സഞ്ചാര കാലമായ പതി...

PANCHANGAM (പഞ്ചാംഗം )

Image
പ്രാചീന ഭാരതത്തിൽ പ്രത്യേകിച്ചും കേരളത്തിൽ നിലനിന്നിരുന്ന കാലഗണനാരീതി അവലംബിച്ചു് ഭൂമിയിലെ ഒരു നിശ്ചിത സമയത്തിന് സൂര്യചന്ദ്രന്മാരുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി  കേരളീയ കലണ്ടർ ഉണ്ടാക്കിയിരിക്കുന്നു  അതിൽ  ആഴ്ച, നക്ഷത്രം, തിഥി,കരണം ,നിത്യയോഗം എന്നി അഞ്ച് അവയവം  പഞ്ചാഗം എന്നാകുന്നു .ഇവ ഉൾപ്പെടുന്ന ഗ്രനഥതിനെ പഞ്ചാഗംപുസ്‌തകം എന്ന് പറയുന്നത് . ആഴ്ച ഏഴ് ഗ്രഹങ്ങളുടെ പേരിൽ ഏഴ് ആഴ്ചകളാണ് ഉള്ളത് ഇവയിൽ ശുഭ ഗ്രഹങ്ങളുടെ പേരിലുള്ള തിങ്കൾ ബുധൻ, വ്യാഴം, വെള്ളി എന്നി ആഴ്ചകളെ ശുഭവാരങ്ങൾ എന്നും പാപഗ്രഹങ്ങളുടെ പേരിലുള്ള ഞായർ, ചൊവ്വ, ശനി എന്നി ആഴ്ചകളെ പാപ വാരങ്ങൾ എന്നും പറയുന്നു  . നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി,  കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം , തിരുവോണം, അവിട്ടം, ചതയം,പൂരുരുട്ടാതി  , ഉത്രട്ടാതി, രേവതി അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങളെ മുമ്മുന്ന് നക്ഷത്രങ്ങൾ വീതമുള്ള ഒമ്പത് ...

ഗ്രഹങ്ങൾ (PLANETS)

Image
ഭാരതീയ ജ്യോതിഷത്തിൽ ഏഴ് താരാ ഗ്രഹങ്ങളും  രണ്ട് ഛായാ ഗ്രഹങ്ങളും കൂടി അകെ ഒമ്പത് ഗ്രഹങ്ങൾ ആണുള്ളത് അതുപോലെ തന്നെ ശനിയുടെ ഉപഗ്രഹമായ ഗുളികനെയും (മാന്ദി) ജ്യോതിഷത്തിൽ പരിഗണിക്കുന്നുണ്ട്  ഇവ ഏതൊക്കെ എന്ന് നോക്കാം  സുര്യൻ, ചന്ദ്രൻ , ചൊവ്വ , ബുധൻ, വ്യാഴം ,ശുക്രൻ ശനി എന്നിങ്ങനെ ഏഴ് താരാഗ്രഹങ്ങളും  രാഹു , കേതു എന്നി രണ്ട്‌ ഛായ ഗ്രഹങ്ങളും  ശനിയുടെ ഉപഗ്രഹമായ ഗുളികനെയും (മാന്ദി) ജ്യോതിഷത്തിൽ പരിഗണിക്കുന്നുണ്ട്  ഗ്രഹങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട് ഒന്ന് ശുഭഗ്രഹങ്ങൾ എന്നും പാപഗ്രഹങ്ങൾ എന്നും ഇവ ഏതൊക്കെ എന്ന് നോക്കാം  ശുഭഗ്രഹങ്ങൾ ചന്ദ്രൻ , ബുധൻ, വ്യാഴം , ശുക്രൻ പാപഗ്രഹങ്ങൾ   സുര്യൻ, ചൊവ്വ, ശനി , രാഹു, കേതു ഗ്രഹങ്ങളെ വീണ്ടും മൂന്നായി തരം തിരിച്ചിട്ടുണ്ട് പുരുഷ ഗ്രഹങ്ങൾ , സ്ത്രീ ഗ്രഹങ്ങൾ, നപുംസകഗ്രഹങ്ങൾ പുരുഷ ഗ്രഹങ്ങൾ സുര്യൻ, ചൊവ്വ, വ്യാഴം സ്ത്രീ ഗ്രഹങ്ങൾ ചന്ദ്രൻ , ശുക്രൻ നപുംസകഗ്രഹങ്ങൾ ബുധൻ, ശനി ഗ്രഹങ്ങളുടെ സഞ്ചാരകാലം  യുഗാരംഭത്തിൽ എല്ലാ ഗ്രഹങ്ങളും ഒരു കൂട്ടമായിയാണ് നിന്നിരുന്നത് എന്നാൽ അവരുടെ സഞ്ചാര സമയത്തിന്റെ (ചില ഗ്ര...

ജ്യോതിശാത്രത്തിൽ രാശികളുടെ അവയവ വിഭാഗം

Image
ജാതകത്തിലും പ്രശനത്തിലും കാലത്തിനാണ് പ്രാദാന്യം അതിനാൽ എവിടെ കാലപുരുഷണന്റെ അവയവങ്ങളായി രാശികളെ തിരിച്ചിരിക്കുന്നു മേടം-ശിരസ്  ഇടവം-മുഖം  മിഥുനം-തോൾ, കഴുത്ത്‌  കർക്കിടകം-ഹൃദയം  ചിങ്ങം-വയർ  കന്നി-അരക്കെട്ട്‌  തുലാം-അടിവയർ  വൃശ്ചികം-ലിംഗം  ധനു-തുടകൾ   മകരം-കാൽമുട്ടുകൾ  കുംഭം-കണങ്കാൽ  മീനം-പാദങ്ങൾ 

നക്ഷത്രങ്ങളുടെ (നാളുകളുടെ) ഇഷ്ട ദേവതകൾ

Image
അശ്വതി അശ്വതി നക്ഷത്രത്തിന്റെ അധിപൻ കേതുവായതിനാൽ ഗണപതിയെ ഇഷ്ടദേവതയായി പൂജിക്കണം. സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ക്ലേശപരിഹാരാർഥം ഭജിക്കണം. വിനായകചതുർഥി വ്രതം ഏറെ ഗുണം ചെയ്യും. ഗണപതികവചം, ഗണപതിസ്തോത്രം എന്നിവ ദിവസവും ജപിക്കുന്നതും നല്ലതാണ്. ജന്മദിനത്തിൽ ധന്വന്തരി ക്ഷേത്രത്തിൽവഴിപാടോ പൂജയോ നടത്താം. ഭരണി ഭരണിയുടെ നക്ഷത്രദേവത യമൻ ആയതിനാൽ ശിവനെ പൂജിക്കുന്നതാണ് ഉത്തമം. ക്ലേശപരിഹാരത്തിന് സൂര്യദേവനെ പ്രാർഥിക്കാം. ഭരണി, പൂരാടം, പൂരം നക്ഷ ത്രങ്ങളിൽ ക്ഷേത്രദർശനം നടത്താം. ജന്മനക്ഷത്രത്തിൽ ലക്ഷ്മീപൂജ നടത്തുന്നത് ക്ലേശങ്ങൾ കുറയാൻ സഹായിക്കും. കാർത്തിക മേടക്കൂറിലുള്ള കാർത്തിക നക്ഷത്രക്കാർ സുബ്രഹ്മണ്യനെയും ഇടവക്കൂറിലുള്ളവർ ദേവിയെയും പൂജിക്കണം. ദിവസവും സൂര്യദേവനെയോ ശിവനെയോ പ്രാർഥിക്കണം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കണം. രോഹിണി മഹാവിഷ്ണുവിനെയോ കൃഷ്ണനെയോ ഭജിക്കാം. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്. ഞാവൽ വൃക്ഷം നനയ്ക്കുന്നതു ക്ലേശം കുറയ്ക്കും. ചന്ദ്രനെയും ചന്ദ്രന്റെ ദേവതകളെയും ഉപാസിക്കണം. പൗർണമിയിൽ ദുർഗാദേവിയെയും അമാവാസിയിൽ ഭദ്രകാളിയെയും ദർശിക്കണം. തിങ്കളാഴ്ച വ...

ജ്യോതിശാസ്ത്രത്തിൽ രാശി എന്നാൽ എന്താണ് ?

Image
ജ്യോതിശാസ്ത്രത്തിൽ രാശി എന്നാൽ ഒരു വസ്തുവിന് സ്ഥിതി ചെയ്യുന്നതിനോ ചലിക്കുന്നതിനോ ആധാരമായ സ്ഥാനത്തേയും സമയത്തെയുമാണ് രാശി എന്ന് പറയുന്നത്. രാശിചക്രം സൗരയൂഥത്തിനു ചുറ്റും മുകളിയായി രാശിചക്രം സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും സൂര്യൻ സഞ്ചരിക്കുന്നതായി നമുക്ക് തോന്നുന്ന സഞ്ചാരപദത്തിന്റെ (കാന്തിവൃത്തം) ഇരുവശങ്ങളിലുമായിപരിവാഹം എന്ന വായുവിനാൽ വഹിക്കപെട്ടു നിൽക്കുന്ന ആകാശപഥമാണ് രാശിചക്രം അശ്യതി നക്ഷത്രത്തിൽ നിന്ന് ഭൂമിയിലേക്ക്‌ വരയ്ക്കുന്ന രേഖ രാശി ചക്രത്തെ ഖണ്ഡിക്കുന്ന ബിന്ദുവിനെ രാശി ചക്രത്തിന്റെ ആരംഭ ബിന്ദു എന്ന് പറയുന്നു . ഇനി രാശി ചക്രത്തിൽ എത്ര രാശികൾ ഉണ്ട് എന്ന് നോക്കാം. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു , മകരം, കുംഭം, മീനം എന്നിങ്ങനെ 12 രാശികൾ അകെ ഉണ്ട്. രാശി ചക്രത്തിൽ രാശികളുടെ ആകൃതി  മേടം-ആട് ഇടവം-കാള മിഥുനം-ഗദയേന്തിയ പുരുഷൻ വീണയേന്തിയ സ്ത്രീയും കർക്കിടകം-ഞണ്ട് ചിങ്ങ൦-സിംഹം കന്നി-നെൽക്കതിരും അഗ്നിയും കയ്യിൽ ഏന്തിയ കന്യക തുലാം-ത്രാസ് ഏന്തിയ പുരുഷൻ വൃശ്ചികം-തേൾ ധനു-അരക്ക് കിഴ്‌ഭാഗം കുതിരയുടെ ആകൃതിയുള്ള വില്ലേന്തിയ പുരുഷൻ മക...

ജ്യോതിഷം എന്നാൽ എന്ത്? (WHAT IS JYOTHISHAM)

Image
ജ്യോതിശാസ്ത്രം മുന്ന് സ്കന്ദങ്ങളോടും ആറ് അംഗങ്ങളോടും കൂടിയതാണ്. എന്താണ് മുന്ന് സ്കന്ദങ്ങൾ എന്ന് നോക്കാം അവ ഇവയാണ് ഗണിതം -സംഹിത- ഹോര ഗണിതം അതാതു ദിവസത്തെ കലിദിന സഖ്യ വരുത്തുക ഗ്രഹങ്ങളുടെ സ്ഥാനം നിർണ്ണയിക്കുക, സൂര്യ ചന്ദ്ര ഗ്രഹണങ്ങൾ ഗണിക്കുക, ഗ്രഹങ്ങളുടെ നക്ഷത്ര സ്ഥിതി, രാഹുകാലം ഗുളികകാലം,സ്പുടങ്ങൾ എന്നിവ ഗണിച്ചിടുക്കുന്നത്‌ ഗണിതത്തിൽ കൂടിയാണ്. സംഹിത നിമിത്തങ്ങൾ കാലാവസ്ഥയിലെ മാറ്റങ്ങൾ, ഭു പ്രകൃതി , മറ്റു ജീവജാലങ്ങളുടെ വിശേഷങ്ങൾ , വസ്തു ശാസ്ത്രം ഇവ സംഹിതയുടെ ഭാഗമാണ് ഹോര   ഹോരക്ക് ജാതകം പ്രശ്നം മുഹൂർത്തം എന്നി മുന്ന് വിഭാഗങ്ങൾ ഉണ്ട്  ജ്യോതിശാസ്ത്ര അംഗങ്ങൾ ഇനി ആറ്  അംഗങ്ങൾ ഏതൊക്കെ എന്ന് നോക്കാം അവ ജാതകം - ഗോളം - നിമിത്തം - പ്രശ്നം - മൂഹൂർത്തം - ഗണതം എന്നിവയാണ് ജാതകം ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നതാണ്  ജാതകം. ജനന സമയത്തെ ഗ്രഹങ്ങളുടെ സ്ഥിതിക്ക് അനുസരിച് ഒരു വ്യക്തിയുടെ ജീവിതത്തിൽ ആകമാനം ഉണ്ടാകാൻ സാധ്യതയുള്ള അനുഭവങ്ങളും മനോഭാവവുമാണ് ജാതകത്തിൽ പ്രതിപാദിക്കുന്നത്. ഗോളം ഭൂമി , ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ മുതലായവയുടെ സ്വരുപണ നിരൂപണമാണ് ഗോളം ...

ജാതകം - പ്രശനം - മുഹൂർത്തം നോക്കുന്നത് എന്തിന് ?

Image
മായാ മോഹത്തിൽ പെട്ട മനുഷ്യർ സുഖ ദുഃഖകളുടെ ഫലങ്ങൾ അനുഭവിച് ശേഷിച്ച പൂർവ ജന്മ ഫലങ്ങൾ അനുഭവിക്കാൻ വീണ്ടും ഈ ഭൂമിയിൽ ജനിക്കുന്നു. ജന്ധുക്കൾ മിക്കവാറും അവനവൻ ചെയ്തിട്ടുള്ള കർമ്മ ഫലം അനുഭവിക്കാൻ വേണ്ടി തന്നെ വീണ്ടും വീണ്ടും ജനിക്കുന്നു. കര്മാനുഭവം കൊണ്ട് ഷീണിച്ചാൽ അതായത് മരിച്ചാൽ വീണ്ടും മറ്റൊരിടത്തു് വീണ്ടും ജനിക്കുന്നു. പൂർവ ജന്മത്തിൽ ചെയ്തിട്ടുള്ള ശുഭാശുഭകർമ്മം യാതൊന്നാണോ ആ കർമത്തിന്റെ ഫലം ഇരുട്ടിൽ ദീപം വസ്തുക്കളെ കാണിക്കുന്ന പോലെ ജ്യോതിശാസ്ത്രം ജാതക രൂപത്തിൽ കാണിക്കുന്നു  "പൂർവ്വജൻമാർജിതം കർമ്മ സഭാ വാ യദിവാശുഭം  തസ്യ പാക്തീം ഗ്രഹാ:സർവ്വേ സുചയദീഹ ജന്മനി " ശുഭമോ അശുഭമോ ആയ യാതൊരു കർമ്മം പൂർവ്വ ജന്മത്തിൽ നേടിയോ അതിന്റെ എല്ലാ ഫലങ്ങളും  ഈ ജന്മത്തിൽ ജാതകത്തിൽ ഗ്രഹങ്ങളെ കൊണ്ട് സൂചിപ്പിക്കുന്നു. പൂർവ ജന്മ ഫലം എന്തെന്ന് സൂര്യാദിഗ്രഹങ്ങൾ  തങ്ങളുടെ സ്ഥിതികൊണ്ട്‌ കാണിച് തരുന്നു . "സുഖദുഃഖകരം  കർമ്മ ശുഭാശുഭ മുഹൂർത്തജം  ജന്മാന്തരേ പി തൽ കുര്യാൽ ഫലം തസ്യാന്യേയെ ആപിവാ " ശുഭ സമയത്തോ അശുഭ സമയത്തോ ചെയ്യുന്ന കർമ്മം സുഖകരമോ ദുഃഖകരമോ ആകുന്നു അത് ജന്മാദരത്തിലും അവന്റെ വം...