Total Pageviews

Blog Archive

Search This Blog

നവ ഗ്രഹങ്ങൾ - NAVA GRAHAM


നവഗ്രഹ ക്ഷേത്രങ്ങളില്‍ ഭക്തന്മാര്‍ക്ക് ഗ്രഹദോഷ സമയത്ത്, സൂര്യന് ചെമന്ന വസ്ത്രവും ഗോതമ്പും, കുജന് ചുമന്നവസ്ത്രവും തുവരപ്പരിപ്പും, ശുക്രന് വെള്ള വസ്ത്രവും വന്‍പയറും ചന്ദ്രന് വെള്ളവസ്ത്രവും പച്ചരിയും ബുധന് പച്ചവസ്ത്രവും ചെറുപയറും, വ്യാഴത്തിന് മഞ്ഞവസ്ത്രവും കടലയും ശനിക്ക് നീലവസ്ത്രവും എള്ളും രാഹുവിന് കറുപ്പുവസ്ത്രവും കറുത്ത ഉഴുന്നും കേതുവിന് ബഹുവര്‍ണത്തിലുള്ള വസ്ത്രവും മുതിരയും സമര്‍പ്പിക്കുക ഗ്രഹദോഷ നിവര്‍ത്തിക്കായി ഗ്രഹശാന്തി പൂജയും വിശേഷാല്‍ പുഷ്പാഞ്ജലികളുമൊക്കെ ചെയ്തു ഭജിക്കാവുന്നതാണ്.

സൂര്യനെ ശിവനായും കുജനെ ഭദ്രകാളി/സുബ്രഹ്മണ്യന്‍ ശുക്രനെ മഹാലക്ഷ്മി, ചന്ദ്രന് ദുര്‍ഗ്ഗ, ബുധന് വെണ്ണകൃഷ്ണന്‍, വ്യാഴത്തിന് മഹാവിഷ്ണു, ശനിക്ക് ശ്രീധര്‍മശാസ്താവ്, രാഹുവിന് നാഗരാജാവ്, കേതുവിന് ഗണപതി ഈ വിധമായി കണ്ടാണ് നവഗ്രഹങ്ങളെ ആരാധിക്കുന്നത്.
നവഗ്രഹക്ഷേത്രങ്ങളില്‍ പ്രധാനം സൂര്യനാണ് എന്നതുകൊണ്ടുതന്നെ രാവിലെ ഒരുനേരത്തെ പൂജ മാത്രമേ നടത്തിവരാറുള്ളൂ. കൂടാതെ കുറഞ്ഞത് ഒന്‍പതു പ്രദക്ഷിണമെങ്കിലും ചെയ്തു ഭജിക്കണമെന്ന് ആചാര്യമതം.

നവഗ്രഹങ്ങളെ തൊഴുന്ന നാം ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകള്‍ ആദ്യം മനസിലാക്കണം. സൂര്യഭഗവാനെ നമ്മള്‍ നില്‍ക്കുന്നിടത്തുനിന്ന് നേരെ മുകളിലേക്ക് നോക്കി തൊഴുത് പ്രാര്‍ത്ഥിക്കണം. ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാര്‍ത്ഥിക്കണം. ചൊവ്വയെ തെക്കു നോക്കിയും ബുധനെ വടക്കുകിഴക്ക് ദിക്കിലേക്കം വ്യാഴത്തേ വടക്കു നോക്കിയും, ശുക്രനെയും കിഴക്കു നോക്കിയും, ശനിയെ പടിഞ്ഞാറും നോക്കിനിന്ന് തൊഴുത് പ്രാര്‍ത്ഥിക്കണം.

രാഹുവിനെ തെക്ക് പടിഞ്ഞാറു നോക്കിയും, കേതുവിനെ വടക്കുപടിഞ്ഞാറു നോക്കിയും, തൊഴുത് പ്രാര്‍ത്ഥിക്കണം. ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ നല്ല ഫലങ്ങള്‍ ഉണ്ടാക്കും. നവഗ്രഹ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളില്‍ ചെന്ന് തൊഴുത് പ്രാര്‍ത്ഥിക്കാനായില്ലെങ്കില്‍ അവരവരുടെ സ്ഥലത്ത് തന്നെ അതാത് ദിക്കുകളെ നോക്കി ഗ്രഹങ്ങളെ സ്മരിച്ച് പ്രാര്‍ത്ഥിച്ചാലും മതി.

ഓരോ രാശിക്കും ചന്ദ്രഷ്ടമം ഉണ്ടാവുക സ്വാഭാവികമാണ്. ചന്ദ്രഷ്ടമദിവസം കാര്യതടസ്സവും ബുദ്ധിമുട്ടുകളും, മാനസിക പിരിമുറുക്കവും ഇല്ലാതിരിക്കാന്‍ വേണ്ടി തെക്ക് കിഴക്ക് അഭിമുഖമായി നിന്ന് ചന്ദ്രഭഗവാനോട് ചന്ദ്രഷ്ടമദോഷങ്ങള്‍ അകലണമേ എന്ന് പ്രാര്‍ത്ഥിച്ചാല്‍ ദോഷങ്ങള്‍ ഉണ്ടാവുകയില്ല


ഭാരതീയ ജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്.

ഭാരതീയ സങ്കൽപമനുസരിച്ച് കശ്യപ പ്രജാപതിക്ക് അദിതിയിൽ ജനിച്ച പന്ത്രണ്ട് ആദിത്യന്മാരിൽ ഒരാളാണ് സൂര്യൻ അഥവാ സവിതാവ്. ചിങ്ങം രാശിയുടെ അധിപനായ സൂര്യന് മേടം ഉച്ചരാശിയും തുലാം നീചരാശിയുമാണ്. തേൻ നിറമുള്ള കണ്ണുകൾ, ചതുഷ്കോണ ശരീരം, പിത്തപ്രകൃതി, കുറച്ച് തലമുടി എന്നിങ്ങനെയാണ് രൂപം. സൂര്യൻ നിൽക്കുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും അധോമുഖ രാശികൾ എന്നും വിട്ടുപോന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും ഊർദ്ധ്വമുഖരാശികൾ എന്നും പ്രവേശിക്കാൻ പോകുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും തിര്യങ്മുഖരാശികൾ എന്നും പറയുന്നു.

പന്ത്രണ്ടു രാശികളെ ശരീരമായി സങ്കല്പിക്കുന്ന കാലപുരുഷന്റെ മനസാണ് ചന്ദ്രൻ. ആകാശത്തിൽ ഒരു ദിവസം ചന്ദ്രൻ സഞ്ചരിക്കുന്ന ഭാഗത്തെ നക്ഷത്രം എന്നു പറയുന്നു. ഭാരതീയ പുരാണമനുസരിച്ച് ദക്ഷപ്രജാപതിയുടെ പുത്രിമാരാണ് ഇരുപത്തേഴു നക്ഷത്രങ്ങൾ. കാലത്തെ നടത്തുന്നത് ഇവരാണ് എന്നാണ് സങ്കൽപം. ഇവരിൽ പൂർണ്ണമായ ആധിപത്യം ചന്ദ്രനുണ്ട്.

ചൊവ്വ എന്നും അറിയപ്പെടുന്നു. രണ്ടാമത്തെ ഏറ്റവും ചെറിയ ഗ്രഹം.
സൗരയൂഥത്തിലെ ഏറ്റവും ചെറിയതും സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്ന ഗ്രഹവുമാണു ബുധന് (Mercury). റോമൻ വാണിജ്യ-വാഗ്ദേവനായ മെർക്കുറിയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്.

88 ദിവസം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന ബുധന് അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയാൻ 58 ദിവസം വേണം. ബുധന്റെ ദൃശ്യ കാന്തി മാനം -2.0 മുതൽ +5.5 വരെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ബുധന് സ്വന്തമായി ഉപഗ്രഹങ്ങളോ അന്തരീക്ഷമോ ഇല്ല.

സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്നതിനാൽ ബുധനെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കാൻ വിഷമമാണ്. സൂര്യൻ ഉദിക്കുന്നതിന് തൊട്ട്മുൻപോ അസ്തമിച്ചതിനു തൊട്ട്ശേഷമോ ആണ് ബുധനെ നിരീക്ഷിക്കാൻ അനുയോജ്യം.

സൗരയൂഥത്തിലെ ഏറ്റവും വലിയതും ഭാരമേറിയതും ആയ ഗ്രഹമാണ് വ്യാഴം. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ അഞ്ചാമത്തെ ഗ്രഹം. ഭൂമിയുടെ 318 ഇരട്ടിയാണു വ്യാഴത്തിന്റെ ഭാരം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെ ഭാരം കൂട്ടിയാലും വ്യാഴത്തിന്റെ പകുതിയേ വരൂ.

ഗ്രീക്ക്‌ പുരാണങ്ങളിലെ ദേവന്മാരുടെ രാജാവായ ജൂപ്പിറ്ററിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിനു കൊടുത്തിരിക്കുന്നത്. സൂര്യനും, ചന്ദ്രനും, ശുക്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയുള്ള ജ്യോതിർ ഗോളവും ഇതാണ്.

സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. വലിപ്പം കൊണ്ട് ആറാമത്തെ സ്ഥാനം. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർ ഗോളവും ഇതുതന്നെ. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്.

സൗരയൂഥത്തിലെരണ്ടാമത്തെ വലിയ ഗ്രഹമാണ് ശനി. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ ആറാമത്തെ ഗ്രഹം. ഗ്രീക്ക് ദേവനായ സാറ്റേണിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിനു കൊടുത്തിരിക്കുന്നത്. ശനിയുടെ ചുറ്റുമുള്ള വളയങ്ങൾ അതിന്റെ മാത്രം സവിശേഷതയാണ്.


ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ രാശിചക്രത്തിലൂടെ സൂര്യനും ചന്ദ്രനും മറ്റ് ഗ്രഹങ്ങളും ഭൂമിയെ വലം വയ്ക്കുന്നതായി നമുക്ക് തോന്നുന്നു. ചന്ദ്രൻ രാശിചക്രത്തിലൂടെയാണ് ഭൂമിയെ വലം വയ്ക്കുന്നതെങ്കിലും സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെയല്ല (Plane) ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്. ഇതു കാരണം രണ്ട് ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് രാഹുവും കേതുവും എന്ന് വിളിക്കുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലെത്തി ഗ്രഹണം സംഭവിക്കുന്നത് അവ രാഹു കേതുക്കളിൽ ആയിരിക്കുമ്പോഴാണ്.