Total Pageviews

Blog Archive

Search This Blog

മഹർഷി,ഋഷി, സന്ന്യാസി ,യതി , തപസ്വി, മുനി ഇവർ തമ്മിലുള്ള അന്തരം എന്താണ് ?



ആരാണ് മഹർഷി

മഹര്ഷിഃ എന്നതിന് മഹാംശ്ചാസൌ ഋഷിശ്ചേതി എന്നാണ് പറയുക. മഹത്തുക്കളും അതെ സമയം തന്നെ ഋഷിമാരുമായവരാണ് ഇവർ. വ്യാസാദി മഹര്ഷിമാരാണ് ഇതിലുള്പ്പെടുത്തിയിരിക്കുന്നത്.
മഹാഭാരതം വായിച്ചാൽ മഹർഷിമാരെ നിങ്ങൾ
ക്ക് കൂടുതൽ പരിചിതരാകും....

ആരാണ് ഋഷി


ഋഷി എന്നതിന് ഒരു പാടു അര്ഥം പറയുന്നുണ്ട്. സമാസം പറഞ്ഞാൽ ഋഷതി പ്രാപ്നോതി സർവാൻ മന്ത്രാൻ ജ്ഞാനേന പശ്യതി സംസാരപാരാവരം ഇതിനെ മലയാളീകരച്ച്പറയുകയാണെങ്കിൽ സർവ്വദാ മന്ത്രം ലഭിക്കുന്ന വ്യക്തി, ഇവിടെ നമുക്ക്ജ്ഞാനം എന്ന അർഥം സ്വീകരിച്ചാൽ മതിയാകുമായിരിക്കും സംസാരത്തെ എപ്പോഴും ജ്ഞാനസ്വരൂപമായി ദർശിക്കുന്നവനെന്നർഥം. ജ്ഞാനത്തിൽ പാരംഗതനായവൻ എന്ന് സാമാന്യാർഥംകല്പിക്കാം ഉദാഹരണമായി ഋഗ്വേദത്തിൽ  പറയുന്നു, അഗ്നിഃ പൂർവേഭിര്ഋഷിഭിരീഡ്യോ നൂതനൈരുത സ ദേവാ ഏഹ വക്ഷ്യതി ഇതി. സത്യവചസുകളെന്നാണ് ഇവരെ വിളിക്കുക.അതായത് എപ്പോഴും സത്യം പറയുന്നവർ വരാഹമിഹരാചാര്യൻ....ഋഷിയായിരുന്നും...നമുക്ക്
ജ്യോതിഷജ്ഞനം പകർന്നു തന്നു....മിക്ക ജ്യോതിഷ ഗ്രനാഥങ്ങളും ഋഷി പ്രോക്തങ്ങളാണ്....

ഋഷിമാർ ഏഴുവിദംമെന്നാണ് പറയുക. വ്യാസാദികളായ മഹർഷിമാരു, ഭേലാദികളായ പരമർഷയന്മാർ. കണ്വാദികളായ ദേവർഷികൾ, വസിഷ്ഠാദികളായ ബ്രഹ്മർഷികൾ, സുശ്രുതാദികളായ ശ്രുതർഷയന്മാർ, ഋതപർണാദികളായ രാജർഷയന്മാരു, ജൈമിന്യാദികളായ കാണ്ഡർഷയന്മാർ. രത്നകോശത്തിൽ പറയുന്നു,

സപ്ത ബ്രഹ്മര്ഷി ദേവഹർഷി (നാരദൻ) മഹർഷി പരമര്ഷയഃ
കാണ്ഡര്ഷിശ്ച ശ്രുതര്ഷിശ്ച രാജര്ഷിശ്ച ക്രമാവരാഃ
എന്നെല്ലാംവിശേഷിപ്പിക്കുന്നുണ്ട്....!!!

ആരാണ് സന്ന്യാസി

സന്യാസഃ എന്ന് പറഞ്ഞാൽ കാമ്യകർമണാം ന്യാസഃ എന്നാണ് അർഥം.പറയുന്നത് കാമ്യാനാം കരർമണാം ന്യാസം സന്യാസം കവയോ വിദുഃ. സർവകര്മഫലത്യാഗം പ്രാഹുസ്ത്യാഹം വിചക്ഷണഃ. എല്ലാ കർമങ്ങളുടേയും ഫലത്തെ ത്യാഗം ചെയ്യുക എന്ന് സാമാന്യാരർഥം പറയാം അഥവാ സ്വീകരിക്കാം

ഇനി സന്ന്യാസീ എന്ന് പറയുകയാണെങ്കിൽ സന്യാസാശ്രമവിശിഷ്ടഃ എന്നർഥം. എങ്ങിനെയുള്ള സന്യാസാശ്രമം ആണെന്നാണെങ്കിൽ സർവം ഗൃഹാദികം ത്യക്ത്വാ മുണ്ഡിതമുണ്ടോ ഗൈരികകൌപീനാച്ഛാദനം ദണ്ഡം കമണ്ഡലുശ്ച ബിഭ്രത് ഭിക്ഷാവൃത്തിര്നിര്ജ്ജനേ തീര്ഥേ വാ സ്ഥിത്വാ കേവലമീശ്വരാരാധനം കരോതി യഃ സ സന്യാസീ
സന്യാസികൾ നാലുതരമാണ് എന്ന് പറയുന്നു
കുടീചരഃ, ബഹ്വദകഃ. ഹംസഃ, പരമഹംസഃ
എന്നിങ്ങനെ.നാലായി തിരിക്കാം

ദണ്ഡം കമണ്ഡലും രക്തവസ്ത്രമാത്രഞ്ച ധാരയേത്. നിത്യം പ്രവാസീ നൈകത്ര സ സന്യാസീതി കീര്തിതഃ. അതാണ് ദണ്ഡവും കമണ്ഡലുവും രക്തവസ്ത്രവും മാത്രമേ ധരിക്കാവു. നിത്യവും പ്രവാസി ആയിരിക്കണം അതായത് ഒരു സ്ഥലത്ത് മഠസ്ഥാപനം ചെയ്തു താമസിക്കരുത് എന്നർഥം.
ശശ്വത് മൌനീ ബ്രഹ്മചാരീ സംഭാഷാലാപവര്ജിതഃ

സർവത്ര സമബുദ്ധിശ്ച ഹിംസാമായാവിവര്ജിതഃ ക്രോധാഹങ്കാരരഹിതഃ സ സന്യാസീതി കീര്തിതഃ. എല്ലായിപ്പോഴും മൌനിയും ബ്രഹ്മചാരിയും, സംഭാഷണത്തിലും വൃഥാലാപനത്തിൽ താത്പര്യമില്ലാത്തവനും, എല്ലാ സ്ഥലത്തും സമബുദ്ധിയുള്ളവനും, ഹിംസാദികളായാ എല്ലാ കാര്യങ്ങളിൽ നിന്നും ദൂരെ നിൽക്കുന്നവനും ക്രോധാഹംകാരരഹിതനുമായിരിക്കണം സന്യാസി എന്നര്ഥം.

ആരാണ് യതി....വാര്യൻമാർ

യതി എന്നതിന് യതതേ ചേഷ്ടതെ മോക്ഷാര്ഥമിതി എന്നര്ഥം. ഭിക്ഷു, താപസഃ, പരിവ്രാജകഃ, നികാരഃ, വിരതിഃ എന്നൊക്കെ നാനാർഥപ്രയോഗം പറയുന്നുണ്ട് മോക്ഷത്തിനു വേണ്ടി പ്രയത്നിക്കുന്നവരെയാണ് യതി എന്ന് പറയുന്നത്. യതതേ ചേഷ്ടതേ വ്രതാദിരക്ഷാര്ഥം എന്നും പറയുന്നു. എന്തിന് വേണ്ടിയാണ് പരിശ്രമിക്കുന്നത് എന്നാണെങ്കിൽ യതിധർമത്തിനുവേണ്ടി എന്നു പറയുന്നു

എന്താണ് യതി ധർമം എന്നാണെങ്കിൽ യതിധര്‍മ്മം തന്നെ പറയുന്നു, ''ആസനം, പാത്രലോപ,ശ്ച സഞ്ചയഃ, ശിഷ്യസംഗ്രഹഃ, ദിവാസ്വാപോ, വൃഥാലാപോ യതേര്‍ ബന്ധകരാണി ഷട്'' ആസനം, പാത്രലോപം, സഞ്ചയം, ശിഷ്യസംഗ്രഹം, ദിവാസ്വാപം, വൃഥാലാപം ഇങ്ങനെ ആറു കാര്യങ്ങള്‍ സംന്യാസിയെ ബദ്ധനാക്കിത്തീർക്കു ന്നവയാണ്. അതിനാല്‍, ഇവയില്നി ന്നും വേറിട്ടു നില്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ആരാണ്....തപസ്വി ശ്രേഷ്ഠൻമാർ

തപസ്വീ എന്നതിന് തപോ അസ്യ അസ്തീതി എന്നാണ് അര്ഥം. അതായത് തപോയുക്തനായ വ്യക്തി എന്നർഥം. തപസുചെയ്യുന്നവൻ .. തപസിന് തപതി താപയതി എന്നാണ് പറയുക. വൈധക്ലേശജനകമായ കര്മം എന്നര്ഥം. ഈശ്വരപ്രാപനത്തിനുള്ള തപം ഉള്ള വ്യക്തിയെന്നു സ്വീകരിക്കാം. തപശബ്ദത്തിന് പര്യായമായി താപസൻ എന്നും പറയാറുണ്ട്. തപോധന ശബ്ദവും പ്രയോഗിച്ചു കണ്ടിട്ടുണ്ട്. തപസ്വീ എന്നതിന് മത്സ്യവിശേഷമായി പറയുന്നുണ്ട്.  അറിയേണ്ട വിഷയം തപസ്വീ എന്നതിൽ നിന്ന് മാറി നാം തപസ്യാ എന്ന് പറയുമ്പോൾ അർഥത്തിന് വ്യത്യാസം വരുന്നു എന്നതാണ്. തപച്ചരതീതി എന്നാണ് ഇവിടെ അര്ഥം വരുക. വ്രതാദാനം, പരിവ്രജ്യാ, നിയമസ്ഥിതിഃ, വ്രതചര്യാ എന്നിങ്ങിനെ  പറയുന്നു അർഥംങ്ങൾ നിറയുണ്ട്.

ആരാണ് മുനി ശ്രേഷ്ഠൻമാർ

മുനിഃ എന്നതിന് മനുതേ ജാനാതി യഃ എന്നാണ്.അർ
ഥം പറയുന്നത് അതായത് മൌനം ആയി ഇരുന്നാലും എല്ലാംഅറിയുന്നവനെന്നർഥം. മൌനവ്രതീ എന്നാണ് സാമാന്യാർഥം. വാചംയമഃ എന്ന് പറയും. സ്വന്തം വാക്കിൽ യമത്തെ അറിയുന്നവനെന്നര്ഥം. നൈഷധം പറയുന്നു, ഫലേന മൂലേന ച വാരിഭൂരുഹാം, മുനേരിവേത്ഥം മമ യസ്യ വൃത്തയഃ. ....മുനിയുടെ

അർഥം ഭഗവൽ ഗീതയിലും വിവക്ഷിക്കുന്നുണ്ട്