ദേവതകളുടെ പ്രധാന ദിവസങ്ങൾ

ഗണപതിക്ക്: ചിങ്ങമാസത്തിലെ വിനായക ചതുര്‍ത്ഥിയും, തുലാമാസത്തില്‍ തിരുവോണവും മീന മാസത്തിലെ പൂരവും വിശേഷപ്പെട്ടതാണ്. മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്. 

ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കാര്‍ത്തികയും ചൊവ്വ, വെള്ളി ദിവസങ്ങളും പ്രധാനപ്പെട്ടതാണ്.
സരസ്വതി ദേവിയ്ക്ക് കന്നിമാസത്തിലെ നവരാത്രികാലം പ്രത്യേകിച്ച് മഹാനവമി, വിദ്യാരംഭദിവസം (വിജയദശമി) എന്നിവ ഏറെ പ്രധാനമാണ്. ഭദ്രകാളി ദേവിക്ക് ചൊവ്വ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരച്ചൊവ്വയും (മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്.
വിഷ്ണുദേവന് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും (ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയും (കുചേലദിനം), കൂടാതെ എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വൃശ്ചികമാസത്തില്‍ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നതുവരെയും എല്ലാ മാസത്തിലെയും തിരുവോണനക്ഷത്രവും വിശേഷപ്പെട്ടതാണ്. 

ശിവഭഗവാന് ധനുമാസത്തില്‍ തിരുവാതിരയും കുംഭമാസത്തില്‍ ശിവരാത്രിയും മാസത്തില്‍ ആദ്യംവരുന്ന തിങ്കളാഴ്ചയും പ്രദോഷവും പ്രധാനമാണ്.
ശാസ്താവിന് വിദ്യാരംഭം, മണ്ഡലകാലം, മാസത്തിലെ ആദ്യത്തെ ബുധനാഴ്ച, ആദ്യത്തെ ശനിയാഴ്ച എന്നിവയാണ് പ്രധാനം. 

സുബ്രഹ്മണ്യന് കന്നിമാസത്തിലെ കപിലഷഷ്ഠി, തുലാമാസത്തില്‍ സ്‌കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം (പൂയം നക്ഷത്രം), കൂടാതെ മാസംതോറുമുള്ള ഷഷ്ഠി, പൂയം നക്ഷത്രം, ആദ്യത്തെ ഞാറാഴ്ച എന്നിവയാണ് പ്രധാനം. 

ശ്രീരാമദേവന് മേടമാസത്തിലെ ശ്രീരാമനവമി, എല്ലാ മാസത്തിലെയും നവമി, ഏകാദശി തിഥികളും ബുധനാഴ്ചകളും വിശേഷപ്പെട്ടതാണ്.

Popular posts from this blog

NAKSHATRAM (നക്ഷത്രം)

UCHA NEEJA RASI - ഉച്ചരാശികൾ - നീചരാശികൾ

RASI PRAMANAM - രാശി പ്രമാണം എന്നാൽ എന്ത്