Total Pageviews
Blog Archive
Search This Blog
കൂത്തമ്പലം - KOOTHABALAM
കേരളത്തിലെ പ്രാചീന നാടകകലയായ കൂത്ത് അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കൂത്തമ്പലം അഥവാ കൂത്തുപുര. അമ്പലങ്ങളിൽ ശ്രീകോവിലിന്റെ മുൻവശത്ത് തെക്കു മാറിയാണ് കൂത്തമ്പലത്തിന്റെ സ്ഥാനം. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെമണ്ഡപവിധി പ്രകാരമാണ് കൂത്തമ്പലങ്ങളുടെ നിർമ്മാണം. ക്ഷേത്രംപോലെ പരിപാവനമായി കൂത്തമ്പലവും കരുതപ്പെടുന്നു. എല്ലാ കൂത്തമ്പലങ്ങളും ക്ഷേത്രങ്ങൾക്ക് അകത്താണ് സ്ഥിതിചെയ്യുന്നത്. കൂത്ത്, കൂടിയാട്ടം തുടങ്ങിയ ആചാരകലകളാണ് കൂത്തമ്പലത്തിൽ അവതരിപ്പിക്കുക. ചാക്യാർ സമുദായത്തിൽ നിന്നുള്ള പുരുഷൻമാർക്കേ കൂടിയാട്ടം അവതരിപ്പിക്കുവാൻ അനുവാദമുള്ളൂ. അമ്പലവാസി, നമ്പ്യാർ ജാതികളിൽപ്പെട്ട നങ്ങ്യാരമ്മമാർ നങ്ങ്യാർ കൂത്ത്, കൂടിയാട്ടത്തിലെ സ്ത്രീകഥാപാത്രങ്ങൾ എന്നിവ അവതരിപ്പിക്കുന്നു. വിശുദ്ധ മദ്ദളമായ മിഴാവ് കൂത്തമ്പലത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നു. മിഴാവും ഇലത്താളവുംകൂത്തിന് അകമ്പടിയായി ഉപയോഗിക്കുന്നു. നങ്ങ്യാരമ്മമാർ ആണ് ഇലത്താളം മുഴക്കുക.
ഐതിഹ്യം
ബ്രഹ്മാവ് ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ച് സുരക്ഷിതമായ ഒരു നാട്യഗൃഹം നിർമ്മിക്കാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് നാട്യമണ്ഡപത്തിൻറെ (കൂത്തമ്പലത്തിൻറെ) ഉല്പത്തി എന്നാണ് ഐതിഹ്യം.
രൂപകല്പന
മൂന്ന് തരം നാട്യഗൃഹങ്ങളെപ്പറ്റി നാട്യശാസ്ത്രത്തിലെ രണ്ടാം അദ്ധ്യായമായ “മണ്ഡപവിധി“യിൽ പറയുന്നു. വികൃഷ്ടം (ദീർഘചതുരം), ചതുരശ്രം (ചതുരം), ത്ര്യശ്രം (മുക്കോണം) എന്ന മാതൃകയിൽ 108 കോൽ, 64 കോൽ, 32 കോൽ എന്ന കണക്കിൽ ജ്യേഷ്ഠം, മദ്ധ്യമം, കനിഷ്ഠം എന്നു മൂന്ന് തരത്തിലാണ് നാട്യമണ്ഡപങ്ങളുടെ രൂപകല്പന.
അളവ് കോൽകണക്കിലും ദണ്ഡുകണക്കിലും ആകാം. ദീർഘചതുരംതന്നെ 108 കോൽ, 108 ദണ്ഡ്, 64 കോൽ, 64 ദണ്ഡ്, 32 കോൽ, 32 ദണ്ഡ് ഇങ്ങനെ ആറ് തരത്തിലുണ്ട്. ചതുരവും മുക്കോണവും ഇങ്ങനെ ആറ് വീതം ഉണ്ടാക്കാം. അപ്പോൾ കൂത്തമ്പലം പതിനെട്ടുതരത്തിൽ നിർമ്മിക്കാം. ജ്യേഷ്ഠം വലിയതും, മദ്ധ്യമം ഇടത്തരവും, കനിഷ്ഠം ചെറിയതുമായ കൂത്തമ്പലങ്ങളാണ്.
മനുഷ്യർ കഥാപാത്രങ്ങളാകുമ്പോൾ കൂത്തമ്പലത്തിൻറെ നീളം 64 കോലും വീതി 32 കോലും ആയിരിക്കണം. ഇതിൽക്കവിഞ്ഞ അളവിൽ നാട്യമണ്ഡപം നിർമ്മിക്കാൻ പാടില്ലെന്നാണ് നാട്യശാസ്ത്രവിധി. രംഗം അകലത്തായാൽ സംഭാഷണം അവ്യക്തമാകും. നടൻറെ ഭാവപ്രകടനങ്ങളും വ്യക്തമായി കാണാൻ കഴിയില്ല. മൂന്നുതരം കൂത്തമ്പലങ്ങളെപ്പറ്റി പറഞ്ഞതിൽ അറുപത്തിനാലുകോലുള്ള മദ്ധ്യമമാണ് ഏറ്റവും നല്ലതെന്ന് ഭരതൻ പറയുന്നു. സംഭാഷണവും ഗീതവും സുഖമായി കേൾക്കുകയും മുഖഭാവങ്ങൾ ഭംഗിയായി കാണുകയും ചെയ്യാം.
“ദേവസ്യാഗ്രേ ദക്ഷിണാതോ രുചിരേ നാട്യമണ്ഡപേ” എന്ന് പ്രമാണം.
Subscribe to:
Posts (Atom)