Total Pageviews

Blog Archive

Search This Blog

ആടലോടകം - Justicia adhatoda


ആയുർ‌വേദത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് ആടലോടകം. ഇന്ത്യയിൽ മിക്കയിടത്തും ഈ കുറ്റിച്ചെടി സുലഭമായി വളരുന്നു. അക്കാന്തേസീ കുടുംബത്തിൽ പെട്ട ആടലോടകം രണ്ടു തരമുണ്ട്. ആടലോടകം (ചിറ്റാടലോടകം) വലിയ ആടലോടകം എന്നിങ്ങനെ രണ്ടിനമുണ്ട്. ഗുണത്തില്‍ ചിറ്റാടലോടകത്തിന് ഗുണം കൂടുതലുണ്ട് എന്ന് വൈദ്യര്‍ പറയുന്നു.

ചെറിയ ആടലോടകം

 
ശാസ്ത്രീയ നാമം Adhatoda vasica Nees . ഇതിന് ഇലയിൽ 8 ജോടി ഞരമ്പുകൾ വരെ കാണും.

വലിയ ആടലോടകം

 
ശാസ്ത്രീയ നാമം ആഡത്തോഡ വസിക്ക Adhatoda vascica Nees) ആണ്. ഇതിന് 14ലേറെ ജോടി ഞരമ്പുകൾ വരെ ഉണ്ടാകും.

Adhatoda Zeylanica Medik എന്നതിനേയും ആടലോടകമായി പറയുന്നു. പച്ചില വളമായി ഉപയോഗിക്കുന്നു. മഞ്ഞ ചായം ഉണ്ടാക്കുന്നതിനു് ഇല ഉപയോഗിക്കുന്നുണ്ടു്. ചില ആൽക്കലോയ‌്ഡുകളുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട് ഫംഗസ്സും കീടങ്ങളും ആക്രമിക്കാത്തതു കൊണ്ടു പഴങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്നു[1]. ഇതിന്റെ ഇലകൾക്ക് സുഖകരമല്ലാത്ത മണമുള്ളതു കാരണം മൃഗങ്ങൾ തിന്നാറില്ല. ആയതിനാൽ വേലിച്ചെടിയായും വളർത്താൻ പറ്റിയതാണു്.

ബി.സി. മൂന്നാം നൂറ്റാണ്ടിലൊ നാലാം നൂറ്റാണ്ടിലൊ എഴുതിയ അമരകോശത്തിൽ ആടലോടകത്തിന്റെ എട്ടു പര്യായങ്ങൾ പറയുന്നു.വൈദ്യമാതാവു്, സിംഹി, വാശിക, വൃഷം, ആരൂഷം, സിംഹാസ്യം, വാസക, വാജിദന്തകം



1) ചില ഔഷധ പ്രയോഗങ്ങള്‍: ആടലോടകത്തിന്റെ തളിരില അരിഞ്ഞുണക്കി അതിന്റെ പകുതി തൂക്കം കുരുമുളകും പകുതി തൂക്കം തിപ്പലിയും കൂടി പൊടിച്ച് ഒരു സ്പൂണ്‍ പൊടി (5 ഗ്രാം) തേനില്‍ കുഴച്ചു ദിവസം രണ്ടുനേരം സേവിച്ചാല്‍ ചുമയും ശ്വാസംമുട്ടും കഫക്കെട്ടും ശമിക്കും.

2) ആടലോടകത്തിന്റെ തളിരിലയും (5 ഗ്രാം) വെണ്ണയും കൂട്ടി അരച്ചുരുട്ടി ദിവസം രണ്ടുനേരം സേവിച്ചാല്‍ (7 ദിവസം) രക്തം തുപ്പുന്നതും കഫത്തില്‍ രക്തം വരുന്നതും മൂക്കിലൂടെ രക്തം സ്രവിക്കുന്നതും (എല്ലാറ്റിനും ചേര്‍ത്ത് രക്തപിത്തം എന്നുപറയും) ശമിക്കും.

3) ഒരു ആടലോടകത്തിന്റെ ചെടി പറിച്ചെടുത്ത് ഒന്നും കളയാതെ (സമൂലം) കഴുകി ചെറുതായി നുറുക്കി ഉണക്കി സമം കുരുമുളകും തിപ്പലിയും കൂടി ചേര്‍ത്ത് പൊടിച്ച് ഒരു സ്പൂണ്‍ പൊടി(5 ഗ്രാം) തേനില്‍ ചാലിച്ച് കഴിക്കുന്നത് ബ്രോങ്കൈറ്റിസ് (കഫക്കെട്ടും ചുമയും ശ്വാസംമുട്ടും)ശമിപ്പിക്കും.

4) തലയില്‍ ക്ഷതം ഏറ്റ് മൂക്കിലൂടെ രക്തം ധാരയായി വന്നാല്‍ ആടലോടകത്തിന്റെ തളിരും വെണ്ണയും നീറ്റിന്‍മുട്ടയും (നിശറ് എന്ന ഉറുമ്പ് പുളിയുറുമ്പ് എന്ന് പാലക്കാടന്‍ ഭാഷ ‘നീറുപോലെ’ എന്ന മധ്യതിരുവിതാംകൂര്‍ ഭാഷാപ്രയോഗം ഓര്‍മ്മിക്കുക) ചേര്‍ത്ത് അരച്ച് നെറുകയില്‍ കുഴമ്പിട്ടാല്‍ മേല്‍പ്പറഞ്ഞ രക്തസ്രാവം അഞ്ചുമിനിറ്റുകൊണ്ട് നിലയ്ക്കും.

5) ആടലോടകത്തിന്റെ പൂവും ഇലയും പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികളുടെ ചുമ മാറും (20 മില്ലി നീര്)

6) ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ കൂവക്കൂറും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുഴമ്പാക്കി തുണിയില്‍ തേച്ച് ആ തുണി അസ്ഥിയുടെ പൊട്ടലോ ഭ്രംശമോ സംഭവിച്ചസ്ഥലത്ത് ചുറ്റി (ഓരോ ചുറ്റലിലും മേല്‍പ്പറഞ്ഞ പേസ്റ്റ് തേയ്ക്കണം) കെട്ടി മൂന്നാം ദിവസം അഴിച്ചുമാറ്റി വീണ്ടും കെട്ടുക. അങ്ങനെ നാലുപ്രാവശ്യം ചെയ്ത് അഴിച്ചു മാറ്റിയാല്‍ പൊട്ടല്‍ ഭേദമാകും (13-ാം ദിവസം) ഉണങ്ങിയാല്‍ ആധുനിക ചികിത്സയിലെ പ്ലാസ്റ്റര്‍ ഓഫ് പാരീസ് പ്രയോഗത്തിന് തുല്യമായതും ഔഷധഗുണമേറിയതും പ്രയോഗിക്കാന്‍ എളുപ്പമുള്ളതുമാണ്.