നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം , തിരുവോണം, അവിട്ടം, ചതയം,പൂരുരുട്ടാതി , ഉത്രട്ടാതി, രേവതി അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങളെ മുമ്മുന്ന് നക്ഷത്രങ്ങൾ വീതമുള്ള ഒമ്പത് വിഭാഗങ്ങൾ ആക്കി തിരിച്ചിട്ടുണ്ട്. ഈ ഒമ്പത് വിഭാഗങ്ങൾക്ക് ഓരോ നക്ഷത്ര നാഥന്മാരെയും കല്പിച്ചിട്ടുണ്ട്. ഈ ഗ്രുപ്പിൽ വരുന്ന മൂന്ന് നക്ഷത്രങ്ങളെ ജന്മ -അനുജന്മ നക്ഷത്രങ്ങൾ എന്ന് പറയുന്നു. ഒരു നക്ഷത്രത്തിന്റെ ശരാശരി സഞ്ചാര കാലം 60 നാഴികയാണ് ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ? 1. അശ്വതി - മകം - മൂലം = കേതു ( ഏഴ് വർഷം ) 2. ഭരണി - പൂരം - പൂരാടം = ശുക്രൻ (ഇരുപത് വർഷം ) 3. കാർത്തിക - ഉത്രം - ഉത്രാടം = സൂര്യൻ (ആറ് വർഷം ) 4. രോഹിണി - അത്തം - തിരുവോണം = ചന്ദ്രൻ (പത്ത് വർഷം) 5. മകിര്യം - ചിത്തിര - അവിട്ടം = കുജൻ (ഏഴ് വർഷം ) 6. തിരുവാതിര - ച...